'ഡോ​ക്ട​റി​നു ചി​രി​ക്കാം... ഞാ​ന​ല്ലേ മ​രി​ക്കാ​ൻ പോ​കു​ന്ന​ത്!!!'

സലിംകുമാർ
സലിംകുമാർഫോട്ടോ കടപ്പാട്-ഫേസ്ബുക്ക്
Published on

ന​ർ​മ​ത്തി​ന്‍റെ വ്യ​ത്യ​സ്ത​മാ​യ വ​ഴി​ക​ളി​ലൂ​ടെ മ​ല​യാ​ളി​ക​ള​ക​ളെ ചി​രി​പ്പി​ക്കു​ക​യും ചി​ന്തി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന ന​ട​നാ​യിരുന്നു സ​ലിം​കു​മാ​ർ. ന​ട​ൻ മാ​ത്ര​മ​ല്ല, നി​ർ​മാ​താ​വ്, സം​വി​ധാ​യ​ക​ൻ എ​ന്ന നി​ല​യി​ലും അം​ഗീ​ക​രി​ക്ക​പ്പെ​ട്ട സ​ലിം​കു​മാ​ർ വിടപറയുമ്പോൾ മലയാളസിനിമയ്ക്ക് ഒരിക്കലും നികത്താനാകാത്ത നഷ്ടമാണു സംഭവിക്കുന്നത്. സലിംകുമാറിനു പകരക്കാരനാകാൻ മറ്റൊരാൾക്കും കഴിയില്ല. ഏതു കഥാപാത്രമായാലും അതിന്‍റെ ആഴങ്ങളിൽതൊടുന്ന അഭിനയകലയായിരുന്നു സലിംകുമാർ എന്ന മഹാപുരുഷന്‍റേത്.

Must Read
മെല്ലി ഇറാനി അന്തരിച്ചു,അടയുന്നത് ക്ലാസിക്കുകൾക്ക് പിന്നിലെ കണ്ണ്
സലിംകുമാർ

'വ​ലി​യ ലു​ക്കി​ല്ല​ന്നേ​യു​ള്ളു ഭ​യ​ങ്ക​ര ബു​ദ്ധി​യാ...' സ​ലിം​കു​മാ​റെ​ന്ന ന​ട​നെ​ക്കു​റി​ച്ചു ചി​ന്തി​ക്കു​മ്പോ​ൾ ആ​ദ്യം ഓ​ർ​മ വ​രു​ന്ന​ത് മീ​ശ​മാ​ധ​വ​ൻ എ​ന്ന സി​നി​മ​യി​ൽ സ​ലീം​കു​മാ​ർ അ​വ​ത​രി​പ്പി​ച്ച അ​ഡ്വ. മുകുന്ദനുണ്ണി ക​ഥാ​പാ​ത്ര​ത്തി​ന്‍റെ ഈ ​ഡ​യ​ലോ​ഗാ​ണ്. എ​ന്നാ​ൽ, യ​ഥാ​ർഥ ജീ​വി​ത​ത്തി​ലും ലു​ക്കി​ല​ല്ല ബു​ദ്ധി​യി​ലാ​ണ് കാ​ര്യം എ​ന്നാ​ണ് സ​ലീം​കു​മാ​റി​ന്‍റെ ജീ​വി​തം പ​ഠി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. അ​നു​ഭ​വ​ങ്ങ​ളി​ൽ നി​ന്നാ​ണ് അ​ദ്ദേ​ഹം ജീ​വി​ത​മെ​ന്ന പാ​ഠം പ​ഠി​ച്ച​ത്, കലയുടേയും. ആ അതുല്യ കലാകാരൻ, ജയറാമിനെ നായകനാക്കി 'ദൈ​വ​മേ കൈ​തൊ​ഴാം കെ. ​കു​മാ​റാ​ക​ണം' (2018) എന്ന സിനിമ ചെയ്യുന്ന സമയത്ത് നല്കിയ അഭിമുഖത്തിന്‍റെ പ്രസക്തഭാഗങ്ങൾ.

