യുദ്ധഭൂമിയിൽ നിന്ന് അജിത്ത് ചെന്നൈയിൽ തിരിച്ചെത്തി

റേസിങ് മത്സരത്തിനുശേഷം ഭാര്യ ശാലിനിയെ ചുംബിക്കുന്ന അജിത്
റേസിങ് മത്സരത്തിനുശേഷം ഭാര്യ ശാലിനിയെ ചുംബിക്കുന്ന അജിത് (ഫയൽഫോട്ടോ)കടപ്പാട്-ഫേസ്ബുക്ക്
Published on

യു​എ​സ്-​ഇ​സ്രയേ​ൽ-ഇറാൻ സം​ഘ​ർ​ഷ​ത്തെ​ത്തു​ട​ർ​ന്ന് യു​എ​ഇ​യി​ൽ കു​ടു​ങ്ങി​യ ത​മി​ഴ് സൂപ്പർതാരം അ​ജി​ത്കു​മാ​ർ ഒ​ടു​വി​ൽ ചെ​ന്നൈ​യി​ൽ തി​രി​ച്ചെ​ത്തി. ഗ​ൾ​ഫ് മേ​ഖ​ല​യി​ൽ പെ​ട്ടെ​ന്നു​ണ്ടാ​യ വ്യോ​മ​യാ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ കാ​ര​ണം താരം അവിടെ കുടുങ്ങുകയായിരുന്നു.

Must Read
അജിത്തിന്റെ മടക്കയാത്രയും മുടങ്ങി,ദുബായിയിൽ സുരക്ഷിതനെന്ന് മാനേജർ
റേസിങ് മത്സരത്തിനുശേഷം ഭാര്യ ശാലിനിയെ ചുംബിക്കുന്ന അജിത്

​ചെ​ന്നൈ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ അജിത്തിന്‍റെ ദൃ​ശ്യ​ങ്ങ​ൾ ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈറലാ​ണ്. വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ താ​രം ത​ന്‍റെ സം​ഘ​ത്തോ​ടൊ​പ്പം ല​ഗേ​ജു​ക​ൾ കാ​റി​ൽ ക്ര​മീ​ക​രി​ക്കു​ന്ന​തും യാ​ത്ര തി​രി​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം. വെ​ള്ള ടീ​ഷ​ർ​ട്ടും മാ​ച്ചിങ് ജാ​ക്ക​റ്റും ക​റു​ത്ത പാന്‍റ്സു​മാ​യി​രു​ന്നു താ​ര​ത്തിന്‍റെ വേ​ഷം. വി​മാ​ന​ത്താ​വ​ള​ത്തി​ൽ ആ​രാ​ധ​ക​രും മാധ്യമങ്ങളും ത​ടി​ച്ചു​കൂ​ടി​യി​രു​ന്നെ​ങ്കി​ലും, അ​വ​രു​മാ​യി സം​സാ​രി​ക്കാ​തെ അജിത് വേ​ഗ​ത്തി​ൽ മ​ട​ങ്ങു​ക​യാ​യി​രു​ന്നു.

പ​ല പ്ര​മു​ഖ വ്യ​ക്തി​ക​ളും ഗൾഫ് മേഖലയിൽ കു​ടു​ങ്ങി​ക്കിടക്കുന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​ജി​ത്തിന്‍റെ സു​ര​ക്ഷി​ത​മാ​യ തി​രി​ച്ചു​വ​ര​വ് ആ​രാ​ധ​ക​ർ​ക്ക് വ​ലി​യ ആ​ശ്വാ​സ​വാർത്തയായി. പ്രൊ​ഫ​ഷ​ണ​ൽ റെയ്സർ കൂ​ടി​യാ​യ താ​രം, വി​ദേ​ശ​യാ​ത്ര ക​ഴി​ഞ്ഞുമ​ട​ങ്ങ​വേ അ​പ്ര​തീ​ക്ഷി​ത​മാ​യി യുഎഇയിൽ കുടുങ്ങുകയായിരുന്നു.

Related Stories

No stories found.
Pappappa
pappappa.com