'തല'യ്ക്കൊപ്പം ഉണ്ണി മുകുന്ദൻ; 'ഡെയർ ഡെവിളി'ന് തുടക്കം

'ഡെയർ ഡെവിൾ' പൂജാ ചടങ്ങിൽ ശാലിനി അജിത്കുമാർ ആദ്യ ക്ലാപ്പ് നൽകുന്നു
'ഡെയർ ഡെവിൾ' പൂജാ ചടങ്ങിൽ ശാലിനി അജിത്കുമാർ ആദ്യ ക്ലാപ്പ് നൽകുന്നുഫോട്ടോ-അറേഞ്ച്ഡ്
Published on: 

കോളിളക്കം സൃഷ്ടിക്കാന്‍ തമിഴകത്തിന്റെ 'തല' അജിത്കുമാറും സംവിധായകന്‍ ആദിക് രവിചന്ദ്രനും ഒന്നിക്കുന്നു. ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന പുതിയ ചിത്രം 'ഡെയര്‍ഡെവിള്‍' ചിത്രീകരണം ആരംഭിച്ചു. ശാലിനി അജിത് കുമാറാണ് നിർമാതാവ്. ആക്ഷന്‍ ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

Must Read
'ഈശ്വരാ..പൊളി സീനാണ്...'; ഹിറ്റടിച്ച് സൂര്യ-ജിത്തുമാധവൻ സിനിമയുടെ ട്രെയിലർ
'ഡെയർ ഡെവിൾ' പൂജാ ചടങ്ങിൽ ശാലിനി അജിത്കുമാർ ആദ്യ ക്ലാപ്പ് നൽകുന്നു

ചിത്രത്തിന്റെ താരനിരയെ സംബന്ധിച്ച് പുറത്തുവരുന്ന ഏറ്റവും പ്രധാനപ്പെട്ട വിവരം ഉണ്ണി മുകുന്ദന്‍ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു എന്നതാണ്. അജിത്തിനൊപ്പം ഉണ്ണി മുകുന്ദനും ചേരുന്നതോടെ ചിത്രത്തിന്റെ ആവേശം ആരാധകര്‍ക്കിടയില്‍ ഇരട്ടിച്ചിരിക്കുകയാണ്. കൂടാതെ ശ്രീലീല, പ്രഭു, സുനില്‍, പാര്‍ഥിപന്‍,കിങ്സ്ലി,പ്രഭു,രാധിക,യോ​ഗിബാബു തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

'ഡെയര്‍ ഡെവിള്‍' പൂജാചടങ്ങിൽ ശാലിനി അജിത് കുമാറും ശ്രീലീലയും
'ഡെയര്‍ ഡെവിള്‍' പൂജാചടങ്ങിൽ ശാലിനി അജിത് കുമാറും ശ്രീലീലയുംഫോട്ടോ-അറേഞ്ച്ഡ്

'ഗുഡ് ബാഡ് അഗ്ലി'ക്കുശേഷം അജിത്തും ആദിക് രവിചന്ദ്രനും വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന നിലയില്‍ വലിയ ഹൈപ്പാണ് 'ഡെയര്‍ഡെവിളിനു'ള്ളത്. ആവേശകരമായ നിമിഷങ്ങളും മാസ് ആക്ഷന്‍ രംഗങ്ങളും കോര്‍ത്തിണക്കി ഒരുക്കുന്ന ചിത്രം തമിഴ് സിനിമാലോകത്ത് വലിയ തരംഗം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന് സംഗീതം പകരുന്നത്. അഭിനന്ദന്‍ രാമാനുജം (ക്യാമറ), വിജയ് വേലുക്കുട്ടി (എഡിറ്റിങ്), സുപ്രീം സുന്ദര്‍ (ആക്ഷന്‍ കൊറിയോഗ്രാഫി), ദേശീയ പുരസ്‌കാര ജേതാവ് സുരേന്‍ (സൗണ്ട് ഡിസൈന്‍) എന്നിവരടങ്ങുന്ന പ്രമുഖ സാങ്കേതിക സംഘമാണ് ചിത്രത്തിനായി അണിനിരക്കുന്നത്.