സലിംകുമാർ
സലിംകുമാർഫോട്ടോ കടപ്പാട്-ഐഎംഡിബി

ജ​യ​റാ​മു​മാ​യു​ള്ള അ​ടു​പ്പം

സി​നി​മ​യി​ൽ വ​ന്ന ശേ​ഷ​മാ​ണ് ജ​യ​റാ​മേ​ട്ട​നെ പ​രി​ച​യ​പ്പെ​ടു​ന്ന​ത്. ഞ​ങ്ങ​ൾ മി​മി​ക്രി​യു​മാ​യി ന​ട​ന്ന സ​മ​യ​ത്ത് ഒ​രു നാ​ട​ക ട്രൂ​പ്പു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് മി​മി​ക്രി അ​വ​ത​രി​പ്പി​ച്ചി​രു​ന്ന​ത്. നാ​ട​ക​മാ​ണ് വ​ലി​യ ക​ല എ​ന്നാ​യി​രു​ന്നു ആ ​ട്രൂ​പ്പി​ലെ അം​ഗ​ങ്ങ​ളു​ടെ വി​ചാ​രം. അ​വ​ർ​ക്ക് മി​മി​ക്രി​യോ​ടും മി​മി​ക്രി​ക്കാ​രോ​ടും പു​ച്ഛം ആ​യി​രു​ന്നു. ആ ​സ​മ​യ​ത്താ​ണ് ജ​യ​റാ​മേ​ട്ട​നെ വ​ച്ച് പ​ത്മ​രാ​ജ​ൻ സാ​ർ 'അ​പ​ര​ൻ' എ​ന്ന സി​നി​മ ചെ​യ്യു​ന്ന​ത്. അ​ത​റി​ഞ്ഞ് നാ​ട​ക ട്രൂ​പ്പി​ലെ അം​ഗ​ങ്ങ​ൾ പ​റ​ഞ്ഞ​ത് ഇ​പ്പോ​ഴും മ​റ​ന്നി​ട്ടി​ല്ല. 'ഈ ​പ​ത്മ​രാ​ജ​നെ​ന്താ ഭ്രാ​ന്താ​ണോ ഈ ​മി​മി​ക്രി​ക്കാ​ര​നെ​യൊ​ക്കെ വ​ച്ച് സി​നി​മ ചെ​യ്യാ​ൻ... പ​ടം എ​ട്ടു നി​ല​യി​ൽ പൊ​ട്ടു​മ്പോ​ൾ പ​ഠി​ച്ചോ​ളും' എ​ന്നൊ​ക്കെ​യാ​യി​രു​ന്നു അ​വ​രു​ടെ അ​ഭി​പ്രാ​യ​ങ്ങ​ൾ. അ​തു കേ​ട്ട​പ്പോ​ൾ സ​ങ്ക​ടം തോ​ന്നി. അ​ന്ന് ജ​യ​റാ​മേ​ട്ട​നെ അ​റി​യു​ക പോ​ലു​മി​ല്ല. സി​നി​മ വി​ജ​യി​ക്കാ​നാ​യി പ്രാ​ർഥി​ച്ചു. ഒ​രു മി​മി​ക്രി ക​ലാ​കാ​ര​നെ​ങ്കി​ലും ര​ക്ഷ​പെ​ട​ട്ടെ എ​ന്നാ​യി​രു​ന്നു ചി​ന്ത.

സലിംകുമാർ
സലിംകുമാർഫോട്ടോ കടപ്പാട്-ഫേസ്ബുക്ക്

ഞാനെവിടെ പോകാനാ... ഇവിടെത്തന്നെയുണ്ട്

ചി​ല ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ കൊ​ണ്ട് മൂ​ന്നു വ​ർ​ഷ​ത്തോ​ളം സി​നി​മ​യി​ൽ നി​ന്നു മാ​റി​നി​ന്നു. അ​ല്ലാ​തെ ഞാ​നെ​വി​ടെ പോ​കാ​നാ... ഇ​പ്പോ​ൾ എ​നി​ക്കു യാ​തൊ​രു കു​ഴ​പ്പ​വു​മി​ല്ല. കു​റ​ച്ചു സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ച്ചു. പി​ന്നെ, ജ​യ​റാ​മേ​ട്ട​നെ നാ​യ​ക​നാ​ക്കി പു​തി​യ സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്നു.

