'നീ ആദ്യമായി ശ്വാസമെടുത്ത ആ നിമിഷം, ഞാനും പുതുതായി ജനിക്കുകയായിരുന്നു...'

പെൺകുഞ്ഞ് പിറന്ന വിവരം അറിയിച്ച് സം​ഗീത് പ്രതാപ് ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ നിന്ന്
പെൺകുഞ്ഞ് പിറന്ന വിവരം അറിയിച്ച് സം​ഗീത് പ്രതാപ് ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ നിന്ന്സ്ക്രീൻ​ഗ്രാബ്
Published on: 

യുവനടൻ സംഗീത് പ്രതാപിനും ഭാര്യ ആൻസി അന്നം സം​ഗീതിനും ആദ്യത്തെ കൺമണി പിറന്നു. ഇൻസ്റ്റഗ്രാമിലൂടെ വളരെ കൗതുകകരവും സർഗാത്മകവുമായ രീതിയിലാണ് താൻ പെൺകുഞ്ഞിന്റെ അച്ഛനായ വിവരം സന്തോഷം ആരാധകരുമായി സം​ഗീത് പങ്കുവെച്ചത്. പ്രിയദർശൻ സിനിമകളുടെ പശ്ചാത്തലത്തിൽ തിയേറ്റർ പശ്ചാത്തലത്തിലുള്ള മെറ്റേണിറ്റി വീഡിയോ ഹൃദയസ്പർശിയായ അനുഭവമാണ്.

Must Read
ഹലോ ഡിയേഴ്സ്.. എത്ര മനോഹരം ഈ കാഴ്ച..;വീണ്ടും ഒരു മമിത-സം​ഗീത് പ്രതാപ് ചിത്രം
പെൺകുഞ്ഞ് പിറന്ന വിവരം അറിയിച്ച് സം​ഗീത് പ്രതാപ് ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ നിന്ന്

'സീൻ വൺ - ഔർ ലിറ്റിൽ വൺ ഓൺ ദ് വേ' എന്ന് പേരിട്ടിരിക്കുന്ന ഈ പ്രഖ്യാപന വീഡിയോ പ്രിയദർശൻ ചിത്രങ്ങളുടെ ശൈലിയെ ഓർമിപ്പിക്കുന്നതായിരുന്നു. മനോഹരമായ ​ഗാനങ്ങളുടെ പശ്ചാത്തലത്തിൽ തിയേറ്റർ തീമിൽ ഒരുക്കിയ ദൃശ്യാവിഷ്‌കാരം വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയുണ്ടായി.

പെൺകുഞ്ഞ് പിറന്ന വിവരം അറിയിച്ച് സം​ഗീത് പ്രതാപ് ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ നിന്ന്
പെൺകുഞ്ഞ് പിറന്ന വിവരം അറിയിച്ച് സം​ഗീത് പ്രതാപ് ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ നിന്ന്സ്ക്രീൻ​ഗ്രാബ്

വീഡിയോക്കൊപ്പം തന്റെ നവജാത ശിശുവിനെ അഭിസംബോധന ചെയ്തുകൊണ്ട് സംഗീത് കുറിച്ച വൈകാരികമായ കുറിപ്പ് ഏറെ വൈകാരികമായിരുന്നു. 'കുഞ്ഞേ.. ഒരു സൂചി കണ്ടാൽപ്പോലും അവൾ കരയുമായിരുന്നു. എന്നാൽ ഇന്നലെ രാത്രി നിന്നെ ഈ ലോകത്തേക്ക് കൊണ്ടുവരാൻ അവൾ കാണിച്ച ധൈര്യം പോലെ മറ്റൊരാളിലും ഞാൻ കണ്ടിട്ടില്ല...

