'പെറ്റ് ഡിറ്റക്ടീവ്' ഒടിടിയില്‍; നവംബര്‍ 28 മുതല്‍ കാണാം

'പെറ്റ് ഡിറ്റക്ടീവ്' പോസ്റ്റർ
'പെറ്റ് ഡിറ്റക്ടീവ്' പോസ്റ്റർഅറേഞ്ച്ഡ്
Published on: 

മലയാളം കോമഡി ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ 'ദി പെറ്റ് ഡിറ്റക്ടീവ്' ഒടിടിയിലേക്ക്. നവംബര്‍ 28 മുതല്‍ ചിത്രം സീ5-ല്‍കാണാം. തിയറ്ററില്‍ മികച്ച അഭിപ്രായം നേടിയ ചിത്രം ഒടിടിയിലും സ്വീകരിക്കപ്പെടുമെന്നാണ് അണിയറക്കാരുടെ പ്രതീക്ഷ. ഷറഫുദ്ദീന്‍, അനുപമ പരമേശ്വരന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രനീഷ് വിജയന്‍ ആണ് 'ദി പെറ്റ് ഡിറ്റക്ടീവ്' സംവിധാനം ചെയ്തത്.

Must Read
തീയിൽ കുരുത്ത' കുട്ടികൾ ദുരന്തമുഖത്തെ മനുഷ്യരുടെ കഥ
'പെറ്റ് ഡിറ്റക്ടീവ്' പോസ്റ്റർ

വിനയ് ഫോര്‍ട്ട്, രണ്‍ജി പണിക്കര്‍, വിജയരാഘവന്‍, വിനായകന്‍, ഷോബി തിലകന്‍, ജോമോന്‍ ജ്യോതിര്‍, നിഷാന്ത് സാഗര്‍, ശ്യാം മോഹന്‍, അല്‍ത്താഫ് സലിം തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അനുപമ പരമേശ്വരന്‍ കൈകേകി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ടോണി ജോസ് അലുല എന്നാണ് ഷറഫുദ്ദീന്റെ കഥാപാത്രത്തിന്റെ പേര്. ഷറഫുദ്ദീന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷറഫുദ്ദീന്‍, ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.

Pappappa
pappappa.com