സ​ജീ​വ​മ​ല്ലാ​തി​രു​ന്ന മൂ​ന്നു വ​ർ​ഷ​ത്തി​ൽ ആ​ളു​ക​ൾ​ക്ക് എ​ന്നെ മി​സ് ചെ​യ്യേ​ണ്ട അ​വ​സ​രം ന​മ്മു​ടെ സോ​ഷ്യ​ൽ മീ​ഡി​യ​ ഉ​ണ്ടാ​ക്കി​യി​ട്ടി​ല്ല. ഞാ​ൻ മ​രി​ച്ചു എ​ന്ന ത​ര​ത്തി​ൽ ഒ​ന്ന​ല്ല പ​ത്തു ത​വ​ണ അ​വ​ർ പോ​സ്റ്റി​ട്ടു. ആ ​വാ​ർ​ത്ത കേ​ട്ട് പ​ല സു​ഹൃ​ത്തു​ക്ക​ളും ഫോ​ണി​ൽ വി​ളി​ച്ചു. കോ​ളെ​ടു​ത്ത​പ്പോ​ൾ അ​വ​ർ​ക്ക് സം​ശ​യം തോ​ന്നി​യി​ട്ടു​ണ്ടാ​വാം, മ​രി​ക്കു​മ്പോ​ൾ കൂ​ടെ ഫോ​ണും കൊ​ണ്ടു പോ​കാ​മോ എ​ന്ന്. ഇ​ക്കാ​ര്യം അ​റി​ഞ്ഞ​പ്പോ​ൾ എ​ന്നെ ആ​ശ്വ​സി​പ്പി​ച്ച ര​ണ്ടു പേ​രാ​ണ് ക​ലാ​ഭ​വ​ൻ മ​ണി​യും കല്പ​ന ചേ​ച്ചി​യും. അ​വ​ർ ര​ണ്ടു​പേ​രും ഇ​ന്നി​ല്ല എ​ന്നു വി​ശ്വ​സി​ക്കാ​ൻ പോ​ലും പ​റ്റാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് ഇ​പ്പോ​ൾ

'വെനീസിലെ വ്യാപാരി' എന്ന സിനിമയിൽ സലിംകുമാർ
'വെനീസിലെ വ്യാപാരി' എന്ന സിനിമയിൽ സലിംകുമാർഫോട്ടോ കടപ്പാട്-ഫേസ്ബുക്ക്

മ​ര​ണ​ത്തെ മു​ഖാ​മു​ഖം ക​ണ്ട അ​വ​സ്ഥ

എ​നി​ക്കു മ​ര​ണ​ത്തെ പേ​ടി​യി​ല്ല. മ​ര​ണ​ത്തെ മു​ഖാ​മു​ഖം ക​ണ്ട ആ​ളാ​ണ് ഞാ​ൻ. മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച് വെ​ന്‍റി​ലേ​റ്റ​റി​ൽ കി​ട​ന്ന സ​മ​യ​ത്ത് എ​നി​ക്ക​രി​കി​ലു​ണ്ടാ​യി​രു​ന്ന ഒ​രു​പാ​ട് പേ​ർ മ​രി​ച്ച​ത് എ​ന്‍റെ ക​ണ്‍​മു​ന്നി​ൽ ക​ണ്ടി​ട്ടു​ണ്ട്. അ​തു ക​ണ്ടു പേ​ടി​ച്ചി​ട്ടു​ണ്ട്. ഡോ​ക്ട​റി​നോ​ടു ഞാ​ൻ മ​രി​ക്കു​മോ എ​ന്നു ചോ​ദി​ച്ചു. അ​പ്പോ​ൾ അ​ദ്ദേ​ഹം ചി​രി​ച്ചു​കൊ​ണ്ടു മ​റു​പ​ടി പ​റ​ഞ്ഞു. ഒ​രു സ്പെ​ഷ്യ​ൽ കെ​യ​റി​നു വേ​ണ്ടി​യാ​ണ് വെ​ന്‍റി​ലേ​റ്റ​റി​ലേ​ക്കു മാ​റ്റി​യ​തെ​ന്ന്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ചി​രി ക​ണ്ട​പ്പോ​ൾ പു​ള്ളി​ക്കു ചി​രി​ക്കാ​മ​ല്ലോ ഞാ​ന​ല്ലേ മ​രി​ക്കാ​ൻ പോ​കു​ന്ന​ത് എ​ന്നാ​യി​രു​ന്നു മ​ന​സി​ൽ.

