ഇനി ഒടിടിയിൽ 'വിത്ത് ലവ്...' നിങ്ങളുടെ സ്വന്തം അനശ്വര രാജൻ

'വിത്ത് ലൗ' പോസ്റ്റർ
'വിത്ത് ലൗ' പോസ്റ്റർകടപ്പാട്-നെറ്റ്ഫ്ലിക്സ്
Published on

മലയാളത്തിന്റെ പ്രിയതാരം അനശ്വര രാജന്‍, അഭിഷന്‍ ജീവിന്ത് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ തമിഴ് റൊമാന്റിക് കോമഡി ഡ്രാമ 'വിത്ത് ലവ്' ഒടിടി റിലീസിനൊരുങ്ങുന്നു. തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ ചിത്രം നെറ്റ്ഫ്ലിക്സിലൂടെയാണ് പ്രേക്ഷകരിലേക്കെത്തുന്നത്. മാര്‍ച്ച് ആറിന് ചിത്രം നിങ്ങളുടെ സ്വീകരണമുറിയിലെത്തും. തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളില്‍ ലഭ്യമാണ്.

Must Read
പച്ചക്കണ്ണുള്ള അജ്ഞാതൻ;ജീത്തു ജോസഫ് അവതരിപ്പിക്കുന്ന നിഗൂഢതകളുടെ 'റോസ്ലിന്‍'
'വിത്ത് ലൗ' പോസ്റ്റർ

നവാഗതനായ മഥന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം, സ്‌കൂള്‍ കാലഘട്ടത്തിലെ പ്രണയത്തെയും വര്‍ഷങ്ങള്‍ക്കുശേഷമുള്ള കണ്ടുമുട്ടലുകളെയും വളരെ ഹൃദ്യമായി ആവിഷ്‌കരിച്ചിരിക്കുന്നു. ബ്ലോക്ക്ബസ്റ്റര്‍ ചിത്രം 'ടൂറിസ്റ്റ് ഫാമിലി'യുടെ സംവിധായകന്‍ അഭിഷന്‍ ജീവിന്ത് നായകനായി അരങ്ങേറ്റം കുറിച്ച ചിത്രം കൂടിയാണിത്. ഏറെക്കാലത്തിനു ശേഷം അനശ്വര രാജന്‍ തമിഴിലേക്ക് തിരിച്ചെത്തിയ സിനിമ എന്ന പ്രത്യേകതയും ഇതിനുണ്ട്.

'വിത്ത് ലൗ' പോസ്റ്റർ
'വിത്ത് ലൗ' പോസ്റ്റർകടപ്പാട്-നെറ്റ്ഫ്ലിക്സ്

മികച്ച സംഗീതവും താരപ്രകടനവും കൊണ്ട് ശ്രദ്ധിക്കപ്പെട്ട ചിത്രത്തിന് നിലവില്‍ 7.6/10 ഐഎംഡിബി റേറ്റിങ് ഉണ്ട്. തിയറ്റര്‍ റിലീസിനുശേഷം നാല് ആഴ്ചകള്‍ പിന്നിടുമ്പോഴാണ് ചിത്രം ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ എത്തുന്നത്. റൊമാന്റിക് സിനിമകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഈ വാരന്ത്യം ആഘോഷമാക്കാം.

Related Stories

No stories found.
Pappappa
pappappa.com