ലോകേഷിനും അനിരുദ്ധിനും അ​രു​ൺ മാ​തേ​ശ്വ​രനും ബിഎംഡബ്ല്യു; ചന്ദ്ര എവിടെയെന്ന് ആരാധകർ

ലോകേഷ് കനകരാജിന് കലാനിധി മാരൻ ബിഎംഡബ്ല്യു കാറിന്റെ താക്കോൽ കൈമാറുന്നു
ലോകേഷ് കനകരാജിന് കലാനിധി മാരൻ ബിഎംഡബ്ല്യു കാറിന്റെ താക്കോൽ കൈമാറുന്നുഇൻസ്റ്റ​ഗ്രാം സ്ക്രീൻ​ഗ്രാബ്
Published on

ലോ​കേ​ഷ് ക​ന​ക​രാ​ജ് നാ​യ​ക​നാ​യെ​ത്തി തി​യേ​റ്റ​റു​ക​ളി​ൽ ത​രം​ഗം സൃ​ഷ്ടി​ച്ച 'ഡിസി'യുടെ ബോ​ക്സ് ഓ​ഫീ​സ് വി​ജ​യ​ത്തി​നു പി​ന്നാ​ലെ, ചി​ത്ര​ത്തി​ന്‍റെ പ്ര​ധാ​ന അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ആ​ഡം​ബ​ര കാ​റു​ക​ൾ സ​മ്മാ​നി​ച്ച് നി​ർമാ​താ​ക്ക​ൾ. ചി​ത്ര​ത്തി​ന്‍റെ നാ​യ​ക​നാ​യി അ​ര​ങ്ങേ​റ്റം കു​റി​ച്ച ലോ​കേ​ഷ് ക​ന​ക​രാ​ജ്, സം​വി​ധാ​യ​ക​ൻ അ​രു​ൺ മാ​തേ​ശ്വ​ര​ൻ, സം​ഗീ​ത സം​വി​ധാ​യ​ക​ൻ അ​നി​രു​ദ്ധ് ര​വി​ച​ന്ദ​ർ എ​ന്നി​വ​ർ​ക്കാണ് സ​ൺ പി​ക്ചേ​ഴ്സ് ത​ല​വ​ൻ ക​ലാ​നി​ധി മാ​ര​ൻ, പു​തി​യ ബി​എം​ഡ​ബ്ല്യു കാ​റു​ക​ൾ സ​മ്മാ​ന​മാ​യി ന​ൽ​കിയത്. മൂ​ന്ന് ആ​ഡം​ബ​ര കാ​റു​ക​ൾ​ക്കാ​യി കോടികളാണ് നി​ർ​മാ​താ​വ് ചെ​ല​വ​ഴി​ച്ചത്.

Must Read
100 കോടി ക്ലബ്ബിൽ 'ഡിസി';ലോകേഷ് ഇനി ഹൈവോൾട്ടേജ് ആക്ഷൻ ഹീറോ
ലോകേഷ് കനകരാജിന് കലാനിധി മാരൻ ബിഎംഡബ്ല്യു കാറിന്റെ താക്കോൽ കൈമാറുന്നു

സ​ൺ പി​ക്ചേ​ഴ്സിന്‍റെ ഔ​ദ്യോ​ഗി​ക സോ​ഷ്യ​ൽ മീ​ഡി​യ പേ​ജു​ക​ളി​ലൂ​ടെ​യാ​ണ് ഈ ​വി​വ​രം പ​ങ്കു​വെ​ച്ച​ത്. നി​ർ​മാ​താ​വ് ക​ലാ​നി​ധി മാ​ര​ൻ മൂ​വ​ർ​ക്കും പു​തി​യ കാ​റി​ന്‍റെ താ​ക്കോ​ലു​ക​ൾ കൈ​മാ​റു​ന്ന വീ​ഡി​യോ​യും സ​ൺ പി​ക്ചേ​ഴ്സ് പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്.

അനിരുദ്ധ് രവിചന്ദറിന് കലാനിധി മാരൻ ബിഎംഡബ്ല്യു കാറിന്റെ താക്കോൽ കൈമാറുന്നു
അനിരുദ്ധ് രവിചന്ദറിന് കലാനിധി മാരൻ ബിഎംഡബ്ല്യു കാറിന്റെ താക്കോൽ കൈമാറുന്നുഇൻസ്റ്റ​ഗ്രാം സ്ക്രീൻ​ഗ്രാബ്

ഏ​ക​ദേ​ശം 25 കോ​ടി രൂ​പ ബ​ജ​റ്റി​ൽ നി​ർമി​ച്ച ഈ ​ആ​ക്ഷ​ൻ ചി​ത്ര​ത്തി​ന് ലോ​ക​മെ​മ്പാ​ടു​മു​ള്ള തി​യേ​റ്റ​റു​ക​ളി​ൽ നി​ന്ന് 100 കോ​ടി​യി​ല​ധി​കം രൂ​പ ക​ള​ക്ഷ​ൻ നേ​ടാ​ൻ സാ​ധി​ച്ചി​രു​ന്നു. ചി​ത്ര​ത്തി​ന്‍റെ ഈ ​വ​ൻ ജ​ന​പ്രീ​തി മു​ൻ​നി​ർ​ത്തി​യാ​ണ് ടീ​മി​ന് വി​ല​കൂ​ടി​യ സ​മ്മാ​നം ന​ൽ​കാ​ൻ നി​ർ​മാ​താ​ക്ക​ൾ തീ​രു​മാ​നി​ച്ച​ത്.

അ​രു​ൺ മാ​തേ​ശ്വ​ര​ന് കലാനിധി മാരൻ ബിഎംഡബ്ല്യു കാറിന്റെ താക്കോൽ കൈമാറുന്നു
അ​രു​ൺ മാ​തേ​ശ്വ​ര​ന് കലാനിധി മാരൻ ബിഎംഡബ്ല്യു കാറിന്റെ താക്കോൽ കൈമാറുന്നുഇൻസ്റ്റ​ഗ്രാം സ്ക്രീൻ​ഗ്രാബ്

അ​തേ​സ​മ​യം, ചി​ത്ര​ത്തി​ൽ 'ച​ന്ദ്ര' എ​ന്ന പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച ന​ടി വാ​മി​ക ഗ​ബ്ബി​യെ സ​മ്മാ​നം നല്കാതെ ഒ​ഴി​വാ​ക്കി​യ​തി​നെ​തി​രെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ ച​ർ​ച്ച​ക​ളും ഉ​യ​രു​ന്നു​ണ്ട്. ചന്ദ്രയും അർഹിക്കുന്നു എന്നാണ് മലയാളിതാരം സാനിയ അയ്യപ്പൻ സൺപിക്ചേഴ്സിന്റെ ഇൻസ്റ്റ​ഗ്രാം വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തത്. ചി​ത്ര​ത്തി​ന്‍റെ വി​ജ​യ​ത്തി​ന് വ​ലി​യ പ​ങ്കു​വ​ഹി​ച്ച വാ​മി​ക​യ്ക്കും അ​ർ​ഹ​മാ​യ പ​രി​ഗ​ണ​ന ന​ൽ​ക​ണ​മാ​യി​രു​ന്നു എ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി നി​ര​വ​ധി ആ​രാ​ധ​ക​രാ​ണ് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

Pappappa
pappappa.com