

പോളച്ചൻ വിരുന്നുമുറികളിലേക്ക് വരികയാണ്. ഹൈറേഞ്ചിന്റെ പശ്ചത്തലത്തിലുള്ള റിവഞ്ച് ത്രില്ലർ ഇനി വീടിനുള്ളിൽ ആസ്വദിക്കാം. ഷാജി കൈലാസ്-ജോജു ജോർജ് ടീമിന്റെ 'വരവ്' സെപ്റ്റംബർ 11ന് ഒടിടിയിലെത്തും. സീ 5-ൽ ആണ് സ്ട്രീമിങ്.
ഹൈറേഞ്ചിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങിയ ബിഗ് ബജറ്റ് ചിത്രം തീപ്പൊരി ആക്ഷനും, കൈയടി നേടുന്ന മാസ് ഡയലോഗുകളും, ഹൃദയത്തെ സ്പർശിക്കുന്ന വൈകാരികമുഹൂർത്തങ്ങളും നിറഞ്ഞതാണ്. പോൾസൺ എന്ന പോളച്ചനെ അവതരിപ്പിക്കുന്നത് ജോജു ജോർജാണ്. എ.കെ.സാജനാണ് തിരക്കഥ.
ഓൾഗാ പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസി റെജിയാണ് ചിത്രം നിർമിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ :ജോമി ജോസഫ് പുളിങ്കുന്ന്,രാഹുൽ റെജി. ജൂലായ് 16ന് ആണ് ചിത്രം തിയേറ്ററുകളിലെത്തിയത്. പ്രമുഖ നിർമാണ-വിതരണക്കമ്പനിയായ ശ്രീ ഗോകുലം മൂവീസാണ് ഇന്ത്യയൊട്ടാകെയുള്ള തിയറ്ററുകളിൽ 'വരവ്' പ്രദർശനത്തിനെത്തിച്ചത്.
ജോജുവിനൊപ്പം അർജുൻ അശോകൻ, മുരളി ഗോപി, വാണി വിശ്വനാഥ്, സുകന്യ, ദീപക് പറമ്പോൽ, ബാബുരാജ്, അസീസ് നെടുമങ്ങാട്, ബൈജു സന്തോഷ്, അഭിമന്യു തിലകൻ, ബോബി കുര്യൻ, അശ്വിൻ കുമാർ, ശ്രീജിത്ത് രവി, കോട്ടയം രമേശ്, ബാലാജി,ബിജു പപ്പൻ,ചാലി പാല, ഷാജി ഷാഹിദ്, ആൻഡ്രായ് ബ്ലിറ്റസ് നെറ്റ്സോവ്, സാനിയ അയ്യപ്പൻ, വിൻസി അലോഷ്യസ്, വീണ നായർ, മെറ്റിൽഡ പെട്രോവിക് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു.
ഛായാഗ്രഹണം: എസ്. ശരവണൻ. സംഗീതം: സാം സി.എസ്, എഡിറ്റർ: ഷമീർ മുഹമ്മദ്, കലാസംവിധാനം: സാബു റാം, മേക്കപ്പ്: സജി കാട്ടാക്കട, കോസ്റ്റ്യൂം ഡിസൈൻ: സമീറ സനിഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സ്യമന്തക് പ്രദീപ്, പ്രൊഡക്ഷൻ ഹെഡ്: റോൺ ഐസക് തോമസ്, പ്രൊഡക്ഷൻ കൺട്രോളർ: വിനോദ് മംഗലത്ത്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: പ്രതാപൻ കല്ലിയൂർ, ഷെറിൻ സ്റ്റാൻലി, പ്രൊഡക്ഷൻ മാനേജർമാർ: ശിവൻ പൂജപ്പുര,അനിൽ അൻഷാദ്, സ്റ്റിൽസ്: ഹരി തിരുമല, ഡിസൈൻസ്: യെല്ലോടൂത്ത്സ് ആന്റ് റോക്കറ്റ് സയൻസ്,മാർക്കറ്റിങ്: ബ്രിങ്ഫോർത്ത്. ഡിസ്ട്രിബൂഷൻ പാർട്ണർ: ഡ്രീം ബിഗ് ഫിലിംസ്,ഓവർസീസ് വിതരണം: പിഎച്ച്എഫ്.