'സു​ന്ദ​രി​ക്കോ​ഴി​ക്ക് എ​ന്തു​പ​റ്റി?​'- മമ്മൂട്ടി എഴുതിയ 'കെട്ടുകഥ' വായിക്കാം

മമ്മൂട്ടി നായകനായ 'ഒരു മറവത്തൂർ കനവി'ന്റെ പോസ്റ്ററിൽ നിന്ന്
മമ്മൂട്ടി നായകനായ 'ഒരു മറവത്തൂർ കനവി'ന്റെ പോസ്റ്ററിൽ നിന്ന്അറേഞ്ച്ഡ്
Published on

സി​നി​മ​യ്ക്കു​ള്ളി​ലെ സി​നി​മ​യും അ​വി​ടു​ത്തെ കൊ​ച്ചു കൊ​ച്ചു വി​ശേ​ഷ​ങ്ങ​ളും എ​പ്പോ​ഴും കൗ​തു​ക​ക​ര​മാ​ണ്. മ​മ്മൂ​ട്ടി ത​ന്‍റെ സു​ഹൃ​ത്തു​ക്ക​ൾ​ക്കാ​യി പ​ങ്കു​വ​ച്ച കു​റി​പ്പ് ഇ​പ്പോ​ൾ ത​രം​ഗ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ഒ​രു സി​നി​മാ​ക്ക​ഥ പോ​ലെ ര​സ​ക​ര​മാ​യ കു​റി​പ്പാ​ണ് മെ​ഗാ​സ്റ്റാ​ർ വാട്സ് ആപ്പിൽ സുഹൃത്തുക്കൾക്കായി പ​ങ്കു​വ​ച്ച​ത്. വ​ന​ത്തി​നു​ള്ളി​ലെ ഷൂ​ട്ടിങ് ലൊ​ക്കേ​ഷ​നി​ലെ ഒ​രു 'പ്ര​ണ​യ'​ത്തെ​ക്കു​റി​ച്ചും. ന​ഷ്ട​ബോ​ധ​ത്തോ​ടെ നി​ല്കുന്ന ഒ​രു ​'നായകനെ'ക്കു​റി​ച്ചു​മാ​ണ് മ​മ്മൂ​ക്ക​യു​ടെ ക​ഥ. ന​ട​നും എ​ഴു​ത്തു​കാ​ര​നു​മാ​യ വി.​കെ. ശ്രീ​രാ​മ​നാ​ണ് മ​മ്മൂ​​ട്ടി​യു​ടെ ക​ഥ ആ​രാ​ധ​ക​ർ​ക്കാ​യി ഫേ​സ്ബു​ക്കി​ൽ പോസ്റ്റ് ചെയ്തത്.

Must Read
​'ഭഗവാന്റെ മുഖത്തിന് പകരം ഞാൻ കണ്ടത് മമ്മൂട്ടിയുടെ മുഖമായിരുന്നു...'
മമ്മൂട്ടി നായകനായ 'ഒരു മറവത്തൂർ കനവി'ന്റെ പോസ്റ്ററിൽ നിന്ന്

മമ്മൂട്ടി ഇപ്പോൾ അഭിനയിക്കുന്നത് അടൂർ ​ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത 'പദയാത്ര'യിലാണ്. ഇതിന്റെ ഷൂട്ടിങ് കോതമം​ഗലത്തെ വനമേഖലയിൽ പുരോ​ഗമിക്കുകയാണ്. മമ്മൂട്ടികമ്പനിയാണ് നിർമാണം. അതിന്റെ ലൊക്കേഷനിൽ നിന്നുള്ള കഥയായിട്ടാണ് മമ്മൂട്ടി ഇത് കുറിച്ചത്.

