'ഇഡ്ഡലി കടൈ' ട്രെയിലര്‍ റിലീസ് ചെയ്തു;ഒക്ടോബര്‍ ഒന്നിന് തീയറ്ററുകളിൽ

'ഇഡ്ഡലി കടൈ' ട്രെയിലർ പോസ്റ്റർ
'ഇഡ്ഡലി കടൈ' ട്രെയിലർ പോസ്റ്റർഅറേഞ്ച്ഡ്
Published on

ധനുഷ് നായകനായും സംവിധായകനായും എത്തുന്ന 'ഇഡ്ഡലി കടൈ'യുടെ ട്രെയിലര്‍ റിലീസ് ചെയ്തു. ധനുഷിന്റെ നാലാമത്തെ സംവിധാന സംരംഭമാണിത്. ഹോട്ടല്‍ മാനേജ്മെന്റില്‍ കരിയര്‍ കെട്ടിപ്പടുക്കാന്‍ ദൃഢനിശ്ചയം ചെയ്ത ചെറുപ്പക്കാരനായ മുരുകന്റെ കഥയാണ് ചിത്രം പറയുന്നത്. ധനുഷ് ആണ് മുരുകനായി വെള്ളിത്തിരയില്‍ എത്തുന്നത്.

നാട്ടില്‍ ഇഡ്ഡലിക്കട നടത്തുന്ന പിതാവുമായി മുരുകന് ധാരാളം അഭിപ്രായ വ്യത്യാസങ്ങളുണ്ട്. പിതാവിന്റെ അഭിലാഷങ്ങളുമായി മുരുകനു പൊരുത്തപ്പെടാനാകുന്നില്ല. രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ ആരംഭിക്കുന്നത്, ജോലി എളുപ്പമാക്കാന്‍ അച്ഛനോട് മുരുകന്‍ ഒരു ഇഡ്ഡലി ഗ്രൈന്‍ഡര്‍ വാങ്ങാന്‍ ആവശ്യപ്പെടുന്നിടത്താണ്. എന്നാല്‍ അച്ഛന്‍ അത് നിരസിക്കുന്നു. രുചി വ്യത്യാസമുണ്ടാകുമെന്നു ശഠിക്കുന്നു. പാരമ്പര്യവും ആധുനികതയും തമ്മിലുള്ള സംഘര്‍ഷമാണ് സിനിമയുടെ വൈകാരിക ഇതിവൃത്തം.

Must Read
'ആ രാത്രി ഇളയരാജ അരക്കുപ്പി ബിയര്‍ കുടിച്ച് ഡാന്‍സ് ചെയ്തു'- യൗവനകാലം ഓര്‍ത്ത് രജനി
'ഇഡ്ഡലി കടൈ' ട്രെയിലർ പോസ്റ്റർ

തന്റെ കട പൂട്ടിയേക്കുമെന്ന് അച്ഛന്‍ ആശങ്കപ്പെടുമ്പോള്‍, മുരുഗന്റെ അമ്മ വിശ്വസിക്കുന്നത് തന്റെ മകന്‍ ഒരു ദിവസം കടയിലേക്കു മടങ്ങിവരുമെന്നാണ്. ഒടുവില്‍, മുരുകന്‍ ഇഡ്ഡലി കടയിലേക്ക് മടങ്ങാന്‍ തീരുമാനിക്കുന്നു. എന്നാല്‍ ഈ തീരുമാനം മുരുകന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമ അരുണ്‍ വിജയ്ക്ക് അത്ര സുഖകരമല്ല. തുടര്‍ന്ന് മുരുഗനും അരുണ്‍ വിജയും തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നത്.

നിത്യ മേനോന്‍, മഹാരാജ് നടി ശാലിനി പാണ്ഡെ എന്നിവരും ചിത്രത്തിലുണ്ട്. 2022ല്‍ പുറത്തിറങ്ങിയ 'തിരുച്ചിത്രമ്പല'ത്തില്‍ ധനുഷും നിത്യ മേനോനും ഒന്നിച്ചിരുന്നു. ഒക്ടോബര്‍ ഒന്നിന് ചിത്രം റിലീസ് ചെയ്യാനാണ് അണിയറക്കാരുടെ നീക്കം. ധനുഷ് അവസാനമായി അഭിനയിച്ചത് നാഗാര്‍ജുന, രശ്മിക മന്ദാന, ജിം സര്‍ഭ് എന്നിവര്‍ അഭിനയിച്ച 'കുബേര' എന്ന ചിത്രത്തിലാണ്. ദേശീയ അവാര്‍ഡ് ജേതാവായ സംവിധായകന്‍ ശേഖര്‍ കമ്മുല സംവിധാനം ചെയ്ത ഈ ചിത്രം ജൂണ്‍ 20ന് തമിഴിലും തെലുങ്കിലും പുറത്തിറങ്ങി.

Related Stories

No stories found.
Pappappa
pappappa.com