കുറുക്കന്‍മൂലയിലെ സൂപ്പര്‍ ഹീറോയായി മമ്മൂട്ടി; 'മിന്നൽ' വില്ലനായി 'മുരളി'!

മമ്മൂട്ടിയെ നായകനാക്കിയുള്ള  മിന്നൽമുരളി എഐ വീഡിയോയിൽ നിന്ന്
മമ്മൂട്ടിയെ നായകനാക്കിയുള്ള മിന്നൽമുരളി എഐ വീഡിയോയിൽ നിന്ന്സ്ക്രീൻ​ഗ്രാബ്
Published on

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ എഐ മാജിക്കിന്റെ ആഘോഷമാണ്. തങ്ങളുടെ ഇഷ്ടതാരങ്ങള്‍, മറ്റൊരു നടന്‍ ചെയ്ത സൂപ്പര്‍ഹിറ്റ് കഥാപാത്രമായി പ്രത്യക്ഷപ്പെട്ടാല്‍ എങ്ങനെയിരിക്കും..? ആരാധകർ സൃഷ്ടിക്കുന്ന ഇത്തരത്തിലുള്ള എഐ വീഡിയോകളാണ് സമൂഹമാധ്യമങ്ങളില്‍ തരംഗം. അങ്ങനെയൊരു വീഡിയോയില്‍ ആരാധകരെ ഒന്നടങ്കം ആവേശത്തിലാഴ്ത്തിയിരിക്കുകയാണ് മമ്മൂട്ടിയുടെ മിന്നല്‍ മുരളി എഐ അവതാരം. മമ്മൂട്ടിയുടെ വില്ലനായി എത്തുന്നതോ, മലയാളത്തിന്റെ അഭിനയതീക്ഷ്ണതയായ സാക്ഷാല്‍ മുരളി!

Must Read
'സു​ന്ദ​രി​ക്കോ​ഴി​ക്ക് എ​ന്തു​പ​റ്റി?​'- മമ്മൂട്ടി എഴുതിയ 'കെട്ടുകഥ' വായിക്കാം
മമ്മൂട്ടിയെ നായകനാക്കിയുള്ള  മിന്നൽമുരളി എഐ വീഡിയോയിൽ നിന്ന്

ടൊവിനോ തോമസിനെ പാന്‍ ഇന്ത്യ തലത്തില്‍ ശ്രദ്ധേയനാക്കിയ ബേസില്‍ ജോസഫ് ചിത്രം 'മിന്നല്‍ മുരളി'യില്‍ മമ്മൂട്ടി നായകനായി എത്തിയാല്‍ എങ്ങനെയിരിക്കുമെന്ന സങ്കല്പത്തെ മനോഹരമായി ദൃശ്യവത്കരിച്ചിരിക്കുകയാണ് വീഡിയോ. കുറുക്കന്‍മൂലയിലെ തയ്യല്‍ക്കാരനില്‍നിന്ന് സൂപ്പര്‍ ഹീറോയിലേക്കുള്ള മാറ്റവും, മമ്മൂട്ടിയുടെ തനതായ മെയ്വഴക്കത്തോടെയുള്ള ആക്ഷന്‍ രംഗങ്ങളും ദൃശ്യങ്ങളെ വേറിട്ട അനുഭവമാക്കുന്നു.

മമ്മൂട്ടിയെ നായകനാക്കിയുള്ള മിന്നൽമുരളി എഐ വീഡിയോയിലെ വില്ലനായി മുരളി
മമ്മൂട്ടിയെ നായകനാക്കിയുള്ള മിന്നൽമുരളി എഐ വീഡിയോയിലെ വില്ലനായി മുരളിസ്ക്രീൻ​ഗ്രാബ്

ഈ എഐ വീഡിയോയിലെ യഥാര്‍ഥ സര്‍പ്രൈസ് വില്ലന്‍ വേഷമാണ്. ചിത്രത്തില്‍ ഗുരു സോമസുന്ദരം അവിസ്മരണീയമാക്കിയ 'ഷിബു' എന്ന വില്ലന്‍ കഥാപാത്രമായി എത്തുന്നത് മറ്റാരുമല്ല, മലയാളത്തിന്റെ എക്കാലത്തെയും മികച്ച നടന്മാരിലൊരാളായ, നമ്മെ വിട്ടുപിരിഞ്ഞ മുരളിയാണ്.

മമ്മൂട്ടിയെ നായകനാക്കിയുള്ള മിന്നൽമുരളി എഐ വീഡിയോയിൽ നിന്ന്
മമ്മൂട്ടിയെ നായകനാക്കിയുള്ള മിന്നൽമുരളി എഐ വീഡിയോയിൽ നിന്ന്സ്ക്രീൻ​ഗ്രാബ്

ക്ലൈമാക്‌സ് രംഗത്തില്‍ മമ്മൂട്ടിയും മുരളിയും തമ്മിലുള്ള തീപാറുന്ന പോരാട്ടം എഐ സാങ്കേതികവിദ്യയിലൂടെ പുനരാവിഷ്‌കരിച്ചിരിക്കുന്നത് അതിമനോഹരമായാണ്. മലയാള സിനിമയിലെ രണ്ട് കരുത്തുറ്റ നടന്മാര്‍ നേര്‍ക്കുനേര്‍ വരുമ്പോഴുണ്ടാകുന്ന ആ സ്‌ക്രീന്‍ പ്രസന്‍സ് വീഡിയോയ്ക്ക് ഒരു സിനിമാറ്റിക് ഫീല്‍ നല്‍കുന്നു.

മമ്മൂട്ടിയെ നായകനാക്കിയുള്ള മിന്നൽമുരളി എഐ വീഡിയോയിൽ നിന്ന്
മമ്മൂട്ടിയെ നായകനാക്കിയുള്ള മിന്നൽമുരളി എഐ വീഡിയോയിൽ നിന്ന്സ്ക്രീൻ​ഗ്രാബ്

ഇന്‍സ്റ്റഗ്രാമിലെ 'mashigig10' എന്ന അക്കൗണ്ടിലൂടെ പുറത്തുവന്ന വീഡിയോ നിമിഷങ്ങള്‍ക്കകമാണ് വൈറലായത്. 'ഇതൊരു യഥാര്‍ത്ഥ സിനിമയായിരുന്നെങ്കില്‍ തിയറ്റര്‍ ഇളകിമറിയുമെന്നാണ് എന്നാണ് ആരാധകരുടെ കമന്റുകള്‍. സാങ്കേതികവിദ്യ സിനിമയെ എത്രത്തോളം സ്വാധീനിക്കുന്നു എന്നതിനും, ആരാധകര്‍ തങ്ങളുടെ ഇഷ്ടതാരങ്ങളെ വ്യത്യസ്തമായ വേഷങ്ങളില്‍ കാണാന്‍ എത്രത്തോളം ആഗ്രഹിക്കുന്നു എന്നതിനും തെളിവാണ് ഇത്തരം വീഡിയോകള്‍.

Related Stories

No stories found.
Pappappa
pappappa.com