ഷൂട്ടിനുമുമ്പേ കരാർ; 'ഹൈക്കു'വിന്റെ സ്ട്രീമിങ് അവകാശം നെറ്റ്ഫ്ലിക്സിന്

'ഹൈക്കു' പോസ്റ്റർ
'ഹൈക്കു' പോസ്റ്റർഅറേഞ്ച്ഡ്
Published on

തമിഴ്,തെലുങ്ക്,മലയാളം ഭാഷകളിലായി പുറത്തിറങ്ങുന്ന 'ഹൈക്കു'വിന്റെ ഡിജിറ്റൽ സ്ട്രീമിങ് അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കി. തിയേറ്റർ റിലീസിന് ശേഷം ഒടിടി കരാർ എന്ന പതിവ് രീതിയിൽ നിന്ന് മാറി ചിത്രീകരണം ആരംഭിക്കുന്ന ഘട്ടത്തിൽ തന്നെ നെറ്റ്ഫ്ലിക്സ് ഈ ചിത്രത്തോടൊപ്പം ചേർന്നത് തികച്ചും അപൂർവ്വമായ നീക്കമാണ്. ഫെബ്രുവരി 1ന് ചിത്രീകരണത്തിന് തുടക്കമായി.

'ജോ', 'കോഴിപ്പണ്ണൈ ചെല്ലദുരൈ' എന്നീ ചിത്രങ്ങളിലൂടെ പരിചിതനായ ഏകൻ നായകനാകുമ്പോൾ, 'മിന്നൽ മുരളി', 'ശേഷം മൈക്കിൽ ഫാത്തിമ' എന്നീ സിനിമകളിലൂടെ ശ്രദ്ധേയയായ ഫെമിന ജോർജ്, 'കോർട്ട്' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ശ്രീദേവി അപ്പല്ല എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.

Must Read
സൂര്യ 46,47,കാര,വിത്ത് ലവ്... 2026-ലെ തമിഴ് സിനിമകളുമായി 'നെറ്റ്ഫ്ലിക്സ് പണ്ടി​​കൈ'
'ഹൈക്കു' പോസ്റ്റർ

ഇടുക്കിയിൽ നടന്ന പൂജയ്ക്കും സ്വിച്ച് ഓൺ കർമ്മത്തിനും പിന്നാലെയാണ് ചിത്രീകരണം ആരംഭിച്ചത്. 'പേരൻപ്', 'തരാമണി' തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകൻ റാം ചടങ്ങിൽ ആദ്യ ക്ലാപ്പടിക്കുകയും ടീമിന് ആശംസകൾ നേരുകയും ചെയ്തു. വിഷൻ സിനിമ ഹൗസിന്റെ ബാനറിൽ ഡോ. ഡി. അരുളനന്ദുവും മാത്യു അരുളനന്ദുവും ചേർന്ന് നിർമ്മിക്കുന്ന 'ഹൈക്കു' സംവിധാനം ചെയ്യുന്നത് യുവരാജ് ചിന്നസാമിയാണ്. നിരൂപക പ്രശംസ പിടിച്ചുപറ്റിയ 'ജോ'എന്ന ചിത്രം സംവിധാനം ചെയ്ത ഹരിഹരൻ റാം ആണ് ഈ ചിത്രത്തിന് അഡീഷണൽ സ്ക്രീൻപ്ലെ ഒരുക്കുന്നത്.

ഹൈക്കു പൂജാ ചടങ്ങിൽ സംവിധായകൻ റാം ആദ്യ ക്ലാപ്പടിക്കുന്നു
'ഹൈക്കു' പൂജാ ചടങ്ങിൽ സംവിധായകൻ റാം ആദ്യ ക്ലാപ്പടിക്കുന്നുഫോട്ടോ-അറേഞ്ച്ഡ്

പ്രിയേഷ് ഗുരുസ്വാമി ഛായാഗ്രഹണവും ശക്തി പ്രണേഷ് എഡിറ്റിങ്ങും നിർവ്വഹിക്കുന്ന ഈ ചിത്രത്തിന് സംഗീതം നൽകുന്നത് 'കോർട്ട്', 'ബേബി' എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ വിജയ് ബുൾഗാനിൻ ആണ്. പരിചയസമ്പന്നരായ സാങ്കേതിക പ്രവർത്തകരും കഴിവുറ്റ താരങ്ങളും ഒന്നിക്കുന്ന 'ഹൈക്കു'വിന്റെ കൂടുതൽ വിശേഷങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടും.

'ഹൈക്കു' പൂജാ ചടങ്ങിൽ നിന്ന്
'ഹൈക്കു' പൂജാ ചടങ്ങിൽ നിന്ന്ഫോട്ടോ-അറേഞ്ച്ഡ്

വൻതാരനിര അണിനിരക്കുന്ന ചിത്രങ്ങളെന്നപോലെ തന്നെ മികച്ച കണ്ടൻ്റിന് പ്രാധാന്യമുള്ള സിനിമകളെയും പ്രോത്സാഹിപ്പിക്കുകയെന്ന രീതിയുടെ ഭാ​ഗമായാണ് നെറ്റ്ഫ്ലിക്സ് 'ഹൈക്കു'വിന്റെ ഡിജിറ്റൽ സ്ട്രീമിങ് അവകാശങ്ങൾ സ്വന്തമാക്കിയത്. സിനിമയുടെ ചിത്രീകരണം പൂർത്തിയാകുന്നതിന് മുൻപേ തന്നെ നെറ്റ്ഫ്ലിക്സ് ചിത്രത്തിന്റെ ഡിജിറ്റൽ അവകാശങ്ങൾ ഏറ്റെടുത്ത വിവരം അണിയറപ്രവർത്തകർ തന്നെ അഭിമാനപൂർവ്വം അറിയിച്ചു. ചിത്രീകരണം തുടങ്ങുന്നതിന് മുൻപേയുള്ള നെറ്റ്ഫ്ലിക്സിന്റെ ഈ ഏറ്റെടുക്കൽ സിനിമയുടെ ഗുണമേന്മയിലുള്ള വലിയ ആത്മവിശ്വാസത്തെയാണ് പ്രകടമാക്കുന്നതെന്നും അവർ പറയുന്നു.

Related Stories

No stories found.
Pappappa
pappappa.com