ധനുഷുമായുള്ള വിവാഹവാർത്തയ്ക്കിടെ ‌‌ 'നിഗൂഢ' പോസ്റ്റുമായി മൃണാള്‍ ഠാക്കൂര്‍

മൃണാള്‍ ഠാക്കൂര്‍ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ നിന്ന്
മൃണാള്‍ ഠാക്കൂര്‍ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ നിന്ന്സ്ക്രീൻ​ഗ്രാബ്
Published on

തെന്നിന്ത്യന്‍ സിനിമയും ബോളിവുഡും ഒരുപോലെ ആകാംക്ഷയിലാണ് ഒരു വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തയുടെ സത്യാവസ്ഥ അറിയാന്‍. ധനുഷും മൃണാൺ ഠാക്കൂറും ഫെബ്രുവരി 14ന്, പ്രണയദിനത്തില്‍ വിവാഹിതരാകുമെന്നാണ് പ്രചരിക്കുന്ന വാര്‍ത്ത. കുറച്ചുദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ഈ വാര്‍ത്തകള്‍ സജീവമാണ്. എന്നാല്‍ ഇത്തരം ചര്‍ച്ചകള്‍ക്കിടയില്‍ മൃണാള്‍ പങ്കുവച്ച പുതിയ ഇന്‍സ്റ്റാഗ്രാം പോസ്റ്റ് ആരാധകര്‍ക്കിടയില്‍ വീണ്ടും ചര്‍ച്ചയായി.

Must Read
ധ​നു​ഷ്-മൃ​ണാ​ൾ വി​വാ​ഹം ഫെ​ബ്രു​വ​രി 14ന്?
മൃണാള്‍ ഠാക്കൂര്‍ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ നിന്ന്

കടലിലൂടെയുള്ള ബോട്ട് യാത്രയുടെ മനോഹരമായ വീഡിയോയാണ് മൃണാള്‍ പങ്കുവച്ചത്. സൂര്യാസ്തമയത്തിന്റെ പശ്ചാത്തലത്തില്‍, കടല്‍ക്കാറ്റേറ്റ് പ്രകൃതിഭംഗി ആസ്വദിക്കുന്ന മൃണാളിനെ വീഡിയോയില്‍ കാണാം. 'Grounded, glowing and unshaken' എന്ന ക്യാപ്ഷനോടെയാണ് താരം വീഡിയോ പോസ്റ്റ് ചെയ്തത്. തന്നെക്കുറിച്ച് പ്രചരിക്കുന്ന വിവാഹ വാര്‍ത്തകളോടുള്ള പരോക്ഷമായ പ്രതികരണമാണിതെന്ന് ആരാധകര്‍ വിലയിരുത്തുന്നു.

മൃണാള്‍ ഠാക്കൂര്‍ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ നിന്ന്
മൃണാള്‍ ഠാക്കൂര്‍ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ നിന്ന്സ്ക്രീൻ​ഗ്രാബ്

2025 ഓഗസ്റ്റിലാണ് മൃണാളും ധനുഷും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ ആദ്യമായി പുറത്തുവരുന്നത്. മൃണാളിന്റെ 'സണ്‍ ഓഫ് സര്‍ദാര്‍ 2' എന്ന ചിത്രത്തിന്റെ പ്രീമിയറിനിടെ ധനുഷിനെ താരം സ്‌നേഹപൂര്‍വം അഭിവാദ്യം ചെയ്യുന്ന വീഡിയോ വൈറലായതോടെ ഗോസിപ്പ് പരക്കുകയായിരുന്നു. പിന്നീട് ധനുഷ് ചിത്രമായ 'തേരേ ഇഷ്‌ക് മേ'യുടെ റാപ്പ് അപ്പ് പാര്‍ട്ടിയില്‍ മൃണാള്‍ പങ്കെടുത്തതും അഭ്യൂഹങ്ങള്‍ ശക്തമാക്കി. വിവാഹ വാര്‍ത്തകളില്‍ യാതൊരു വാസ്തവവുമില്ലെന്ന് മൃണാളിനോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞത് ഇങ്ങനെയാണ്: 'മൃണാള്‍ അടുത്ത മാസം വിവാഹിതയാകുന്നില്ല. യാതൊരു അടിസ്ഥാനവുമില്ലാത്ത വാര്‍ത്തകളാണിത്. നിലവില്‍ താരം കരിയറിന്റെ തിരക്കുകളിലാണ്...'

മൃണാള്‍ ഠാക്കൂര്‍
മൃണാള്‍ ഠാക്കൂര്‍ഫോട്ടോ-അറേഞ്ച്ഡ്

തന്റെ കരിയറിലെ ഏറ്റവും മികച്ച കാലഘട്ടത്തിലൂടെ കടന്നുപോകുന്ന മൃണാള്‍, ഇപ്പോള്‍ വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും ജോലിയില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും അവർ വ്യക്തമാക്കുന്നു. വിവാഹ വാര്‍ത്തകളോട് നേരിട്ട് പ്രതികരിച്ചില്ലെങ്കിലും, തന്റെ പോസ്റ്റിലൂടെ താന്‍ ​ഗോസിപ്പുകളിലൊന്നും 'കുലുങ്ങാത്തവളായി' തുടരുന്നുവെന്ന് മൃണാള്‍ വ്യക്തമാക്കുകയാണ്.

Related Stories

No stories found.
Pappappa
pappappa.com