ക​ഥ വാ​യി​ക്കാം:

വ​ന​ത്തി​ലെ ആ​ദി​വാ​സി ഊ​രി​ലാ​ണ് ഷൂ​ട്ടി​ങ്. അ​ഭി​ന​യി​ക്കാ​നാ​യി പ​രി​ശീ​ല​നം സി​ദ്ധി​ച്ച മൂ​ന്നു പി​ട​ക്കോ​ഴി​ക​ളെ​യും ഒ​രു പൂ​വ​ൻ കോ​ഴി​യേ​യും കൊ​ണ്ടു​വ​ന്നി​ട്ടു​ണ്ട്. ഷൂ​ട്ടി​ങ് ഇ​ട​വേ​ള​യി​ൽ സു​ന്ദ​രി​യാ​യ ഒ​രു പി​ട​ക്കോ​ഴി​യും പൂ​വ​ൻ കോ​ഴി​യും പ​ര​സ്പ​രം ക​ല​ഹി​ക്കു​ന്ന രീ​തി​യി​ലു​ള്ള ചി​ല ചേ​ഷ്ട​ക​ൾ കാ​ണി​ക്കു​ന്ന​ത് ഞാ​ൻ ശ്ര​ദ്ധി​ച്ച​താ​ണ്.

അ​ങ്ങ​നെ ഇ​ന്ന​ല​ത്തെ ഷൂ​ട്ടി​ങ് ക​ഴി​ഞ്ഞു. ഇ​ന്നു രാ​വി​ലെ ലൊ​ക്കേ​ഷ​നി​ൽ എ​ത്തി​യ​പ്പോ​ൾ, ഇ​ന്ന​ല​ത്തെ പി​ട​ക്കോ​ഴി​യെ കാ​ണാ​നി​ല്ല​ന്നു​ള്ള വാ​ർ​ത്ത​യാ​ണ് എ​ന്നെ എ​തി​രേ​റ്റ​ത്. ചി​ത്ര​ത്തി​ന്‍റെ നി​ർ​മാതാ​വെ​ന്ന നി​ല​ക്ക് കോ​ഴി​യെ തി​രി​ച്ചേല്പി​ക്കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്തം എ​നി​ക്കാ​ണ്. എ​ത്ര​യും പെ​ട്ടെ​ന്ന് മേ​ൽ​പ്പ​റ​ഞ്ഞ കോ​ഴി​യെ ക​ണ്ടു പി​ടി​ക്ക​ണ​മെ​ന്ന് നി​ർമാ​ണ കാ​ര്യ​ദ​ർ​ശി​യോ​ട് ഞാ​ൻ നി​ർ​ദ്ദേ​ശി​ച്ചു.

മമ്മൂട്ടിയെ നായകനാക്കി അടൂർ ​ഗോപാലകൃഷ്ണൻ സംവിധാനം ചെയ്യുന്ന പദയാത്ര എന്ന സിനിമയുടെ പൂജാചടങ്ങിൽ അഭിനേതാക്കളും അണിയറപ്രവർത്തകരും
മമ്മൂട്ടിയെ നായകനാക്കി അടൂർ ​ഗോപാലകൃഷ്ണൻ സംവിധാനം ചെയ്യുന്ന പദയാത്ര എന്ന സിനിമയുടെ പൂജാചടങ്ങിൽ അഭിനേതാക്കളും അണിയറപ്രവർത്തകരുംഫോട്ടോ-അറേഞ്ച്ഡ്

സു​ന്ദ​രി​യാ​യ ഈ ​കോ​ഴി​ക്കു​ട്ടി​യെ പൂ​വ​ൻ​കോ​ഴി പീ​ഡി​പ്പി​ച്ചു കാ​ണു​മോ എ​ന്നാ​യി​രു​ന്നു എ​ന്‍റെ ഭ​യം. എ​ന്നാ​ൽ തി​ക​ച്ചും നി​സംഗ​നാ​യി തീ​റ്റ കൊ​ത്തി​ത്തി​ന്നു​ന്ന പൂ​വ​ൻകോ​ഴി​യെ​യാ​ണ് ഞാ​ൻ അ​വി​ടെ ക​ണ്ട​ത്. സു​ന്ദ​രി​ക്കോ​ഴി​ക്ക് എ​ന്തു​പ​റ്റി​യെ​ന്ന ആ​ശ​ങ്ക​യാ​യി​രു​ന്നു എ​നി​ക്ക്!

