ശി​വ​കാ​ർ​ത്തി​കേ​യ​നും പ്ര​ഭാ​സും മാസ് ചിത്രങ്ങളുമായി ഒ​ടി​ടി​യി​ൽ

നാ​രി നാ​രി നാ​ടു​മ മു​രാ​രി പോസ്റ്റർ
'നാ​രി നാ​രി നാ​ടു​മ മു​രാ​രി' പോസ്റ്റർകടപ്പാട്-ഐഎംഡിബി
Published on

തിയേറ്റ​റി​ൽ കാണാൻ കഴിയാതിരുന്ന വ​മ്പ​ൻ സി​നി​മ​ക​ൾ മു​ത​ൽ മി​നി ബ​ജ​റ്റ് ചി​ത്ര​ങ്ങ​ൾ വ​രെ ഈ ​വാ​രം നി​ങ്ങ​ളു​ടെ സ്വീ​ക​ര​ണ​മു​റി​യി​ലേ​ക്ക് എ​ത്തു​ക​യാ​ണ്. പ്ര​ഭാ​സിന്‍റെ ഹൊ​റ​ർ-​കോ​മ​ഡി മു​ത​ൽ ശി​വ​കാ​ർ​ത്തി​കേ​യ​ന്‍റെ മാസ് ഡ്രാ​മ വ​രെ നീ​ളു​ന്ന ഒ​ടി​ടി റി​ലീ​സു​ക​ൾ.

Must Read
ഷൂട്ടിനുമുമ്പേ കരാർ; 'ഹൈക്കു'വിന്റെ സ്ട്രീമിങ് അവകാശം നെറ്റ്ഫ്ലിക്സിന്
നാ​രി നാ​രി നാ​ടു​മ മു​രാ​രി പോസ്റ്റർ

നാ​രി നാ​രി നാ​ടു​മ മു​രാ​രി

തിയേറ്റ​റു​ക​ളി​ൽ വ​ലി​യ വി​ജ​യം നേ​ടി​യ തെ​ലു​ങ്ക് ചി​ത്രം 'നാ​രി നാ​രി നാ​ടു​മ മു​രാ​രി' സ്ട്രീ​മി​ങ് ആ​രം​ഭി​ച്ചു. ശ​ർ​വാ​ന​ന്ദ്, സാ​ക്ഷി വൈ​ദ്യ, സം​യു​ക്ത മേ​നോ​ൻ എ​ന്നി​വ​ർ ഒ​ന്നി​ക്കു​ന്ന ചി​ത്രം ഒ​രു കം​പ്ലീ​റ്റ് ഫാ​മി​ലി എ​ന്‍റർ​ടെ​യ്‌​ന​റാ​ണ്. ആ​മ​സോ​ൺ പ്രൈമിൽ കാണാം. മ​ല​യാ​ളം ഉ​ൾ​പ്പെ​ടെ​യു​ള്ള ദ​ക്ഷി​ണേ​ന്ത്യ​ൻ ഭാ​ഷ​ക​ളി​ലും ഹി​ന്ദി​യി​ലും ല​ഭ്യ​മാ​ണ്.

'പരാശക്തി' പോസ്റ്റർ
'പരാശക്തി' പോസ്റ്റർഅറേഞ്ച്ഡ്

പ​രാ​ശ​ക്തി

തെന്നിന്ത്യൻ പ്രേക്ഷകർ കാ​ത്തി​രിക്കു​ന്ന സു​ധ കൊ​ങ്ക​ര ചി​ത്രം 'പ​രാ​ശ​ക്തി' ഈ ​വാ​രം സ്ട്രീ​മി​ങ് ആ​രം​ഭി​ക്കും. 'സൂ​ര​റൈ പോ​ട്ര്' എ​ന്ന ഹി​റ്റ് ചി​ത്ര​ത്തി​ന് ശേ​ഷം സു​ധ ഒ​രു​ക്കു​ന്ന ഈ ​സി​നി​മ ശി​വ​കാ​ർ​ത്തി​കേ​യ​ന്‍റെ ക​രി​യ​റി​ലെ ഏ​റ്റ​വും വ​ലി​യ ബ​ഡ്ജ​റ്റി​ലാ​ണ് ഒ​രു​ങ്ങി​യ​ത്. സീ 5ൽ ഫെ​ബ്രു​വ​രി ഏഴു മുതൽ ചിത്രം കാണാം. ഹി​ന്ദി അ​ടി​ച്ചേ​ൽ​പ്പി​ക്കു​ന്ന​തി​നെ​തി​രെ ത​മി​ഴ്‌​നാ​ട്ടി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ളാ​ണ് പ്ര​മേ​യം. മ​ല​യാ​ളി​ക​ളു​ടെ പ്രി​യ താ​രം ബേ​സി​ൽ ജോ​സ​ഫും ചി​ത്ര​ത്തി​ൽ ഒ​രു പ്ര​ധാ​ന വേ​ഷ​ത്തി​ൽ എ​ത്തു​ന്നു​.

