അഞ്ച് ചിത്രങ്ങൾ അണിയറയിൽ; സിനിമയോ... രാഷ്ട്രീയമോ...ധനുഷ് ഏത് തിരഞ്ഞെടുക്കും?

'ഇഡ്ഡലി കടൈ' എന്ന ചിത്രത്തിന്റെ പോസ്റ്ററിൽ ധനുഷ്
'ഇഡ്ഡലി കടൈ' എന്ന ചിത്രത്തിന്റെ പോസ്റ്ററിൽ ധനുഷ്ഫോട്ടോകടപ്പാട്-ഫേസ്ബുക്ക്
Published on: 

തമിഴ്നാട് രാഷ്ട്രീയത്തിൽ നടൻ വിജയ് മുഖ്യമന്ത്രി പദവിയിലെത്തിയതോടെ സിനിമാരംഗത്തുനിന്ന് കൂടുതൽ താരങ്ങൾ രാഷ്ട്രീയത്തിലേക്ക് കടക്കുമെന്ന ചർച്ചകൾ സജീവമായിരുന്നു. ഈ സാഹചര്യത്തിൽ ഏറ്റവും കൂടുതൽ ഉയർന്നുകേട്ട പേരാണ് ധനുഷിന്റേത്. ധനുഷും രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. എന്നാൽ ധനുഷിന്റെ രാഷ്ട്രീയ പ്രവേശനം ഉടനുണ്ടാകാനുള്ള സാധ്യത കുറവാണെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Must Read
സഞ്ജയ് ലീല ബൻസാലി-ധനുഷ് ജം​ഗിൾ സാ​ഗയുടെ തിരക്കഥയൊരുക്കാൻ വിജയേന്ദ്രപ്രസാദ്
'ഇഡ്ഡലി കടൈ' എന്ന ചിത്രത്തിന്റെ പോസ്റ്ററിൽ ധനുഷ്

തമിഴ്നാട്ടിലുടനീളമുള്ള ആരാധക കൂട്ടായ്മകളിലൂടെ ധനുഷ് സ്വന്തം രാഷ്ട്രീയ അടിത്തറ ഒരുക്കുകയാണെന്ന തരത്തിൽ നേരത്തെ വാർത്തകൾ വന്നിരുന്നു. സാധാരണക്കാരുമായി കൂടിക്കാഴ്ചകൾ നടത്തുന്നതും ആരാധകരെ സംഘടിപ്പിക്കുന്നതുമെല്ലാം രാഷ്ട്രീയ പ്രവേശനത്തിനുള്ള മുന്നൊരുക്കങ്ങളാണെന്ന വിലയിരുത്തലുകളും ഉണ്ടായി.

ധനുഷിനെ ബിജെപിയുമായി ബന്ധപ്പെടുത്തി വാർത്തകൾ പരന്നിരുന്നു. എഐഎഡിഎംകെയിലേക്ക് കൊണ്ടുവരാൻ പാർട്ടി നേതൃത്വം ചർച്ചകൾ നടത്തുന്നതായും റിപ്പോർട്ടുകൾ പ്രചരിച്ചു. എന്നാൽ ധനുഷിന്റെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട നീക്കങ്ങൾ ഇപ്പോൾ വളരെ മന്ദഗതിയിലാണെന്നാണ് തമിഴ് സിനിമാ വൃത്തങ്ങളിൽ നിന്നുള്ള സൂചന.

'ഓം' പോസ്റ്ററിൽ ധനുഷ്
'ഓം' പോസ്റ്ററിൽ ധനുഷ്കടപ്പാട്-ഫേസ്ബുക്ക്

ധനുഷിന്റെ അടുത്ത ചിത്രമായ 'ഓം' സംവിധാനം ചെയ്യുന്ന രാജ്കുമാർ പെരിയസാമിയുടെ പ്രതികരണവും ഈ ചർച്ചകൾക്ക് പുതിയ മാനം നൽകിയിട്ടുണ്ട്. 'ഓം' റിലീസ് ചെയ്യുന്നതിന് മുമ്പുതന്നെ ധനുഷ് മറ്റൊരു ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചിട്ടുണ്ടെന്നും അഞ്ച് സിനിമകൾ കൂടി അദ്ദേഹത്തിന്റെ ലൈനപ്പിലുണ്ടെന്നും സംവിധായകൻ വെളിപ്പെടുത്തി.

ധനുഷ്
ധനുഷ്ഫോട്ടോ-അറേഞ്ച്ഡ്

ധനുഷ് യഥാർഥത്തിൽ രാഷ്ട്രീയ പ്രവേശനത്തിന് താല്പര്യപ്പെടുന്നുണ്ടോ, സമീപഭാവിയിൽ അതിന് സാധ്യതയുണ്ടോ എന്നറിയാൻ തനിക്കും ആഗ്രഹമുണ്ടെന്ന് രാജ്കുമാർ പെരിയസാമി പറഞ്ഞു. അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ അനുസരിച്ച് ധനുഷിന് മുന്നിൽ അഞ്ച് സിനിമകളുടെ തിരക്കേറിയ ഷെഡ്യൂളാണുള്ളത്. ഈ ചിത്രങ്ങളുടെ നിർമാണത്തിന് മൂന്ന് മുതൽ നാല് വർഷം വരെ വേണ്ടിവന്നേക്കാം. അങ്ങനെയെങ്കിൽ രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് ആവശ്യമായ സമയം കണ്ടെത്തുക ധനുഷിന് എളുപ്പമാകില്ലെന്നാണ് വിലയിരുത്തൽ.

ധനുഷ്
ധനുഷ്ഫോട്ടോകടപ്പാട്-ഫേസ്ബുക്ക്

അതേസമയം, പൊതുജനങ്ങളുമായുള്ള കൂടിക്കാഴ്ചകളും ആരാധകരുമായുള്ള ഇടപെടലുകളും ഉൾപ്പെടെ ധനുഷിന്റെ ഭാഗത്തുനിന്ന് ചില സാമൂഹിക ഇടപെടലുകൾ നേരത്തെ ഉണ്ടായിട്ടുണ്ട്. ഇതോടെ അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനം അധികം വൈകില്ലെന്ന് പലരും പ്രതീക്ഷിച്ചിരുന്നു. എന്നാൽ വരും വർഷങ്ങളിലെ സിനിമാ തിരക്കുകൾ കണക്കിലെടുക്കുമ്പോൾ രാഷ്ട്രീയത്തിലേക്കുള്ള കടന്നുവരവ് ഉടനുണ്ടാകാൻ സാധ്യത കുറവാണെന്നാണ് ഇപ്പോഴത്തെ സൂചന.

എങ്കിലും രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സാഹചര്യങ്ങൾ പെട്ടെന്ന് മാറിയേക്കാം. സിനിമാ പ്രവർത്തനങ്ങൾക്കൊപ്പം സാമൂഹിക ഇടപെടലുകളും പാർട്ടി രൂപീകരണത്തിനുള്ള മുന്നൊരുക്കങ്ങളും ധനുഷ് തുടർന്നേക്കാമെന്നും വിലയിരുത്തലുകളുണ്ട്.