സായ് പല്ലവിയല്ല, ധനുഷിന്റെ നായികയായി ശ്രീലീല; ‌ 'D55' ല്‍ മമ്മൂട്ടി എത്തുമോ?

ശ്രീലീല
ശ്രീലീലഫോട്ടോ-ഇൻസ്റ്റ​ഗ്രാം
Published on

'അമരന്‍' എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന് ശേഷം രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്യുന്ന ധനുഷ് ചിത്രം 'D55' വാര്‍ത്തകളില്‍ നിറയുകയാണ്. ചിത്രത്തില്‍ സായ് പല്ലവി നായികയാകുമെന്നായിരുന്നു നേരത്തെയുള്ള അഭ്യൂഹങ്ങള്‍. എന്നാല്‍ ആരാധകരെ ഞെട്ടിച്ചുകൊണ്ട്, തെലുങ്ക് താരം ശ്രീലീല ധനുഷിന്റെ നായികയാകുമെന്ന് അണിയറപ്രവര്‍ത്തകര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ധനുഷിന്റെ സ്വന്തം നിര്‍മാണ കമ്പനിയായ വണ്ടര്‍ബാര്‍ സ്റ്റുഡിയോസ് ആണ് ചിത്രം നിര്‍മിക്കുന്നത്. 'ഇതാരും പ്രതീക്ഷിച്ചു കാണില്ല' എന്ന ക്യാപ്ഷനോടെയാണ് ശ്രീലീലയെ ടീമിലേക്ക് സ്വാഗതം ചെയ്തുകൊണ്ടുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. സുധാ കൊങ്കര സംവിധാനം ചെയ്ത 'പരാശക്തി' എന്ന ചിത്രത്തിലൂടെ തമിഴില്‍ അരങ്ങേറ്റം കുറിച്ച ശ്രീലീലയുടെ രണ്ടാമത്തെ തമിഴ് പ്രോജക്ടാണിത്.

Must Read
ധനുഷുമായുള്ള വിവാഹവാർത്തയ്ക്കിടെ ‌‌ 'നിഗൂഢ' പോസ്റ്റുമായി മൃണാള്‍ ഠാക്കൂര്‍
ശ്രീലീല

'അമരന്‍' എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിലെ മുന്‍നിര സംവിധായകനായി മാറിയ രാജ്കുമാര്‍ പെരിയസാമി ആദ്യമായാണ് ധനുഷുമായി കൈകോര്‍ക്കുന്നത്. ഇന്‍ഡിപെന്‍ഡന്റ് മ്യൂസിക്കിലൂടെ തരംഗമായ 'കാവാലയ്യ' ഫെയിം സായ് അഭ്യങ്കര്‍ ആണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. ധനുഷും സായ് അഭ്യങ്കറും ഒന്നിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്. മറ്റൊരു പ്രൊഡക്ഷന്‍ ഹൗസ് നിര്‍മിക്കേണ്ടിയിരുന്ന ചിത്രം പിന്നീട് ധനുഷിന്റെ വണ്ടര്‍ബാര്‍ സ്റ്റുഡിയോസ് ഏറ്റെടുക്കുകയായിരുന്നു.

ഒരു പക്കാ ആക്ഷന്‍ എന്റര്‍ടെയ്നറായി ഒരുങ്ങുന്ന ഈ ചിത്രത്തില്‍ മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി പ്രധാന വേഷത്തില്‍ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗികമായ സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല. മമ്മൂട്ടി കൂടി ഭാഗമായാല്‍ ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ പ്രോജക്ടുകളില്‍ ഒന്നായി 'D55' മാറും. ശ്രീലീലയുടെ തകര്‍പ്പന്‍ ഡാന്‍സും ധനുഷിന്റെ മികച്ച അഭിനയ മുഹൂര്‍ത്തങ്ങളും രാജ്കുമാര്‍ പെരിയസാമിയുടെ ക്രാഫ്റ്റും ചേരുമ്പോള്‍ 'D55' ഒരു ബോക്‌സ് ഓഫീസ് പൂരമാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

ധനുഷും സംവിധായകൻ രാജ് കുമാർ പളനിസ്വാമിയും  'D55' പൂജാചടങ്ങിൽ
ധനുഷും സംവിധായകൻ രാജ് കുമാർ പളനിസ്വാമിയും 'D55' പൂജാചടങ്ങിൽകടപ്പാട്-ഐഎംഡിബി

ആനന്ദ് എല്‍. റായ് സംവിധാനം ചെയ്ത ഹിന്ദി ചിത്രം 'തേരേ ഇഷ്‌ക് മേം' ആണ് ധനുഷിന്റേതായി ഒടുവില്‍ റിലീസ് ചെയ്തത്. ചിത്രം ജനുവരി 23 മുതല്‍ നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീമിങ് ആരംഭിച്ചു. ഇതിനുപുറമെ, 'പോര്‍ തൊഴില്‍' ഫെയിം വിഘ്‌നേഷ് രാജ സംവിധാനം ചെയ്യുന്ന 'കാരാ' എന്ന ത്രില്ലര്‍ ചിത്രവും റിലീസിന് തയാറെടുക്കുന്നുണ്ട്. മമിത ബൈജു നായികയാകുന്ന ഈ ചിത്രത്തില്‍ ജയറാം, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

Related Stories

No stories found.
Pappappa
pappappa.com