ഒടിടിയിൽ ഷറഫുദ്ദീന്റെ 'മധുവിധു' ആഘോഷം തുടങ്ങി

'മധുവിധു' പോസ്റ്റർ
'മധുവിധു' പോസ്റ്റർഅറേഞ്ച്ഡ്
Published on

ഈ വേനൽകാലത്ത്, ചിരിയും കുടുംബബന്ധങ്ങളും കോർത്തിണക്കി തിയേറ്ററുകളിൽ പ്രേക്ഷകഹൃദയം കീഴടക്കിയ ഫാമിലി എന്റർടെയ്നറായ ഒടിടിയിലൂടെ സ്വീകരണമുറികളിലേക്ക്. മികച്ച പ്രതികരണം നേടിയ ചിത്രം സോണി ലിവിലൂടെയാണ് സ്ട്രീമിങ് ആരംഭിച്ചത്.

Must Read
'സു​ന്ദ​രി​ക്കോ​ഴി​ക്ക് എ​ന്തു​പ​റ്റി?​'- മമ്മൂട്ടി എഴുതിയ 'കെട്ടുകഥ' വായിക്കാം
'മധുവിധു' പോസ്റ്റർ

ഷറഫുദ്ദീൻ നായകനാകുന്ന ചിത്രം ആഞ്ഞിലമൂട് തറവാട്ടിലെ ഇളയ തലമുറക്കാരനായ അമൃത് രാജ് എന്ന ‘അമ്മു’വിന്റെ ജീവിതത്തിലെ രസകരമായ സംഭവങ്ങളാണ് അവതരിപ്പിക്കുന്നത്. അഞ്ചു പുരുഷന്മാർ മാത്രം താമസിക്കുന്ന ആ വീട്ടിലേക്കെത്തുന്ന പുതിയ ബന്ധങ്ങളും അതിനുശേഷമുള്ള ജീവിതാനുഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. വിവാഹശേഷമുള്ള സ്വപ്നങ്ങളും യാഥാർത്ഥ്യങ്ങളും തമ്മിലുള്ള സംഘർഷങ്ങളെ ഹാസ്യത്തിന്റെയും വികാരങ്ങളുടെയും പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന ചിത്രം, ദാമ്പത്യജീവിതത്തിലെ പരസ്പര സ്നേഹവും സഹനവും ഹൃദയസ്പർശമായി അവതരിപ്പിക്കുന്നു.

'മധുവിധു' പോസ്റ്റർ
'മധുവിധു' പോസ്റ്റർഅറേഞ്ച്ഡ്

പ്രശസ്ത നടി ബിന്ദു പണിക്കരുടെ മകൾ കല്യാണി പണിക്കർ നായികയായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണിത്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിച്ച ചിത്രം സംവിധാനം ചെയ്തത് വിഷ്ണു അരവിന്ദ് ആണ്. ബാബുവേട്ടൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശാന്തകുമാർ- മാളവിക കൃഷ്ണദാസ് എന്നിവരാണ് ചിത്രത്തിൻ്റെ സഹനിർമ്മാണം. ജഗദീഷ്, സായികുമാർ, അസീസ് നെടുമങ്ങാട്, ശ്രീജയ, അമൽ ജോസ്, സഞ്ജു മധു എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

'മധുവിധു' 25-ാംദിന പോസ്റ്റർ
'മധുവിധു' 25-ാംദിന പോസ്റ്റർഅറേഞ്ച്ഡ്

ബിബിൻ മോഹൻ, ജയ് വിഷ്ണു എന്നിവർ ചേർന്ന് രചിച്ച ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത് ഹിഷാം അബ്ദുൾ വഹാബ് ആണ്. ഛായാഗ്രഹണം - വിശ്വജിത് ഒടുക്കത്തിൽ, പ്രോജക്ട് ഡിസൈനർ - രഞ്ജിത്ത് കരുണാകരൻ, പോസ്റ്റ് പ്രൊഡക്ഷൻ സൂപ്പർവൈസർ ആൻഡ് എഡിറ്റർ- ക്രിസ്റ്റി സെബാസ്ട്യൻ, കലാസംവിധാനം- ഔസേപ്പ് ജോൺ, കോസ്റ്റ്യൂം ഡിസൈനർ- ദിവ്യ ജോർജ്, മേക്കപ്പ്- ജിതേഷ് പൊയ്യ, പ്രൊഡക്ഷൻ കൺട്രോളർ- സജീവ് ചന്തിരൂർ.

Pappappa
pappappa.com