'കൂലി' യുടെ സംഗീതത്തിന് എഐ ഉപയോഗിച്ചെന്ന് അനിരുദ്ധ്

അനിരുദ്ധ് രവിചന്ദര്‍
അനിരുദ്ധ് രവിചന്ദര്‍ഫോട്ടോ കടപ്പാട്-സൺ പിക്ചേഴ്സ്
Published on

'കൂലി' സംഗീതസംവിധാനവേളയില്‍ ക്രിയേറ്റീവ് ബ്ലോക്കുകള്‍ മറികടക്കാന്‍ നിർമിതബുദ്ധി(എഐ)യുടെ സഹായം സ്വീകരിച്ചതായി അനിരുദ്ധ് രവിചന്ദര്‍. എഐ ചലച്ചിത്രമേഖലയിലെ ടെക്‌നീഷ്യന്മാര്‍ ഉപയോഗിക്കുന്നത് വലിയരീതിയില്‍ ചര്‍ച്ചയായ സമയത്താണ് അനിരുദ്ധിന്റെ വെളിപ്പെടുത്തല്‍. ഇതിനെ ചില വിമര്‍ശകര്‍ കുറ്റസമ്മതമായും വിലയിരുത്തുന്നു. എന്തായാലും അനിരുദ്ധിന്റെ തുറന്നുപറച്ചിൽ വലിയ ചര്‍ച്ചയായി മാറി.

സണ്‍ പിക്ചേഴ്സിന്റെ പ്രമോഷണല്‍ അഭിമുഖത്തിനിടെയാണ് അനിരുദ്ധ് ഇക്കാര്യം തുറന്നുപറഞ്ഞത്. പാട്ട് കമ്പോസ് ചെയ്യുമ്പോള്‍ ചില തടസങ്ങളുണ്ടായി. അതിനെ മറികടക്കാനാണ് നിര്‍മിതബുദ്ധിയുടെ സഹായം തേടിയത്. ക്രിയേറ്റിവ് ബ്ലോക്ക് മറികടക്കാന്‍ ചാറ്റ് ജിപിടിയുടെ സഹായം തേടിയെങ്കിലും താന്‍ സത്യസന്ധനാണെന്നുകൂടി അനിരുദ്ധ് കൂട്ടിച്ചേർത്തു. ഒരുപാട് ടെക്‌നീഷ്യന്മാര്‍ രഹസ്യമായി ചെയ്യുന്നത് അനിരുദ്ധ് തുറന്നുപറഞ്ഞെന്നാണ് ചലച്ചിത്രലോകത്തെ ചില പ്രമുഖര്‍ അഭിപ്രായപ്പെട്ടത്.

അനിരുദ്ധ് രവിചന്ദര്‍
'കൂലി'യെക്കുറിച്ച് ഉദയനിധി സ്റ്റാലിന്‍; 'പവര്‍-പാക്ക്ഡ് മാസ് എന്റര്‍ടെയ്നര്‍'

കുടുങ്ങിപ്പോകുന്നതിനെക്കുറിച്ച് അമിതമായി ചിന്തിക്കുന്നതിനുപകരം അത് അങ്ങനെതന്നെ വിടുന്നതാണ് നല്ലതെന്ന് തനിക്കു തോന്നുന്നതായും അനിരുദ്ധ് പറഞ്ഞു. 'കൂലി'ക്കായി സംഗീതം ഒരുക്കിയ രീതിയെക്കുറിച്ചും അനിരുദ്ധ് സംസാരിച്ചു. മുന്‍കാല ഹിറ്റ് ഗാനങ്ങള്‍ റെഫര്‍ ചെയ്‌തെന്നും അനിരുദ്ധ് തുറന്നു സമ്മതിച്ചു.

Related Stories

No stories found.
Pappappa
pappappa.com