അ​വ​ളു​ടെ തൂവ​ലു​ക​ളു​ടെ ച​ന്ത​വും കോ​ഴി​ന​ട​യും, കൊ​ക്കു​മെ​ല്ലാം എ​ന്‍റെ മ​ന​സിലൂ​ടെ ക​ട​ന്നുപോ​യി. ഷൂ​ട്ടി​ങ്ങി​നു കൊ​ണ്ടു​വ​ന്ന ഒ​രു ക​റു​ത്ത​പ​ട്ടി​യെ എ​നി​ക്ക് സം​ശ​യ​മു​ണ്ടാ​യി​രു​ന്നു. അ​വ​നെ​ങ്ങാ​നും ഇ​രു​ട്ടിന്‍റെ മ​റ​വി​ൽ ത​ട്ടി​യ​താ​യി​രി​ക്കു​മോ? അ​ങ്ങ​നെ പ​ല​തും ചി​ന്തി​ച്ച് കു​റേ നേ​രം ഞാ​ന​ങ്ങ​നെ​യി​രു​ന്നു.

മമ്മൂട്ടിയും വി.കെ.ശ്രീരാമനും. പഴയചിത്രം
മമ്മൂട്ടിയും വി.കെ.ശ്രീരാമനും. പഴയചിത്രംവി.കെ.ശ്രീരാമൻ ഫേസ്ബുക്കിൽപങ്കുവെച്ചത്

ഒ​രു മ​ണി​ക്കൂ​റി​നു ശേ​ഷം നി​ർമാ​ണ കാ​ര്യ​ദ​ർശി വ​ന്നു പ​റ​ഞ്ഞ​പ്പോ​ൾ ഞാൻ അദ്ഭു​ത​പ്പെ​ട്ടു പോ​യി. എ​ന്‍റെ സു​ന്ദ​രി​ക്കോ​ഴി സു​ന്ദ​ര​നും മ​ല്ല​നു​മാ​യ ഒ​രു കാ​ട്ടു​കോ​ഴി​യു​മാ​യി ഒ​ളി​ച്ചോ​ടി​യ​ത്രെ.ഞാ​ൻ പൂ​വൻകോഴിയെ നോ​ക്കി. അ​വ​ന്‍റെ നിസ്സംഗ​ത​യു​ടെ അ​ർഥം ന​ഷ്ടബോ​ധ​മാ​ണെ​ന്ന് എ​നി​ക്ക് മ​ന​സ്സി​ലാ​യി.

'ഷോ​ട്ട് റെ​ഡി' സ​ഹ​സം​വി​ധാ​യ​ക​ൻ വ​ന്ന് വി​ളി​ച്ചു .

പൂ​വ​ൻ​കോ​ഴി​യു​ടെ വി​ര​ഹ ദു:​ഖ​വും പേ​റി ഞാ​ൻ ഷോ​ട്ടി​ലേ​ക്ക്.

ഇത്രയും പകർത്തിയതിനുശേഷം ശ്രീരാമൻ പോസ്റ്റ് അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്:

(ന​ടേ കു​റി​ച്ച ക​ഥ-ശ​രി​ക്കും ഉ​ണ്ടാ​യ കെ​ട്ടു​ക​ഥ- ഇ​ന്ന​ലെ മ​മ്മൂ​ട്ടി തന്‍റെ സു​ഹൃ​ത്തു​ക്ക​ളു​ടെ വാ​ട്സാ​പ് ഗ്രൂ​പ്പി​ൽ കു​റി​ച്ച​താ​ണ്. അ​തി​വി​ടെ പ​ങ്കു​വെ​ക്കു​ന്നു.)

Related Stories

No stories found.
Pappappa
pappappa.com