'നാൻ മക്കൾ വളർത്തിവിട്ട നടികർ...':ആരാധകസം​ഗമത്തിൽ വികാരഭരിതനായി ശിവകാർത്തികേയൻ

ശിവകാർത്തികേയൻ
ശിവകാർത്തികേയൻഫോട്ടോകടപ്പാട്-ഫേസ്ബുക്ക്
Published on: 

താന്‍ സ്വയം ഉയര്‍ന്നുവന്ന താരമല്ലെന്നും ജനങ്ങള്‍ വളര്‍ത്തിയെടുത്ത താരമാണെന്നും തുറന്നുപറഞ്ഞ് നടന്‍ ശിവകാര്‍ത്തികേയന്‍. ജനങ്ങളുടെ പിന്തുണയില്ലാതെ ഇത്രയും വലിയൊരു പദവി കൈവരിക്കാന്‍ തനിക്ക് സാധിക്കില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചെന്നൈ പോരൂരില്‍ സംഘടിപ്പിച്ച ആരാധക സംഗമത്തില്‍ സംസാരിക്കുകയായിരുന്നു ശിവ കാർത്തികേയൻ.

Must Read
തായ് കിഴവി' തരംഗം; സംവിധായകന് ആഡംബരകാർ സമ്മാനിച്ച് ശിവകാര്‍ത്തികേയന്‍
ശിവകാർത്തികേയൻ

തനിക്കെതിരെ ഉയര്‍ന്നുവരുന്ന വിമര്‍ശനങ്ങളെക്കുറിച്ചും താരം സംസാരിച്ചു. കേവലം വിമര്‍ശിക്കാന്‍ വേണ്ടി മാത്രം ചിലര്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ചുകൊണ്ടിരിക്കുമെന്നും അത് തുടര്‍ന്നുപോകുമെന്നും അദ്ദേഹം പറഞ്ഞു. 'പരസ്പര സ്‌നേഹവും ബഹുമാനവും കൊണ്ടാണ് നമ്മള്‍ ഇന്ന് ഇവിടെ ഒത്തുചേര്‍ന്നിരിക്കുന്നത്, നമ്മുടെ ലക്ഷ്യത്തെക്കുറിച്ച് നമുക്ക് വ്യക്തമായ ബോധ്യമുണ്ടാകണം, അതില്‍ തന്നെ ഉറച്ചുനില്‍ക്കണം,' എന്ന് ആരാധകരോടായി ശിവകാര്‍ത്തികേയന്‍ വ്യക്തമാക്കി.

പോരൂരിൽ നടന്ന ശിവകാർത്തികേയൻആരാധകസം​ഗമത്തിന്റെ കവാടം
പോരൂരിൽ നടന്ന ശിവകാർത്തികേയൻആരാധകസം​ഗമത്തിന്റെ കവാടംഫോട്ടോകടപ്പാട്-ഫേസ്ബുക്ക്

തമിഴ് സിനിമയിലെ മുൻനിര താരങ്ങളായ ധനുഷിനും സൂര്യയ്ക്കും പിന്നാലെയാനാണ് ഇപ്പോൾ നടൻ ശിവകാർത്തികേയനും സംസ്ഥാനത്തുടനീളമുള്ള തന്റെ ആരാധകമണ്ഡലം ഭാരവാഹികളെ നേരിൽ കണ്ടത്. പോരൂരിൽ കൂടിക്കാഴ്ചയിൽ തമിഴ്നാട്ടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 2,000-ത്തിലധികം പ്രധാന ഭാരവാഹികളും ആരാധകരും പങ്കെടുത്തു.

ഏറെ നാളുകൾക്ക് ശേഷം ആരാധകരെ നേരിൽ കണ്ട ശിവകാർത്തികേയൻ ഓരോരുത്തർക്കൊപ്പവും പ്രത്യേകം ഫോട്ടോയെടുക്കുകയും സൗഹൃദ സംഭാഷണത്തിൽ ഏർപ്പെടുകയും ചെയ്തു.

പോരൂരിൽ നടന്ന ആരാധകസം​ഗമത്തിൽ ശിവകാർത്തികേയൻ
പോരൂരിൽ നടന്ന ആരാധകസം​ഗമത്തിൽ ശിവകാർത്തികേയൻഫോട്ടോകടപ്പാട്-ഫേസ്ബുക്ക്

'പരാശക്തി' എന്ന ചിത്രത്തിനുശേഷം താരന്റേതായി വരാനിരിക്കുന്ന പുതിയ ചിത്രമാണ് 'സെയോന്‍'. ചിത്രത്തിന്റെ വിശേഷങ്ങളും അദ്ദേഹം ചടങ്ങില്‍ പങ്കുവെച്ചു. ചിത്രത്തിന്റെ 60 ശതമാനത്തോളം ചിത്രീകരണം പൂര്‍ത്തിയായതായി അദ്ദേഹം അറിയിച്ചു. ആക്ഷനും എന്റര്‍ടെയ്ന്‍മെന്റും നിറഞ്ഞ, ആരാധകരുടെ പ്രതീക്ഷകള്‍ പൂര്‍ണമായും നിറവേറ്റുന്ന ചിത്രമായിരിക്കും ഇതെന്നും അദ്ദേഹം ഉറപ്പുനല്‍കി. മുമ്പ് 2026 ഒക്ടോബറില്‍ റിലീസ് ചെയ്യാന്‍ പദ്ധതിയിട്ടിരുന്ന ചിത്രം ഇപ്പോള്‍ 2027 പൊങ്കല്‍ റിലീസായി തിയേറ്ററുകളിലെത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

'സിയോൺ' ഫസ്റ്റ് ലുക്ക് പോസ്റ്റർ
'സിയോൺ' ഫസ്റ്റ് ലുക്ക് പോസ്റ്റർഅറേഞ്ച്ഡ്

രാധിക ശരത് കുമാര്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച 'തായ് കിഴവി' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ശിവകുമാര്‍ മുരുഗേശനാണ് 'സെയോന്‍' സംവിധാനം ചെയ്യുന്നത്. ശിവകാര്‍ത്തികേയനു പുറമെ രാജ് ബി ഷെട്ടി, ഭാഗ്യശ്രീ ബോര്‍സെ, സീമാന്‍, ബാല ശരവണന്‍, അരുള്‍ ദാസ്, സിംഗംപുലി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അണിനിരക്കുന്നുണ്ട്.

Pappappa
pappappa.com