ദ് ​രാ​ജാ​സാ​ബ് പോസ്റ്റർ
ദ് ​രാ​ജാ​സാ​ബ് പോസ്റ്റർഅറേഞ്ച്ഡ്

ദ് ​രാ​ജാ​സാ​ബ്

ആ​ഗോ​ള ബോ​ക്സ് ഓ​ഫീ​സി​ൽ 200 കോ​ടി​യി​ല​ധി​കം ക​ള​ക്ഷ​ൻ നേ​ടി​യ പ്ര​ഭാ​സ് ചി​ത്രം 'ദ് ​രാ​ജാ​സാ​ബ്' ഒ​ടി​ടി​യി​ലെ​ത്തു​ന്നു. തി​യ​റ്റ​റി​ൽ സ​മ്മി​ശ്ര പ്ര​തി​ക​ര​ണം നേ​ടി​യെ​ങ്കി​ലും പ്ര​ഭാ​സിന്‍റെ വ്യ​ത്യ​സ്ത​മാ​യ ലു​ക്കും പ്ര​ക​ട​ന​വും ഒ​ടി​ടി​യി​ൽ ത​രം​ഗ​മാ​കു​മെ​ന്നാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്. ഫെ​ബ്രു​വ​രി ആറു മുതൽ ജി​യോ ഹോ​ട്ട്സ്റ്റാറിൽ കാണാം. മ​ല​യാ​ളം, തെ​ലു​ങ്ക്, ത​മി​ഴ്, ഹി​ന്ദി പതിപ്പുകൾ ഒടിടിയിൽ ലഭിക്കും.

'ചെക്ക് മേറ്റ്' പോസ്റ്റർ
'ചെക്ക് മേറ്റ്' പോസ്റ്റർകടപ്പാട്-ഐഎംഡിബി

ചെ​ക്ക്മേ​റ്റ്

ത്രി​ല്ല​ർ പ്രേ​മി​ക​ൾ​ക്കാ​യി അ​നൂ​പ് മേ​നോ​ൻ നാ​യ​ക​നാ​യ 'ചെ​ക്ക്മേ​റ്റ്' എ​ത്തു​ന്നു. ര​തീ​ഷ് ശേ​ഖ​ർ സം​വി​ധാ​നം ചെ​യ്ത ചി​ത്രം പ​ക്കാ മൈ​ൻ​ഡ് ഗെ​യിം ത്രി​ല്ല​റാ​ണ്. ഫെ​ബ്രു​വ​രി ആറു മുതൽ മ​നോ​ര​മ മാ​ക്സിൽ കാണാം. ലാ​ൽ, രേ​ഖ ഹ​രീ​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​രും പ്ര​ധാ​ന വേ​ഷ​ത്തി​ലു​ണ്ട്.

'നെ​ല്ലി​ക്കാം​പൊ​യി​ൽ നൈ​റ്റ് റൈ​ഡേ​ഴ്‌​സ്' പോസ്റ്റർ
'നെ​ല്ലി​ക്കാം​പൊ​യി​ൽ നൈ​റ്റ് റൈ​ഡേ​ഴ്‌​സ്' പോസ്റ്റർഅറേ‍ഞ്ച്ഡ്

നെ​ല്ലി​ക്കാം​പൊ​യി​ൽ നൈ​റ്റ് റൈ​ഡേ​ഴ്‌​സ്

'പ്ര​ണ​യ​വി​ലാ​സം' എ​ന്ന ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥാ​കൃ​ത്തു​ക്ക​ൾ ഒ​രു​ക്കി​യ 'നെ​ല്ലി​ക്കാം​പൊ​യി​ൽ നൈ​റ്റ് റൈ​ഡേ​ഴ്‌​സ്' ആ​ണ് ഈ ​വാ​ര​ത്തി​ലെ മ​റ്റൊ​രു മ​ല​യാ​ളം റി​ലീ​സ്. മാ​ത്യു തോ​മ​സ് പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്ന ചി​ത്രം യു​വ​ത്വ​ത്തി​ന്‍റെ ക​ഥ​യാ​ണ് പ​റ​യു​ന്ന​ത്. ഫെബ്രുവരി ആറു മുതൽ സീ 5 ൽ ചിത്രം കാണാം.

Related Stories

No stories found.
Pappappa
pappappa.com