'വേക്ക് അപ്പ് ഡെഡ് മാന്‍: എ നൈവ്‌സ് ഔട്ട് മിസ്റ്ററി' ആദ്യം തീയറ്ററിൽ,പിന്നെ നെറ്റ്ഫ്ള്ക്സിൽ |

'വേക്ക് അപ്പ് ഡെഡ് മാന്‍: എ നൈവ്‌സ് ഔട്ട് മിസ്റ്ററി' പോസ്റ്റർ
'വേക്ക് അപ്പ് ഡെഡ് മാന്‍: എ നൈവ്‌സ് ഔട്ട് മിസ്റ്ററി' പോസ്റ്റർകടപ്പാട്-നെറ്റ്ഫ്ളിക്സ്
Published on

ജെയിംസ് ബോണ്ട് താരം ഡാനിയേല്‍ ക്രെയ്ഗ് കേന്ദ്രകഥാപാത്രമാകുന്ന ത്രില്ലര്‍ ചിത്രം 'വേക്ക് അപ്പ് ഡെഡ് മാന്‍: എ നൈവ്‌സ് ഔട്ട് മിസ്റ്ററി' ഈ വര്‍ഷം അവസാനം നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീം ചെയ്യുന്നതിനു മുമ്പ് തിയറ്ററുകളില്‍ റിലീസ് ചെയ്യാന്‍ ഒരുങ്ങി അണിയറക്കാര്‍. റയാന്‍ ജോണ്‍സന്റെ ആരാധകരുടെ പ്രിയപ്പെട്ട നൈവ്‌സ് ഔട്ട് പരമ്പരയിലെ മൂന്നാം ഭാഗമാണ് ലോകമെങ്ങും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രം.

ഔദ്യോഗിക പ്രഖ്യാപനം പ്രകാരം നവംബര്‍ 26ന് അമേരിക്കയിലെ തെരഞ്ഞെടുത്ത തിയറ്ററുകളില്‍ ആരാധകര്‍ക്ക് ചിത്രം കാണാന്‍ കഴിയും. തിയറ്ററുകളില്‍ രണ്ടാഴ്ചത്തെ പ്രദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീം ചെയ്യുക. ഡിസംബര്‍ 12ന് നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീം ചെയ്യുമെന്നും നിര്‍മാണക്കമ്പനി അറിയിച്ചു. 'എല്ലാ രഹസ്യങ്ങളും മറച്ചുവയ്ക്കാന്‍ കഴിയില്ല. വേക്ക് അപ്പ് ഡെഡ് മാന്‍: എ നൈവ്‌സ് ഔട്ട് മിസ്റ്ററി നവംബര്‍ 26ന് തിയറ്ററുകളിലും ഡിസംബര്‍ 12ന് നെറ്റ്ഫ്‌ളിക്‌സിലും റിലീസ് ചെയ്യും' നെറ്റ്ഫ്‌ളിക്‌സ് ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ കുറിച്ചു.

'വേക്ക് അപ്പ് ഡെഡ് മാന്‍: എ നൈവ്‌സ് ഔട്ട് മിസ്റ്ററി' പോസ്റ്റർ
അതിശയഅവതാറുകൾക്ക് ഇടവേള,ഇനി ജെയിംസ് കാമറൂൺ ഹിരോഷിമയിലെ ജീവിക്കുന്ന പ്രേതങ്ങളിലേക്ക്

ഡാനിയേല്‍ ക്രെയ്ഗ് തന്റെ ജനപ്രിയ വേഷമായ ബെനോയിറ്റ് ബ്ലാങ്ക് എന്ന പ്രൈവറ്റ് ഡിറ്റക്ടീവായി വീണ്ടുമെത്തുന്നു. ഇതുവരെയുള്ളതില്‍ ഏറ്റവും അപകടകരമായ കേസ് പരിഹരിക്കുകയാണ് ലക്ഷ്യം. റേഡിയോ ടൈംസ് പറയുന്നതനുസരിച്ച് മൂന്നാം ഭാഗത്തില്‍, ഒരു കൊലപാതകം സംബന്ധിച്ച് അസാധ്യമെന്നു തോന്നുന്ന സത്യങ്ങള്‍ ബ്ലാങ്ക് പുറത്തുകൊണ്ടുവരുന്നു. ചിത്രത്തിലെ പുതിയ പോസ്റ്ററില്‍, ക്രെയ്ഗും മറ്റ് കഥാപാത്രങ്ങളും ഒരു ശവക്കുഴിയിലേക്ക് ഉറ്റുനോക്കുന്നത് കാണാം.

Related Stories

No stories found.
Pappappa
pappappa.com