'ഡിസി' തമിഴിലെ ക്ലാസിക്': ലോകേഷ് കനകരാജ് ചിത്രത്തെ പ്രശംസിച്ച് അല്ലു അര്‍ജുന്‍

'ഡിസി' പോസ്റ്റർ
'ഡിസി' പോസ്റ്റർകടപ്പാട്-ഐഎംഡിബി
Published on

അരുണ്‍ മാതേശ്വരന്റെ സംവിധാനത്തില്‍ ലോകേഷ് കനകരാജ് കേന്ദ്രകഥാപാത്രമായി എത്തിയ 'ഡിസി' എന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തെ വാനോളം പുകഴ്ത്തി തെലുങ്ക് സൂപ്പര്‍ താരം അല്ലു അര്‍ജുന്‍. ചിത്രം കണ്ടതിനുശേഷം സോഷ്യല്‍ മീഡിയയിലൂടെയാണ് താരം തന്റെ അഭിപ്രായം പങ്കുവെച്ചത്. 'ഡിസി' തമിഴ് സിനിമയിലെ ഒരു ക്ലാസിക് സൃഷ്ടിയാണെന്നും സിനിമയെ പ്രണയിക്കുന്ന ഏവരും നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ചിത്രമാണിതെന്നും അല്ലു അര്‍ജുന്‍ കുറിച്ചു.

Must Read
ബോക്സ് ഓഫീസിൽ 50 കോടി പിന്നിട്ട് ലോകേഷ് കനകരാജിന്‍റെ 'ഡിസി'
'ഡിസി' പോസ്റ്റർ

സംവിധായകന്‍ അരുണ്‍ മാതേശ്വരന്റെ പ്രകടനത്തെയും കാഴ്ചപ്പാടിനെയും അഭിനന്ദിച്ച താരം, ചിത്രത്തിലെ സംഗീതസംവിധായകന്‍ അനിരുദ്ധ് രവിചന്ദറിന്റെ പശ്ചാത്തലസംഗീതത്തെയും സാങ്കേതിക മികവിനെയും പ്രശംസിച്ചു. നായിക വാമിഖ ഗബ്ബിയുടെയും നായകനായി തിളങ്ങിയ ലോകേഷ് കനകരാജിന്റെയും അഭിനയം മികച്ചതായിരുന്നുവെന്നും അല്ലു അഭിപ്രായപ്പെട്ടു.

തന്റെ വരാനിരിക്കുന്ന ചിത്രത്തിന്റെ സംവിധായകന്‍ കൂടിയായ ലോകേഷിനെ 'എന്റെ ഡയറക്ടര്‍' എന്ന് വിശേഷിപ്പിച്ചാണ് അല്ലു പോസ്റ്റ് പങ്കുവെച്ചത്. അല്ലു അര്‍ജുന്റെ വാക്കുകള്‍ക്ക് അരുണ്‍ മാതേശ്വരന്‍ നന്ദി അറിയിക്കുകയും ചെയ്തു.

'ഡിസി' പോസ്റ്റർ
'ഡിസി' പോസ്റ്റർകടപ്പാട്-ഐഎംഡിബി

മഹേഷ് ബാബു ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയതിന് തൊട്ടുപിന്നാലെയാണ് അല്ലു അര്‍ജുന്റെയും പ്രതികരണം. ഓഗസ്റ്റ് 7-ന് തിയേറ്ററുകളിലെത്തിയ ചിത്രം ബോക്‌സ് ഓഫീസില്‍ വലിയ വിജയമായി മുന്നേറുകയാണ്. ലോകേഷ് കനകരാജിന്റെ അഭിനേതാവായുള്ള അരങ്ങേറ്റ ചിത്രം കൂടിയാണ് 'ഡിസി'.

Pappappa
pappappa.com