സ്‌കൂള്‍ കാലത്തെ പ്രണയവും നൊമ്പരവും; കെന്‍ കരുണാസിന്റെ 'യൂത്ത്' ഒടിടിയിലേക്ക്

'യൂത്ത്' പോസ്റ്റർ
'യൂത്ത്' പോസ്റ്റർഅറേഞ്ച്ഡ്
Published on

കൗമാരത്തിന്റെ തുടിപ്പും ആദ്യ പ്രണയത്തിന്റെ മനോഹാരിതയും വെള്ളിത്തിരയിലെത്തിച്ച 'യൂത്ത്' ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലേക്ക്. നടന്‍ കരുണാസിന്റെ മകന്‍ കെന്‍ കരുണാസ് നായകനായ ചിത്രം ഏപ്രില്‍ 16 ന് ഒടിടിയില്‍ സ്ട്രീമിങ് ആരംഭിക്കും. മലയാളികളുടെ പ്രിയപ്പെട്ട താരം സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു.

Must Read
'സു​ന്ദ​രി​ക്കോ​ഴി​ക്ക് എ​ന്തു​പ​റ്റി?​'- മമ്മൂട്ടി എഴുതിയ 'കെട്ടുകഥ' വായിക്കാം
'യൂത്ത്' പോസ്റ്റർ

സ്‌കൂള്‍ പഠനം അവസാനിക്കുന്നതിനു മുന്‍പ് പ്രണയിക്കണം എന്നാഗ്രഹിക്കുന്ന പ്രവീണ്‍ എന്ന കൗമാരക്കാരന്റെ യാത്രയാണു ചിത്രം. ആ യാത്രയില്‍ അവന്‍ നേരിടുന്ന പ്രണയത്തകര്‍ച്ചയും, അതില്‍നിന്ന് അവന്‍ നേടിയെടുക്കുന്ന പക്വതയുമാണ് 'യൂത്തിന്റെ' പ്രമേയം. മാര്‍ച്ച് 19-ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിനു യുവാക്കള്‍ക്കിടയില്‍ മികച്ച സ്വീകാര്യതയാണു ലഭിച്ചത്. 7.4 ഐഎംഡിബി റേറ്റിങ്ങുമായാണ് ചിത്രം ഒടിടിയിലേക്ക് എത്തുന്നത്.

'യൂത്ത്' പോസ്റ്റർ
'യൂത്ത്' പോസ്റ്റർഅറേഞ്ച്ഡ്

ആഗോള ഒടിടി ഭീമനായ നെറ്റ്ഫ്ലിക്‌സിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്. ജി.വി. പ്രകാശ് കുമാറിന്റെ സംഗീതം ചിത്രത്തിന്റെ മറ്റൊരു ആകര്‍ഷണമാണ്. കെന്‍ കരുണാസിനൊപ്പം അനിഷ്മ അനില്‍ കുമാര്‍, ദേവദര്‍ശിനി, പ്രിയാന്‍ഷി യാദവ് എന്നിവര്‍ വേഷമിടുന്നു.

Pappappa
pappappa.com