

അഭിനയത്തിലും സംവിധാനത്തിലും ഒരുപോലെ വിസ്മയിപ്പിക്കുന്ന ധനുഷ് തന്റെ അഞ്ചാമത്തെ സംവിധാന സംരംഭത്തിന് ഒരുങ്ങുന്നു. പാൻ ഇന്ത്യൻ താരം മൃണാൾ താക്കൂറാണു ചിത്രത്തിലെ നായിക. ധനുഷും മൃണാളും അടുപ്പത്തിലാണെന്നും വിവാഹിതരാകാൻ ഒരുങ്ങുകയാണെന്നുമുള്ള ഗോസിപ്പുകൾക്കിടെയാണ് ധനുഷ് തന്റെ ചിത്രത്തിലേക്കു മൃണാളിനെ കൊണ്ടുവരുന്നത്. ചിത്രത്തിന്റെ വിശേഷങ്ങൾ തമിഴകത്തു വലിയ ചർച്ചയാണ്.
1960-കളിൽ നടക്കുന്ന കഥയാണു ചിത്രം പറയുന്നത്. വമ്പൻ ബജറ്റിൽ ഒരുങ്ങുന്ന പീരീഡ് ഡ്രാമയിൽ മൃണാളിനെ കൂടാതെ പ്രമുഖ താരങ്ങളുടെ ഒരു വലിയ നിര തന്നെ അണിനിരക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ധനുഷ് ഇതുവരെ സംവിധാനം ചെയ്ത നാല് സിനിമകളും വലിയ വിജയങ്ങളായതിനാൽ പുതിയ പ്രോജക്ടിലും ആരാധകർക്ക് വലിയ പ്രതീക്ഷയുണ്ട്.
നേരത്തെ ധനുഷും മൃണാളും പ്രണയത്തിലാണെന്ന തരത്തിലുള്ള ഗോസിപ്പുകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. 'സൺ ഓഫ് സർദാർ 2' വിന്റെ പ്രീമിയറിനിടെ ഇരുവരും കൈകോർത്ത് നടക്കുന്ന ദൃശ്യങ്ങൾ വൈറലായതോടെയാണ് വാർത്തകൾ വന്നത്. എന്നാൽ ധനുഷ് തന്റെ അടുത്ത സുഹൃത്ത് മാത്രമാണെന്ന് മൃണാൾ അന്നു വ്യക്തമാക്കിയിരുന്നു. മൃണാളിന്റെ പിറന്നാൾ ആഘോഷത്തിലും ധനുഷിന്റെ 'തേരേ ഇഷ്ക് മേം' സക്സസ് പാർട്ടിയിലും ഇരുവരും ഒന്നിച്ച് പങ്കെടുത്തതും ശ്രദ്ധിക്കപ്പെട്ടിരുന്നു.