'ബൺ ബട്ടർ ജാം' സ്വാദിനു പിന്നാലെ ദുർമന്ത്രവാദിനിയും മാലാഖയും ചേരുന്ന 'ഡ്രോൺസ്'

'ഡ്രോണ്‍സ്' പോസ്റ്റർ
'ഡ്രോണ്‍സ്' പോസ്റ്റർകടപ്പാട്-ഫേസ്ബുക്ക്
Published on: 

'ബണ്‍ ബട്ടര്‍ ജാം' എന്ന ചിത്രത്തിനുശേഷം സംവിധായകന്‍ രാഘവ് മിര്‍ദത്ത് ഒരുക്കുന്ന ഏറ്റവും പുതിയ തമിഴ് ചിത്രം 'ഡ്രോണ്‍സ്' ഒക്ടോബര്‍ 16-ന് തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ റിലീസ് തിയതി നിര്‍മാതാക്കള്‍ ഔദ്യോഗികമായി പുറത്തുവിട്ടു. ഹൊറര്‍, ഫാന്റസി, സര്‍റിയലിസ്റ്റ് ഘടകങ്ങള്‍ കോര്‍ത്തിണക്കിയ വ്യത്യസ്തമായ കഥാപശ്ചാത്തലത്തിലാണ് ഈ ചിത്രം ഒരുങ്ങുന്നത്.

Must Read
'നാൻ മക്കൾ വളർത്തിവിട്ട നടികർ...':ആരാധകസം​ഗമത്തിൽ വികാരഭരിതനായി ശിവകാർത്തികേയൻ
'ഡ്രോണ്‍സ്' പോസ്റ്റർ

സിദ്ധി ഇദ്‌നാനി, അഞ്ജലി നായര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഇവര്‍ക്കൊപ്പം ദ്രാവിഡ് ശെല്‍വം, ദേവദര്‍ശിനി, ഖുറൈഷി, സിനിമവാല സതീഷ്, ശശി സെല്‍വരാജ്, ആര്‍.ജെ. ദീപക് തുടങ്ങിയ പ്രമുഖ താരങ്ങളും അണിനിരക്കുന്നുണ്ട്. 'വിച്ച് വേഴ്സസ് ഏഞ്ചൽ' എന്നതാണ് ചിത്രത്തിന്റെ ടാ​ഗ് ലൈൻ.

'ഡ്രോണ്‍സ്' പോസ്റ്റർ
'ഡ്രോണ്‍സ്' പോസ്റ്റർകടപ്പാട്-ഫേസ്ബുക്ക്

ജി.എം. മോര്‍ഗന്‍ ഫിലിംസിന്റെ ബാനറില്‍ ജി.എം. മോര്‍ഗന്‍ നിര്‍മിക്കുന്ന ചിത്രത്തിന് ഹരി എസ്.ആര്‍ സംഗീതസംവിധാനവും ജയന്ത് സേതു മാധവന്‍ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. സതീഷ് സൂര്യയാണ് ചിത്രത്തിന്റെ എഡിറ്റര്‍.

Pappappa
pappappa.com