'ജയിലർ 2' ബോക്സ് ഓഫീസ് പ്രകടനത്തെ പുകഴ്ത്തി പി​വി​ആ​ർ ഐ​നോ​ക്സ് തലവൻ

സഞ്ജീ​വ് കു​മാ​ർ ബി​ജ്‌​ലി,'ജയിലർ 2'പോസ്റ്റർ
സഞ്ജീ​വ് കു​മാ​ർ ബി​ജ്‌​ലി,'ജയിലർ 2'പോസ്റ്റർകടപ്പാട്-ഫേസ്ബുക്ക്
Published on: 

സൂ​പ്പ​ർ​സ്റ്റാ​ർ ര​ജ​നി​കാ​ന്ത് നാ​യ​ക​നാ​യെ​ത്തി തി​യേ​റ്റ​റു​ക​ളി​ൽ വ​ൻ തരംഗമായി മാറിയ 'ജ​യി​ല​ർ 2' -ന്‍റെ ബോ​ക്സ് ഓ​ഫീ​സ് പ്ര​ക​ട​ന​ത്തെ പ്ര​ശം​സി​ച്ച് പി​വി​ആ​ർ ഐ​നോ​ക്സ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ സഞ്ജീ​വ് കു​മാ​ർ ബി​ജ്‌​ലി. ചി​ത്ര​ത്തി​ന്‍റെ ഓ​പ്പ​ണിങ് വീ​ക്കെ​ൻ​ഡി​ലെ റെ​ക്കോ​ർ​ഡ് ക​ള​ക്ഷ​നും ജ​ന​പ​ങ്കാ​ളി​ത്ത​വും ര​ജ​നി​കാ​ന്തിന്‍റെ താ​ര​പ്ര​ഭ​യ്ക്കു തെ​ളി​വാ​ണെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Must Read
നാലുദിവസത്തിൽ 400 കോടി; അൺസ്റ്റോപ്പബിൾ തലൈവർ വിളയാട്ടം
സഞ്ജീ​വ് കു​മാ​ർ ബി​ജ്‌​ലി,'ജയിലർ 2'പോസ്റ്റർ

റി​ലീ​സ് ചെ​യ്ത് നാ​ലു ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ത​ന്നെ തി​യേ​റ്റ​റു​ക​ളി​ൽ വ​ലി​യ മു​ന്നേ​റ്റ​മാ​ണ് ചി​ത്രം ന​ട​ത്തി​യ​ത്. ഈ ​വ​ർ​ഷ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന ക​ള​ക്ഷ​ൻ നേ​ടു​ന്ന ത​മി​ഴ് ചി​ത്രം എ​ന്ന നേ​ട്ട​ത്തി​നൊ​പ്പം, ഈ ​വ​ർ​ഷ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന ക​ള​ക്ഷ​ൻ നേ​ടു​ന്ന അ​ഞ്ചാ​മ​ത്തെ ഇ​ന്ത്യ​ൻ ചി​ത്ര​മാ​യും 'ജ​യി​ല​ർ 2' മാ​റി. പി​വി​ആ​ർ ഇനോ​ക്സ് തി​യേ​റ്റ​റു​ക​ളി​ൽ മാ​ത്രം ആ​ദ്യ വാ​രാ​ന്ത്യ​ത്തി​ൽ 13 ല​ക്ഷ​ത്തോ​ളം പേ​രാ​ണ് ചി​ത്രം കാ​ണാ​നെ​ത്തി​യ​ത്.

'ജയിലർ 2' പോസ്റ്റർ
'ജയിലർ 2' പോസ്റ്റർകടപ്പാട്-സൺ പിക്ചേഴ്സ്

ആ​വേ​ശം നി​റ​ഞ്ഞ ​ഉ​ത്സ​വ സീ​സ​ണി​ൽ മി​ക​ച്ച ഉ​ള്ള​ട​ക്ക​മു​ള്ള ചി​ത്ര​ങ്ങ​ൾ പ്രേ​ക്ഷ​ക​രെ വ​ലി​യ തോ​തി​ൽ തി​യേ​റ്റ​റു​ക​ളി​ലേ​ക്ക് ആ​ക​ർ​ഷി​ക്കു​മെ​ന്ന് ഈ ​വി​ജ​യം ഒ​രി​ക്ക​ൽ​ക്കൂ​ടി തെ​ളി​യി​ക്കു​ന്നു​വെ​ന്നും ബി​ജ്‌​ലി വ്യ​ക്ത​മാ​ക്കി. നെ​ൽ​സ​ൺ ദി​ലീ​പ്കു​മാ​റിന്‍റെ സം​വി​ധാ​ന​ത്തി​ൽ ഒ​രു​ങ്ങി​യ ഈ ​ചി​ത്ര​ത്തി​ൽ ര​ജ​നി​കാ​ന്തി​നൊ​പ്പം മോ​ഹ​ൻ​ലാ​ൽ, ശി​വ​രാ​ജ്കു​മാ​ർ, വി​ദ്യാ ബാ​ല​ൻ, എ​സ്.​ജെ. സൂ​ര്യ, സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട് തു​ട​ങ്ങി വ​ലി​യൊ​രു താ​ര​നി​ര​യാ​ണ് അ​ണി​നി​ര​ന്നി​രി​ക്കു​ന്ന​ത്.

Pappappa
pappappa.com