അർജുൻ ദാസ് ഇനി 'സൂപ്പർ ഹീറോ',വില്ലനായി സാൻഡി മാസ്റ്റർ

'സൂപ്പർഹീറോ'ഫ​സ്റ്റ് ലു​ക്ക് പോസ്റ്റർ
'സൂപ്പർഹീറോ'ഫ​സ്റ്റ് ലു​ക്ക് പോസ്റ്റർഅറേഞ്ച്ഡ്
Published on

കാ​ന്ത​ശ​ക്തി​യു​ള്ള ശ​ബ്ദം കൊ​ണ്ടും തീ​ക്ഷ്ണ​മാ​യ അ​ഭി​ന​യം​കൊ​ണ്ടും തെ​ന്നി​ന്ത്യ​ന്‍ സി​നി​മാ​പ്രേ​മി​ക​ളു​ടെ ഹൃ​ദ​യം ക​വ​ര്‍​ന്ന അ​ര്‍​ജു​ന്‍ ദാ​സ് ഇ​നി മാ​സ് ലു​ക്കി​ല്‍ സൂ​പ്പ​ര്‍ ഹീ​റോ​യാ​കു​ന്നു. കോ​ളി​ബു​ഡി​ല്‍ അ​ധി​കം പ​രീ​ക്ഷി​ക്ക​പ്പെ​ട്ടി​ട്ടി​ല്ലാ​ത്ത ഫാന്‍റ​സി-​സൂ​പ്പ​ര്‍​ഹീ​റോ ഴോ​ണ​റി​ല്‍ ഒ​രു​ങ്ങു​ന്ന 'സൂ​പ്പ​ര്‍ ഹീ​റോ' എ​ന്ന പു​തി​യ ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ര്‍ പു​റ​ത്തു​വി​ട്ടു​കൊ​ണ്ട് അ​ണി​യ​റ​പ്ര​വ​ര്‍​ത്ത​ക​ര്‍ ആ​രാ​ധ​ക​രെ ഞെ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ്.

Must Read
കുറുക്കന്‍മൂലയിലെ സൂപ്പര്‍ ഹീറോയായി മമ്മൂട്ടി; 'മിന്നൽ' വില്ലനായി 'മുരളി'!
'സൂപ്പർഹീറോ'ഫ​സ്റ്റ് ലു​ക്ക് പോസ്റ്റർ

ഒ​രു പു​തി​യ ദൃ​ശ്യ​വി​സ്മ​യ​ത്തി​നാ​ണ് ത​മി​ഴ് സി​നി​മാ​ലോ​കം സാ​ക്ഷ്യം വ​ഹി​ക്കാ​ന്‍ പോ​കു​ന്ന​തെ​ന്ന സൂ​ച​ന​ക​ളാ​ണ് പോ​സ്റ്റ​ര്‍ ന​ല്‍​കു​ന്ന​ത്. ന​വാ​ഗ​ത​നാ​യ വി​ഘ്‌​നേ​ഷ് വേ​ണു​ഗോ​പാ​ല്‍ ര​ച​ന​യും സം​വി​ധാ​ന​വും നി​ര്‍​വ​ഹി​ക്കു​ന്ന ചി​ത്ര​മാ​ണി​ത്. പ്ര​ശ​സ്ത നി​ര്‍​മാ​താ​വ് കെ.​എ​സ്. സി​നി​ഷിന്‍റെ മു​ന്‍ സ​ഹാ​യി​യാ​യി​രു​ന്ന വി​ഘ്‌​നേ​ഷി​ന്‍റെ ആ​ദ്യ സ്വ​ത​ന്ത്ര്യ സം​വി​ധാ​ന സം​രം​ഭം കൂ​ടി​യാ​ണ് ഈ ​ചി​ത്രം. 'സോ​ള്‍​ജി​യേ​ഴ്‌​സ് ഫി​ലിം ഫാ​ക്ട​റി'​യു​ടെ ബാ​ന​റി​ല്‍ കെ.​എ​സ്. സി​നി​ഷും, 'റി​ഡാ​ക്റ്റ​ഡ് സ്റ്റു​ഡി​യോ​സി'ന്‍റെ ബാ​ന​റി​ല്‍ ഷാ​ഞ്ച​ന്‍ ജി​യും ചേ​ര്‍​ന്നാ​ണ് ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത്.

അർജുൻ ദാസ്
അർജുൻ ദാസ്ഫോട്ടോ കടപ്പാട്-ഫേസ്ബുക്ക്

ചി​ത്ര​ത്തി​ല്‍ അ​ര്‍​ജു​ന്‍ ദാ​സി​ന്‍റെ നാ​യി​ക​യാ​യി തി​ള​ങ്ങു​ന്ന​ത് തേ​ജു അ​ശ്വി​നി​യാ​ണ്. എ​ന്നാ​ല്‍ ചി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സ​ര്‍​പ്രൈ​സ് മ​റ്റൊ​ന്നാ​ണ്പ്ര​ശ​സ്ത നൃ​ത്ത​സം​വി​ധാ​യ​ക​നും ന​ട​നു​മാ​യ സാ​ന്‍​ഡി ആ​ണ് ചി​ത്ര​ത്തി​ല്‍ അ​ര്‍​ജു​ന്‍ ദാ​സിന്‍റെ വി​ല്ല​നാ​യി വേ​ഷ​മി​ടു​ന്ന​ത്. 'പ​രി​മ​ള ആ​ന്‍​ഡ് കോ' ​എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം സാ​ന്‍​ഡി വീ​ണ്ടും വി​ല്ല​ന്‍ വേ​ഷ​ത്തി​ല്‍ എ​ത്തു​ന്ന ചി​ത്രം കൂ​ടി​യാ​ണി​ത്.

അ​ര്‍​ജു​ന്‍ ദാ​സി​ന്‍റെ ക​രി​യ​റി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ പ​രീ​ക്ഷ​ണാ​ത്മ​ക ബി​ഗ് ബ​ജ​റ്റ് ചി​ത്ര​മാ​യി ഒ​രു​ങ്ങു​ന്ന 'സൂ​പ്പ​ര്‍ ഹീ​റോ' തി​യേ​റ്റ​റു​ക​ളി​ല്‍ വ​ലി​യൊ​രു മാ​സ് വി​രു​ന്ന് ത​ന്നെ​യാ​യി​രി​ക്കും സ​മ്മാ​നി​ക്കു​ക എ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ആ​രാ​ധ​ക​ര്‍.

Pappappa
pappappa.com