സിനിമാലോകത്തിന്റെ പശ്ചാത്തലത്തിൽ കാന്ത; ടീസർ ഹിറ്റ്

'കാന്ത' ടീസറിൽ നിന്ന്
'കാന്ത' ടീസറിൽ നിന്ന് സ്ക്രീൻ ​​ഗ്രാബ്
Published on

ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം 'ലക്കി ഭാസ്കറി'ന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത' ടീസറിന് വൻവരവേല്പ്. ദുൽഖറിന്റെ ജന്മദിനം പ്രമാണിച്ച് റിലീസ് ചെയ്ത ടീസർ ട്രെൻ‍ഡിങ് ചാർട്ടിൽ മുന്നിലാണ്. സെൽവമണി സെൽവരാജ് ആണ് രചനയും സംവിധാനവും. 'ദ ഹണ്ട് ഫോർ വീരപ്പൻ' എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സീരീസ് ഒരുക്കി ശ്രദ്ധ നേടിയ തമിഴ് സംവിധായകൻ ആണ് സെൽവമണി സെൽവരാജ്.

ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ് ഈ ബഹുഭാഷാ ചിത്രം നിർമ്മിക്കുന്നത്. ദുൽഖർ സൽമാൻ, ജോം വർഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് നിർമ്മാതാക്കൾ.

അടുത്തിടെ ചിത്രത്തിലെ നായിക ഭാഗ്യശ്രീ ബോർസെയുടെ പുത്തൻ പോസ്റ്റർ പുറത്ത് വന്നിരുന്നു. അതിനു മുൻപെത്തിയ ഭാഗ്യശ്രീയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, ദുൽഖർ സൽമാനെ അവതരിപ്പിച്ച ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, നടൻ സമുദ്രക്കനിയുടെ പോസ്റ്റർ എന്നിവയും വമ്പൻ പ്രേക്ഷക ശ്രദ്ധ നേടി.

'കാന്ത' ടീസറിൽ നിന്ന്
മമ്മൂട്ടികമ്പനി വിളിച്ചു, ചത്താപച്ച റൗഡിക്കൂട്ടത്തിലേക്ക് അമേരിയും

1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് 'കാന്ത'യുടെ കഥ അവതരിപ്പിക്കുന്നത്. ദുൽഖർ സൽമാൻ, ഭാഗ്യശ്രീ ബോർസെ, സമുദ്രക്കനി എന്നിവർക്കൊപ്പം തെലുങ്കു സൂപ്പർതാരം റാണ ദഗ്ഗുബതിയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മികച്ച ചിത്രങ്ങൾ മലയാളത്തിൽ നിർമ്മിച്ചിട്ടുള്ള വേഫേറർ ഫിലിംസ് നിർമ്മിക്കുന്ന ആദ്യ അന്യഭാഷാ ചിത്രം കൂടിയാണ് 'കാന്ത' എന്ന പ്രത്യേകതയുമുണ്ട്. തമിഴിൽ ഒരുക്കിയ ഈ ചിത്രം മലയാളം, തെലുങ്കു, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും. ചിത്രത്തിന്റെ റിലീസ് തീയതി ഉൾപ്പെടെയുള്ള കൂടുതൽ വിശദാംശങ്ങളും വൈകാതെ തന്നെ പുറത്ത് വിടും

ഛായാഗ്രഹണം -ഡാനി സാഞ്ചസ് ലോപ്പസ്, സംഗീതം -ഝാനു ചന്റർ, എഡിറ്റർ -ലെവെലിൻ ആന്റണി ഗോൺസാൽവേസ്, കലാസംവിധാനം- രാമലിംഗം, വസ്ത്രാലങ്കാരം -പൂജിത തടികൊണ്ട, സഞ്ജന ശ്രീനിവാസ്. പിആർഒ -ശബരി.

Related Stories

No stories found.
Pappappa
pappappa.com