'ഫ്രെയിം പാറുങ്ക ജി...'; അനിരുദ്ധിന്റെ തോളിൽ കൈയിട്ട് എ.ആർ.റഹ്മാൻ

അനിരുദ്ധ് രവിചന്ദർ എ.ആർ.റഹ്മാനൊപ്പം
അനിരുദ്ധ് രവിചന്ദർ എ.ആർ.റഹ്മാനൊപ്പംഫോട്ടോകടപ്പാട്-ഇൻസ്റ്റ​ഗ്രാം
Published on: 

വാണിജ്യസംഗീതത്തിന്റെ മാസ്റ്റര്‍ എ.ആര്‍. റഹ്‌മാനും ഹിറ്റ് മേക്കര്‍ അനിരുദ്ധ് രവിചന്ദറും ഒന്നിച്ചുള്ള ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുകയാണ്. തന്റെ പ്രിയപ്പെട്ട സംഗീതസംവിധായകനൊപ്പമുള്ള ചിത്രം അനിരുദ്ധ് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചത്.

Must Read
ക്ഷണം തുടങ്ങി; അനിരുദ്ധ് രവിചന്ദർ-കാവ്യ മാരൻ വിവാഹവിരുന്ന് നവംബർ 21 ചെന്നൈയിൽ
അനിരുദ്ധ് രവിചന്ദർ എ.ആർ.റഹ്മാനൊപ്പം

രജനികാന്ത് നായകനായ 'ജയിലര്‍ 2'-ലെ തരംഗമായ 'ഫ്രെയിം ഏഹ് പാറുങ്ക ജി' എന്ന ഹിറ്റ് ഡയലോഗ് ചേര്‍ത്തുവെച്ചുകൊണ്ടാണ് അനിരുദ്ധ് ചിത്രം പങ്കുവെച്ചത്. എ.ആര്‍. റഹ്‌മാന്റെ മകന്‍ എ.ആര്‍. അമീനും ചിത്രം തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവെച്ചിട്ടുണ്ട്. നിതീഷ് തിവാരിയുടെ ബ്രഹ്‌മാണ്ഡ ചിത്രമായ 'രാമായണ'ത്തിൽ റഹ്‌മാനും ഹാന്‍സ് സിമ്മറും ചേര്‍ന്ന് സംഗീതം നല്‍കിയ 'രാവണ താണ്ഡവം' എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിലാണ് അമീന്‍ ചിത്രം പങ്കുവെച്ചത് എന്നത് ശ്രദ്ധേയമാണ്. ഈ ചിത്രത്തിന്റെ തമിഴ് പതിപ്പില്‍ അനിരുദ്ധും ജി.വി. പ്രകാശും പാടിയിട്ടുമുണ്ട്.

'ജയിലര്‍ 2' സോങ് പ്രൊമോ വീഡിയോയിൽ അനിരുദ്ധ് രവിചന്ദർ
'ജയിലര്‍ 2' സോങ് പ്രൊമോ വീഡിയോയിൽ അനിരുദ്ധ് രവിചന്ദർസ്ക്രീൻ​ഗ്രാബ്

ഇന്ത്യന്‍ സംഗീത ലോകത്തെ രണ്ടു പ്രതിഭകള്‍ ഒന്നിച്ചുള്ള ചിത്രത്തിന് താഴെ വലിയ ആവേശത്തോടെയാണ് ആരാധകര്‍ പ്രതികരിക്കുന്നത്. സച്ചിന്‍ ടെണ്ടുല്‍ക്കറും വിരാട് കോലിയും ഒന്നിച്ചുനില്‍ക്കുന്നതുപോലെയാണ് ഈ കൂടിക്കാഴ്ചയെന്ന് ആരാധകര്‍ വിശേഷിപ്പിക്കുന്നു. ഇരുവരും ഒന്നിച്ചൊരു മ്യൂസിക്കല്‍ പ്രോജക്ട് ഒരുക്കണമെന്ന ആവശ്യവും ആരാധകര്‍ ശക്തമായി ഉന്നയിക്കുന്നുണ്ട്.

അനിരുദ്ധ് രവിചന്ദറിന് കലാനിധി മാരൻ ബിഎംഡബ്ല്യു കാറിന്റെ താക്കോൽ കൈമാറുന്നു
അനിരുദ്ധ് രവിചന്ദറിന് കലാനിധി മാരൻ ബിഎംഡബ്ല്യു കാറിന്റെ താക്കോൽ കൈമാറുന്നുഇൻസ്റ്റ​ഗ്രാം സ്ക്രീൻ​ഗ്രാബ്

അതേസമയം, അടുത്തിടെ പുറത്തിറങ്ങിയ അനിരുദ്ധിന്റെ ഗാനങ്ങള്‍ വന്‍ വിജയമായി മാറിക്കൊണ്ടിരിക്കുകയാണ്. അരുണ്‍ മാതേശ്വരന്‍ സംവിധാനം ചെയ്ത് ലോകേഷ് കനകരാജും വാമിക ഗബ്ബിയും പ്രധാന വേഷത്തിലെത്തിയ 'ഡിസി' എന്ന ചിത്രത്തിലെ അനിരുദ്ധിന്റെ സംഗീതത്തിനും പശ്ചാത്തല സംഗീതത്തിനും വലിയ പ്രശംസയാണ് ലഭിച്ചത്. ചിത്രത്തിന്റെ വിജയത്തിനുശഷം നിര്‍മാതാവ് കലാനിധി മാരന്‍ അദ്ദേഹത്തിന് ബിഎംഡബ്ല്യു കാര്‍ സമ്മാനിച്ചിരുന്നു.

Pappappa
pappappa.com