ഹലോ ഡിയേഴ്സ്.. എത്ര മനോഹരം ഈ കാഴ്ച..;വീണ്ടും ഒരു മമിത-സം​ഗീത് പ്രതാപ് ചിത്രം

ഹലോ ഡിയേഴ്സ്.. എത്ര മനോഹരം ഈ കാഴ്ച..;വീണ്ടും ഒരു മമിത-സം​ഗീത് പ്രതാപ് ചിത്രം
Published on: 

മമിത ബൈജുവും സംഗീത് പ്രതാപും പ്രധാന വേഷങ്ങളില്‍ എത്തുന്ന പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയര്‍' 2027 ജനുവരി 29-ന് തിയേറ്ററുകളിലെത്തും. അണിയറപ്രവര്‍ത്തകര്‍ ഇരുതാരങ്ങളുടെയും മനോഹരമായ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ടാണ് റിലീസ് തിയതി പുറത്തുവിട്ടത്.

Must Read
ഐശ്വര്യയെയും വാമിഖയെയും മറികടന്ന് മമിത; ഐഎംഡിബി ട്രെൻഡിങ്ങിൽ ഒന്നാമത്
ഹലോ ഡിയേഴ്സ്.. എത്ര മനോഹരം ഈ കാഴ്ച..;വീണ്ടും ഒരു മമിത-സം​ഗീത് പ്രതാപ് ചിത്രം

നടനും തിരക്കഥാകൃത്തുമായ ഡിനോയ് പൗലോസ് ആദ്യമായി സംവിധായകനാകുന്ന ചിത്രമാണ് 'ഹലോ ഡിയര്‍'. 'തണ്ണീര്‍മത്തന്‍ ദിനങ്ങള്‍' എന്ന ചിത്രത്തിന്റെ സഹരചയിതാവെന്ന നിലയിലും, 'പത്രോസിന്റെ പടപ്പുകള്‍', 'വിശുദ്ധ മെജോ' എന്നീ ചിത്രങ്ങളുടെ രചയിതാവും നടനുമെന്ന നിലയിലും ശ്രദ്ധേയനാണ് ഡിനോയ് പൗലോസ്. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാനാണ് ചിത്രം നിര്‍മിക്കുന്നത്.

'വിശ്വനാഥ് ആന്‍ഡ് സണ്‍സ്', 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' എന്നീ ചിത്രങ്ങളുടെ വിജയത്തിനുശേഷം രണ്ടു തമിഴ് പ്രോജക്ടുകളാണ് മമിതയുടേതായി തമിഴില്‍ റിലീസിനൊരുങ്ങുന്നത്.

അതേസമയം, 'ഇറ്റ്സ് എ മെഡിക്കല്‍ മിറക്കിള്‍' എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ച സംഗീത് പ്രതാപ്, 'അതിരന്‍' സംവിധായകന്‍ വിവേകിന്റെ പുതിയ മിസ്റ്ററി ത്രില്ലറിലും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

'ഹലോ ഡിയർ' ഫസ്റ്റ് ലുക്ക് പോസ്റ്റർ
'ഹലോ ഡിയർ' ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ നിന്ന്അറേഞ്ച്ഡ്

'ഹലോ ഡിയറി'ൽ സംഗീത് പ്രതാപ്, മമിതാ ബൈജു എന്നിവർക്കു പുറമേ സുരേഷ് കൃഷ്‌ണയും പ്രധാന വേഷത്തിലെത്തുന്നു. ഇവർക്കു പുറമേ ഏതാനും പ്രമുഖ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു. സംഗീത സംവിധാനം-ഗോവിന്ദ് വസന്ത, ഛായാഗ്രഹണം - അഖിൽ ജോർജ്, എഡിറ്റിങ് - ചമൻ ചാക്കോ, കോ പ്രൊഡ്യൂസർ അരുൺ ഡി ജോസ്, സൗണ്ട് ഡിസൈൻ- വിഷ്ണു ഗോവിന്ദ്, കലാ സംവിധാനം - നിമിഷ് എം. താനൂർ, മേക്കപ്പ് - റോണക്സ് സേവ്യർ, കോസ്‌റ്റ്യൂം- ഡിസൈൻ-മഷർ ഹംസ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-രാജേഷ് അടൂർ, സ്റ്റിൽസ്- ബിജിത്ത് ധർമ്മടം, ഫിനാൻസ് കൺട്രോളർ-ശിവകുമാർ പെരുമുണ്ട, എക്സികുട്ടീവ് പ്രൊഡ്യൂസർ - സുധർമ്മൻ വള്ളിക്കുന്ന്, പിആർഒ- വാഴൂർ ജോസ്, ഡിജിറ്റൽ മാർക്കറ്റിങ് - ഒബ്സ്ക്യൂറ എന്റർടെയ്ൻമെന്റ്. സെൻട്രൽ പിക്ചേഴ്സ് പ്രദർശനത്തിനെത്തിക്കുന്നു.

Pappappa
pappappa.com