'ഇല്ലൈ...റൊമ്പ ദൂര പോഗലൈ റാം...'; '96' വീണ്ടും തിയേറ്ററുകളിലേക്ക്

'96' പോസ്റ്റർ
'96' പോസ്റ്റർകടപ്പാട്-ഐഎംഡിബി
Published on: 

ഇന്ത്യൻസിനിമ നെഞ്ചേറ്റിയ പ്രണയചിത്രം '96' വീണ്ടും തിയേറ്ററുകളിലേക്ക് എത്തുന്നു. സി. പ്രേംകുമാര്‍ സംവിധാനം ചെയ്ത് വിജയ് സേതുപതിയും തൃഷയും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം റിലീസ് ചെയ്ത് എട്ടു വര്‍ഷത്തിനുശേഷമാണ് വീണ്ടും പ്രദര്‍ശനത്തിനെത്തുന്നത്.

Must Read
​ഗൗതം വാസു​ദേവ് മേനോൻ @ 25; 'ഒ​ൻ​ട്ര രെ​ണ്ട' ആഘോഷപരിപാടി മലേഷ്യയിലേക്ക്
'96' പോസ്റ്റർ

2018 ഒക്ടോബര്‍ നാലിനായിരുന്നു ചിത്രം ആദ്യം തിയേറ്ററുകളിലെത്തിയത്. റീ-റിലീസിലൂടെ പുതിയ തലമുറയിലെ പ്രേക്ഷകര്‍ക്ക് ബിഗ് സ്‌ക്രീനില്‍ ചിത്രം കാണാനും, പഴയ പ്രേക്ഷകര്‍ക്ക് റാം-ജാനു കൂട്ടുകെട്ടിന്റെ പ്രണയം വീണ്ടും ആസ്വദിക്കാനുമുള്ള അവസരമാണ് ഒരുങ്ങുന്നത്.

'96' പോസ്റ്റർ
'96' പോസ്റ്റർകടപ്പാട്-ഐഎംഡിബി

സ്‌കൂള്‍ റീയൂണിയനില്‍ വര്‍ഷങ്ങള്‍ക്കുശേഷം കണ്ടുമുട്ടുന്ന രാമചന്ദ്രന്‍ (റാം), ജാനകി (ജാനു) എന്നിവരുടെ വികാരനിര്‍ഭരമായ പ്രണയകഥയാണ് ചിത്രം പറഞ്ഞത്. റാം, ജാനു എന്നിവരുടെ ചെറുപ്പകാലം അവതരിപ്പിച്ചത് ആദിത്യ ഭാസ്‌കറും ഗൗരി കിഷനുമായിരുന്നു. പ്രേംകുമാറിന്റെ മികച്ച സംവിധാനവും വിജയ് സേതുപതി-തൃഷ കൂട്ടുകെട്ടിന്റെ അഭിനയവും ഗോവിന്ദ് വസന്തയുടെ സംഗീതവുമായിരുന്നു ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം.

Pappappa
pappappa.com