
ദുബായിയിലെ പ്രശസ്ത യൂട്യൂബറും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ ഖാലിദ് അല്‍ അമേരി മലയാളത്തിലേക്ക്. മമ്മൂട്ടിയുമായുള്ള അഭിമുഖത്തിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ അമേരി, നവാഗതനായ അദ്വൈത് നായർ സംവിധാനം ചെയ്യുന്ന 'ചത്താ പച്ച: ദി റിങ് ഓഫ് റൗഡീസ്' എന്ന സിനിമയിലൂടെയാണ് അഭിനേതാവായി അരങ്ങേറുന്നത്. ശ്രദ്ധേയമായ കഥപാത്രത്തെയാണ് അല്‍മേരി അവതരിപ്പിക്കുന്നത്.
മമ്മൂട്ടി കമ്പനിയുടെ എം.ഡി ജോർജ് സെബാസ്റ്റ്യനും, ലൈൻ പ്രൊഡ്യൂസർ സുനിൽ സിങ്ങും കൈകോർത്തിട്ടുണ്ട് എന്നത് ചിത്രത്തിന്റെ മറ്റൊരു സവിശേഷതയാണ്.
ആക്ഷന്‍ ഡ്രാമ ചിത്രമാണിത്. ഫോര്‍ട്ട് കൊച്ചിയുടെ പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ നീങ്ങുന്നത്. റീൽ വേൾഡ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ രമേശ് ആന്റ് റിതേഷ് എസ്. രാമകൃഷ്ണൻ, ഷൗക്കത്ത് അലി, ഷിഹാൻ ഷൗക്കത്ത് എന്നിവർ ചേർന്നാണ് നിർമാണം. സനൂപ് തൈക്കൂടത്തിന്റേതാണ് തിരക്കഥ. അര്‍ജുന്‍ അശോകന്‍, റോഷന്‍ മാത്യു, വിശാഖ് നായര്‍, ഇഷാന്‍ ഷൗക്കത്ത് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രത്തില്‍ നിരവധി പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.
പ്രശസ്ത ബോളിവുഡ് സംഗീതജ്ഞരായ ശങ്കര്‍-എഹ്‌സാന്‍-ലോയ് സംഗീതം നിര്‍വഹിച്ചിരിക്കുന്നു. ക്യാമറ- ആനന്ദ് സി. ചന്ദ്രന്‍, എഡിറ്റര്‍- പ്രവീണ്‍ പ്രഭാകര്‍. സിനിമയുടെ ജിസിസി, ഓവർസീസ് അവകാശം ദുബായ് ആസ്ഥാനമായ ദി പ്ലോട്ട് പിക്‌ചേഴ്‌സ് സ്വന്തമാക്കി. മലയാള സിനിമാചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിദേശ വിതരണ കരാറുകളിലൊന്നാണ് ചിത്രത്തിനു ലഭിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്.