പവന്‍ കല്യാണിന്റെ 'ഉസ്താദ് ഭഗത് സിങ്' ഒടിടിയിലേക്ക്

'ഉസ്താദ് ഭഗത് സിങ്' പോസ്റ്റർ
'ഉസ്താദ് ഭഗത് സിങ്' പോസ്റ്റർഅറേഞ്ച്ഡ്
Published on

പവന്‍ കല്യാണിന്റെ ആക്ഷന്‍ വിരുന്ന് 'ഉസ്താദ് ഭഗത് സിങ്' ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലേക്ക് എത്തുന്നു. ആരാധകരുടെ കാത്തിരിപ്പിനു വിരാമമിട്ടുകൊണ്ട് പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിൽ ഏപ്രില്‍ 16 ന് സ്ട്രീമിങ് ആരംഭിക്കും. ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം പവന്‍ കല്യാണിന്റേതായി പുറത്തിറങ്ങുന്ന രണ്ടാമത്തെ ചിത്രമാണിത്.

Must Read
ഷൂട്ടിനുമുമ്പേ കരാർ; 'ഹൈക്കു'വിന്റെ സ്ട്രീമിങ് അവകാശം നെറ്റ്ഫ്ലിക്സിന്
'ഉസ്താദ് ഭഗത് സിങ്' പോസ്റ്റർ

പതിനാറുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സൂപ്പര്‍ഹിറ്റ് ചിത്രം 'ഗബ്ബര്‍ സിങ്ങി'ന്റെ അമരക്കാരായ പവന്‍ കല്യാണും സംവിധായകന്‍ ഹരീഷ് ശങ്കറും വീണ്ടും ഒന്നിച്ചു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ശാന്തമായ ജീവിതം നയിക്കുന്ന മുന്‍ പോലീസ് ഉദ്യോഗസ്ഥനായ ഭഗത് സിങ്ങിന്റെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവരുന്ന സംഭവവികാസങ്ങളാണു സിനിമയുടെ പ്രമേയം. ഒരു ബിസിനസുകാരനും കുടുംബത്തിനും സംരക്ഷണം നല്‍കാന്‍ നിയോഗിക്കപ്പെടുന്ന ഭഗത് സിങ്, പിന്നീട് മുഖ്യമന്ത്രിയുടെ മകനെ തട്ടിക്കൊണ്ടുപോകുന്നതടക്കമുള്ള നാടകീയമായ മുഹൂര്‍ത്തങ്ങളിലൂടെയാണു കഥ വികസിക്കുന്നത്.

'ഉസ്താദ് ഭഗത് സിങ്' പോസ്റ്റർ
'ഉസ്താദ് ഭഗത് സിങ്' പോസ്റ്റർഅറേഞ്ച്ഡ്

ശ്രീലീല, റാഷി ഖന്ന എന്നിവര്‍ നായികമാരായി എത്തിയ ചിത്രം മൈത്രി മൂവി മേക്കേഴ്സാണ് നിര്‍മിച്ചത്. റാവു രമേഷ്, പാര്‍ഥിപന്‍, കെ.എസ്. രവികുമാര്‍ തുടങ്ങിയ വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. കഴിഞ്ഞ മാര്‍ച്ച് 19-ന് തിയറ്ററുകളില്‍ എത്തിയ ചിത്രത്തിന് ബോക്‌സ് ഓഫീസില്‍ പ്രതീക്ഷിച്ച മുന്നേറ്റം നടത്താനായില്ലെങ്കിലും, ഒടിടി റിലീസില്‍ വലിയ പ്രതീക്ഷയാണ് അണിയറക്കാര്‍ക്കുള്ളത്.

Pappappa
pappappa.com