
പ്രേക്ഷകശ്രദ്ധയും പ്രശംസയും നേടിയ 'വ്യസനസമേതം ബന്ധുമിത്രാദികൾ' ഒടിടിയിലേക്ക്. ഓഗസ്റ്റ് 14ന് മനോരമ മാക്സിലാണ് ചിത്രം സ്ട്രീം ചെയ്തു തുടങ്ങുക. എസ്.വിപിന്‍ സംവിധാനം ചെയ്ത ചിത്രം ഒരു മരണവീട്ടില്‍ നടക്കുന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിലുള്ളതാണ്.
അനശ്വരരാജൻ,ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി, മല്ലിക സുകുമാരൻ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
സംവിധായകൻ വിപിൻദാസും സാഹു ഗാരപാട്ടി യുമാണ് നിർമാതാക്കൾ. തെലുങ്കിലെ നിർമാണ കമ്പനിയായ ഷൈൻ സ്ക്രീൻസ് സിനിമയുമായി സഹകരിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. 'വാഴ'യ്ക്ക് ശേഷം വിപിൻദാസ് നിർമിച്ച ചിത്രം കൂടിയാണിത്.
ഛായാഗ്രഹണം- റഹീം അബൂബക്കർ, എഡിറ്റർ- ജോൺകുട്ടി, സംഗീതം- അങ്കിത് മേനോൻ, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ഹാരിസ് ദേശം,കനിഷ്ക ഗോപിഷെട്ടി, ലൈൻ പ്രൊഡ്യൂസർമാർ- അജിത് കുമാർ,അഭിലാഷ് എസ് പി, ശ്രീനാഥ് പി എസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- അനീഷ് നന്ദിപുലം, പ്രൊഡക്ഷൻ ഡിസൈനർ- ബാബു പിള്ള, മേക്കപ്പ്- സുധി സുരേന്ദ്രൻ, കോസ്റ്റ്യൂംസ്- അശ്വതിജയകുമാർ, ക്രിയേറ്റീവ് ഡയറക്ടർ- സജി സബാന, ചീഫ് അസോസിയേറ്റ് ഡയറക്ടർ- രാജീവൻ അബ്ദുൾ ബഷീർ, ഗാനരചന- മനു മഞ്ജിത്, വിനായക് ശശികുമാർ, ബ്ലാക്ക്,സുശാന്ത് സുധാകരൻ, സൗണ്ട് ഡിസൈൻ- അരുൺ മണി, സൗണ്ട് മിക്സിങ്-വിഷ്ണു സുജാതൻ.