ദേശീയ പുരസ്കാരം നേടിയപ്പോൾ സലിംകുമാറിന് മഹാരാജാസ് കോളേജ് ഓൾഡ്സ്റ്റുഡന്റ്സ് അസോസിയേഷൻ ഒരുക്കിയ സ്വീകരണത്തിൽ നിന്ന്
ദേശീയ പുരസ്കാരം നേടിയപ്പോൾ സലിംകുമാറിന് മഹാരാജാസ് കോളേജ് ഓൾഡ്സ്റ്റുഡന്റ്സ് അസോസിയേഷൻ ഒരുക്കിയ സ്വീകരണത്തിൽ നിന്ന്ഫോട്ടോ കടപ്പാട്-ഫേസ്ബുക്ക്

പ​ണം ഇ​ല്ല, ആ​ശു​പ​ത്രി ബി​ല്ല് അ​ട​യ്ക്കാം

എ​നി​ക്ക് ദേ​ശീ​യ അ​വാ​ർ​ഡ് കി​ട്ടി​യ സ​മ​യം, തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ഹൃ​ദ്രോ​ഗ വി​ദ​ഗ്ധ​ൻ എ​ന്നെ വി​ളി​ച്ചു. ഒ​രു കു​ട്ടി​യു​ടെ ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ​യാ​ണു വി​ഷ​യം. ചെ​യ്തു​കൊ​ടു​ക്കാ​മെ​ന്നു പ​റ​ഞ്ഞു. പ​ല​രും ലൊ​ക്കേ​ഷ​നു​ക​ളി​ൽ വ​രാ​റു​ണ്ട് ഭാ​ര്യ​യ്ക്ക് കാ​ൻ​സ​റാ​ണ്, ഭ​ർ​ത്താ​വി​ന് ബ്രെ​യി​ൻ ട്യൂ​മ​ർ ആ​ണ് എ​ന്നൊ​ക്കെ പ​റ​ഞ്ഞ്. എ​ന്നാ​ൽ, പ​ണം ത​രി​ല്ല പ​ക​രം ആ​ശു​പ​ത്രി​യി​ലെ ബി​ല്ല് അ​ട​യ്ക്കാം, ചി​കി​ത്സ​യു​ടെ ചെ​ല​വ് ആ​ശു​പ​ത്രി​യി​ൽ കൊ​ടു​ക്കാം എ​ന്നൊ​ക്കെ പ​റ​യു​മ്പോ​ൾ അ​വ​ർ സ്ഥ​ലം വി​ടും.

'ആ​ദാ​മി​ന്‍റെ മ​ക​ൻ അ​ബു' എ​ന്ന സി​നി​മ​യു​ടെ ഷൂ​ട്ട് ന​ട​ക്കു​ന്ന സ​മ​യം. അ​ന്ന​ത്തെ എ​ന്‍റെ വ​ലി​യ ആ​ഗ്ര​ഹ​മാ​യി​രു​ന്നു മ​ക്ക​യി​ലേ​ക്കു പോ​ക​ണം എ​ന്ന​ത്. എ​ന്നാ​ൽ, എ​നി​ക്ക​തി​നു ക​ഴി​യി​ല്ല. അ​തു​കൊ​ണ്ടാ​ണ് എം.​കെ. മു​നീ​റു​മാ​യി സം​സാ​രി​ച്ച് മ​ല​പ്പു​റം സ്വ​ദേ​ശി​യാ​യ അ​ല​വി​ക്കു​ട്ടി​യെ തെ​ര​ഞ്ഞു​പി​ടി​ച്ച് അ​ദ്ദേ​ഹ​ത്തെ മ​ക്ക​യി​ലേ​ക്കു വി​ട്ട​ത്. മ​ക്ക​യി​ൽ പോ​യി വ​ന്ന ശേ​ഷം അ​വി​ടു​ത്തെ വി​ശു​ദ്ധ ജ​ലം അ​ദ്ദേ​ഹം ത​ന്നി​രു​ന്നു. അ​ത് വീ​ട്ടി​ൽ സൂ​ക്ഷി​ച്ചി​ട്ടു​ണ്ട്.