പെൺകുഞ്ഞ് പിറന്ന വിവരം അറിയിച്ച് സം​ഗീത് പ്രതാപ് ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ നിന്ന്
പെൺകുഞ്ഞ് പിറന്ന വിവരം അറിയിച്ച് സം​ഗീത് പ്രതാപ് ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ നിന്ന്സ്ക്രീൻ​ഗ്രാബ്

എന്റെ ജീവിതത്തിന്റെ ഭൂരിഭാഗം സമയവും എന്നെക്കുറിച്ചും ഞാൻ എടുക്കുന്ന ഓരോ തീരുമാനത്തെക്കുറിച്ചും സംശയിച്ചാണ് ഞാൻ ജീവിച്ചത്. എന്നാൽ ഇന്നലെ എനിക്ക് വളരെ പ്രധാനപ്പെട്ട പല തീരുമാനങ്ങളും എടുക്കേണ്ടിവന്നു. വേദനകൊണ്ട് പുളയുമ്പോൾ അവളുടെ കൈ ചേർത്തുപിടിച്ച് അരികിലിരിക്കുമ്പോൾ, അതിനുമുമ്പ് അവളെ കുറച്ചുകൂടി സ്നേഹിച്ചിരുന്നെങ്കിൽ എന്ന് മാത്രമായിരുന്നു എന്റെ മനസ്സിൽ...

പെൺകുഞ്ഞ് പിറന്ന വിവരം അറിയിച്ച് പങ്കുവെച്ച വീഡിയോയിൽ സം​ഗീത് പ്രതാപും ഭാര്യ ആൻസിയും
പെൺകുഞ്ഞ് പിറന്ന വിവരം അറിയിച്ച് പങ്കുവെച്ച വീഡിയോയിൽ സം​ഗീത് പ്രതാപും ഭാര്യ ആൻസിയുംസ്ക്രീൻ​ഗ്രാബ്

നിന്റെ കുഞ്ഞുശിരസ് പുറത്തേക്ക് വരുന്നത് കണ്ട നിമിഷം, ഒരു കൊച്ചുകുട്ടിയെപ്പോലെ പൊട്ടിക്കരഞ്ഞുപോയി ഞാൻ. ആ നിമിഷം മൂന്ന് ഹൃദയങ്ങൾ ഒന്നായി മിടിക്കുന്നതുപോലെയാണ് എനിക്ക് തോന്നിയത്...

പെൺകുഞ്ഞ് പിറന്ന വിവരം അറിയിച്ച് പങ്കുവെച്ച വീഡിയോയിൽ സം​ഗീത് പ്രതാപും ഭാര്യ ആൻസിയും
പെൺകുഞ്ഞ് പിറന്ന വിവരം അറിയിച്ച് പങ്കുവെച്ച വീഡിയോയിൽ സം​ഗീത് പ്രതാപും ഭാര്യ ആൻസിയുംസ്ക്രീൻ​ഗ്രാബ്

നീ ഇന്നലെ രാത്രിയാണ് ജനിച്ചതെന്ന് എല്ലാവരും പറയുന്നു. പക്ഷേ സത്യം അതല്ല... നീ ആദ്യമായി ശ്വാസമെടുത്ത ആ നിമിഷം, ഞാനും പുതുതായി ജനിക്കുകയായിരുന്നു...

പെൺകുഞ്ഞ് പിറന്ന വിവരം അറിയിച്ച് സം​ഗീത് പ്രതാപ് ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ നിന്ന്
പെൺകുഞ്ഞ് പിറന്ന വിവരം അറിയിച്ച് സം​ഗീത് പ്രതാപ് ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ നിന്ന്സ്ക്രീൻ​ഗ്രാബ്

തങ്ങളുടെ പ്രിയപ്പെട്ട താരത്തിന് ആശംസകളുമായി സിനിമാരംഗത്തുനിന്നുള്ള നിരവധി പേരും ആരാധകരും എത്തിയിട്ടുണ്ട്. യുവതാരങ്ങളായ നസ്‌ലിൻ, മാത്യു തോമസ് തുടങ്ങിയവരും കമന്റുകളിലൂടെ ദമ്പതികൾക്ക് സ്‌നേഹവും ആശംസകളും അറിയിച്ചു. 'പ്രേമലു' എന്ന ചിത്രത്തിലെ അമൽ ഡേവിസ് എന്ന കഥാപാത്രത്തിലൂടെയാണ് സംഗീത് പ്രതാപ് ശ്രദ്ധേയനായത്.