'ആദാമിന്റെ മകൻ' അബു പോസ്റ്റർ
'ആദാമിന്റെ മകൻ' അബു പോസ്റ്റർകടപ്പാട്-ഐഎംഡിബി

ജൈ​വ​കൃ​ഷി​യു​ടെ പ്രാ​ധാ​ന്യം അ​നു​ഭ​വ​ത്തി​ലൂ​ടെ തെ​ളി​യി​ച്ചു

അ​തൊ​രു ന​ല്ല കാ​ര്യ​മ​ല്ലേ. താ​ര​ങ്ങ​ൾ ജൈ​വ​കൃ​ഷി ചെ​യ്യു​മ്പോ​ൾ സാ​ധാ​ര​ണ​ക്കാ​ർ​ക്ക് പ്ര​ചോ​ദ​ന​മാ​കും. പ​ഴ​യ​തു​പോ​ലെ​യ​ല്ല. ഇ​പ്പോ​ൾ ധാ​രാ​ളം ആ​ളു​ക​ൾ ജൈ​വ​കൃ​ഷി​യി​ലേ​ക്ക് ഇ​റ​ങ്ങി​യി​ട്ടു​ണ്ട്. എ​ന്‍റെ വീ​ട്ടി​ൽ പ​ച്ച​ക്ക​റി കൃ​ഷി​യു​ണ്ട്. കൂ​ടാ​തെ പൊ​ക്കാ​ളി കൃ​ഷി​യു​ണ്ട്. ര​ണ്ട് വെ​ച്ചൂ​ർ പ​ശു​വു​ണ്ട്. അ​തു​കൊ​ണ്ട് പാ​ൽ പു​റ​ത്തു നി​ന്നു വാ​ങ്ങേ​ണ്ട കാ​ര്യ​മി​ല്ല. എ​ന്നാ​ൽ ജൈ​വ​കൃ​ഷി​യി​ലും ക​ള്ള​നാ​ണ​യ​ങ്ങ​ളു​ണ്ട്.

ഒ​രി​ക്ക​ൽ പ​റ​വൂ​രി​ൽ ജൈ​വ​കാ​ർ​ഷി​ക ഉ​ല്പന്ന​ങ്ങ​ളു​ടെ മേ​ള ന​ട​ക്കു​ക​യാ​ണ്. അ​തി​ൽ ഒ​രു സ്റ്റാ​ളി​ലെ പ​ച്ച​ക്ക​റി ക​ണ്ട​പ്പോ​ൾ സം​ശ​യം തോ​ന്നി. രാ​സ​വ​ളം ഉ​പ​യോ​ഗി​ച്ച​താ​ണെ​ന്ന് ക​ണ്ടാ​ല​റി​യാം. ഞാ​ൻ ബ​ഹ​ള​മു​ണ്ടാ​ക്കി ചോ​ദി​ച്ച​പ്പോ​ൾ സ്റ്റാ​ളി​ലി​രു​ന്ന പെ​ണ്‍​കു​ട്ടി സ​മ്മ​തി​ച്ചു പ​റ​വൂ​രി​ലെ പ​ച്ച​ക്ക​റി​ക്ക​ട​യി​ൽ നി​ന്നു വാ​ങ്ങി​കൊ​ണ്ടു വ​ന്ന​താ​ണെ​ന്ന്. ഇ​തി​ലും പ​റ്റി​പ്പു ന​ട​ക്കു​ന്നു​ണ്ടെ​ന്ന് അ​ന്നെ​നി​ക്കു മ​ന​സി​ലാ​യി.

'ഒരു യെമണ്ടൻ പ്രണയ കഥ' എന്ന സിനിമയിൽ സലിംകുമാർ
'ഒരു യെമണ്ടൻ പ്രണയ കഥ' എന്ന സിനിമയിൽ സലിംകുമാർകടപ്പാട്-ഐഎംഡിബി

ഉ​ള്ള​തു പ​റ​ഞ്ഞാ​ൽ അ​ഹ​ങ്കാ​രി

ദേ​ശീ​യ അ​വാ​ർ​ഡ് ല​ഭി​ച്ച​തി​നു ശേ​ഷ​മാ​ണ് ഇ​ത്ത​ര​മൊ​രു ഗോ​സി​പ്പ്. പ​റ​യാ​ത്ത കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞ് പ​ല​രും എ​ന്നെ​ക്കു​റി​ച്ച് അ​പ​വാ​ദ​ങ്ങ​ൾ പ​ര​ത്തി. എ​ന്തെ​ങ്കി​ലും പ്ര​ശ്ന​ങ്ങ​ളി​ൽ പ്ര​തി​ക​രി​ച്ചാ​ൽ അ​വാ​ർ​ഡ് കി​ട്ടി​യ​തോ​ടെ സ​ലിം​കു​മാ​ർ അ​ഹ​ങ്കാ​രി​യാ​യി എ​ന്നാ​യി പ​റ​ച്ചി​ൽ. പ​ക്ഷേ, ഇ​തൊ​ന്നും ഞാ​ൻ കാ​ര്യ​മാ​ക്കി​യി​ട്ടി​ല്ല. പ​റ​യേ​ണ്ട​ത് ആ​രോ​ടും തു​റ​ന്നു പ​റ​യാ​ൻ എ​നി​ക്കൊ​രു മ​ടി​യു​മി​ല്ല.

Pappappa
pappappa.com