കാ​ല​ത്തി​ന്‍റെ ചു​ഴി​യി​ൽ കു​ടു​ങ്ങാ​ൻ തയ്യാ​റെ​ടു​ക്കൂ... ഇനി ഒടിടിയിൽ ആ 'സംഭവം'

'സം​ഭ​വം അ​ധ്യാ​യം ഒ​ന്ന്' ഒടിടി റിലീസ് പോസ്റ്റർ
'സം​ഭ​വം അ​ധ്യാ​യം ഒ​ന്ന്' ഒടിടി റിലീസ് പോസ്റ്റർകടപ്പാട്-ജിയോ ഹോട്സ്റ്റാർ
Published on

തി​യേ​റ്റ​റു​ക​ളി​ൽ വി​സ്മ​യം തീ​ർ​ത്ത ​ടൈം-​ലൂ​പ്പ് മി​സ്റ്റ​റി ത്രി​ല്ല​ർ ഇ​നി ഒ​ടി​ടി​യി​ലേ​ക്ക്. അ​സ്‌​ക​ർ അ​ലി​യെ നാ​യ​ക​നാ​ക്കി ന​വാ​ഗ​ത​നാ​യ ജി​ത്തു സ​തീ​ശ​ൻ മം​ഗ​ല​ത്ത് ഒ​രു​ക്കി​യ 'സം​ഭ​വം അ​ധ്യാ​യം ഒ​ന്ന്' വി​ഷു​ക്കൈ​നീ​ട്ട​മാ​യി പ്രേ​ക്ഷ​ക​രി​ലേ​ക്കെ​ത്തു​ന്നു. ഏ​പ്രി​ൽ 15ന് ​ജി​യോ ഹോ​ട്ട്സ്റ്റാ​ർ ചി​ത്രം സ്ട്രീ​മി​ങ് ആ​രം​ഭി​ക്കും.

കേ​ര​ള-​ത​മി​ഴ്‌​നാ​ട് അ​തി​ർ​ത്തി​യി​ലെ കാ​ടിന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഈ മി​സ്റ്റ​റി, ഫാ​ന്‍റ​സി ത്രി​ല്ല​ർ ഒരുക്കിയത്. ഒ​രി​ക്ക​ൽ പോ​യാ​ൽ ആ​രും തി​രി​ച്ചു വ​രാ​ത്ത ആ ​നി​ഗൂ​ഢ മേ​ഖ​ല എ​ന്ത് ഒ​ളി​പ്പി​ക്കുന്നു എന്നതാണ് സസ്പെൻസ്. ഹൊ​റ​ർ ഘ​ട​ക​ങ്ങ​ളും ഫാ​ന്‍റ​സി​യും ഒ​ത്തു​ചേ​രു​ന്ന ചി​ത്രം മ​ല​യാ​ള​ത്തി​ൽ അ​ത്ര പ​രി​ചി​ത​മ​ല്ലാ​ത്ത ടൈം ​ലൂ​പ്പ് എ​ന്ന പ്ര​മേ​യ​ത്തെ​യാ​ണ് ആ​സ്പ​ദ​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

Must Read
അന്ന്...ജസീർ മമ്മൂക്കയ്ക്ക് ഒരു വാട്സ്ആപ്പ് സന്ദേശം അയച്ചു;അതു കഴിഞ്ഞ് സംഭവിച്ചത്...
'സം​ഭ​വം അ​ധ്യാ​യം ഒ​ന്ന്' ഒടിടി റിലീസ് പോസ്റ്റർ

നവാഗതനായ ജിത്തു സതീശൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം നല്ല സിനിമ പ്രൊഡക്ഷൻസ് നിർമിക്കുന്നു. അസ്ക്കർ അലി, വിനീത് കുമാർ, സിദ്ധാർത്ഥ് ഭരതൻ, സെന്തിൽ കൃഷ്ണ, അസ്സിം ജമാൽ എന്നിവർ ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഏറെ ശ്രദ്ധ നേടിയ 'സംഭവം' എന്ന ഷോർട്ട് ഫിലിമിനെ ആസ്പദമാക്കിയുള്ളതാണ് ഈ ചിത്രം. മാ​ർ​ച്ച് ആ​റി​ന് തി​യേ​റ്റ​റു​ക​ളി​ൽ എ​ത്തി​യ​പ്പോ​ൾ ല​ഭി​ച്ച ആ​വേ​ശ​ക​ര​മാ​യ പ്ര​തി​ക​ര​ണം ഡി​ജി​റ്റ​ൽ സ്ക്രീ​നിലും ആ​വ​ർ​ത്തി​ക്കുമെന്നാണ് അണിയറക്കാരുടെ പ്രതീക്ഷ.

'സം​ഭ​വം അ​ധ്യാ​യം ഒ​ന്ന്' ഒടിടി റിലീസ് പോസ്റ്റർ
'സം​ഭ​വം അ​ധ്യാ​യം ഒ​ന്ന്' ഒടിടി റിലീസ് പോസ്റ്റർകടപ്പാട്-ജിയോ ഹോട്സ്റ്റാർ

പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലുള്ള 'സംഭവം അദ്ധ്യായം ഒന്ന്' എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി ഫോറസ്റ്റിലായിരുന്നു. കേരള -തമിഴ്നാട് അതിർത്തിയിലെ ഒരു വനപ്രദേശം. അതിനുള്ളിൽ കയറിയവരാരും പിന്നീട് പുറംലോകം കണ്ടിട്ടില്ല. ഇതിൻ്റെ നിഗൂഢതകൾ എന്തെന്ന് ചിത്രം അന്വേഷിക്കുന്നു. ഏറെ സസ്പെൻസ് നിലനിർത്തിയുള്ള ചിത്രം ആക്ഷന് ഏറെ പ്രാധാന്യം നിറഞ്ഞതാണ്. പാലക്കാട്,തിരുവനന്തപുരം,വൈക്കം,വെള്ളൂർ എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം പൂർത്തിയായത്.

‘സംഭവം അധ്യായം ഒന്ന് 'പോസ്റ്റർ
‘സംഭവം അധ്യായം ഒന്ന് 'പോസ്റ്റർഅറേഞ്ച്ഡ്

ചിത്രത്തിന്റെ കോ പ്രൊഡ്യൂസർ- നവീൻ ഊട്ട, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ആഷ്‌ന റഷീദ്, ചായഗ്രഹണം- നവീൻ നജോസ്, എഡിറ്റിങ്- അർജുൻ പ്രകാശ്, ബാക്ക്ഗ്രൗണ്ട് സ്കോർ- ഗോഡ് വിൻ തോമസ്, ഓഡിയോഗ്രഫി- വിഷ്ണു ഗോവിന്ദ്, മേക്കപ്പ്- പട്ടണം റഷീദ്, വസ്ത്രാലങ്കാരം- സമീറ സനീഷ്, പ്രൊഡക്ഷൻ കൺട്രോളർ- പ്രവീൺ എടവണ്ണപ്പാറ, ആർട്ട് ഡയറക്ടർ- സുജിത്ത് കൊല്ലനണ്ടി, സംഘട്ടനം- അഷ്‌റഫ്‌ ഗുരുക്കൾ, സ്റ്റിൽസ്- നിദാദ് കെ. എൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർമാർ- മെൽബിൻ മാത്യു, അനൂപ് മോഹൻ,പബ്ലിസിറ്റി ഡിസൈൻസ്- യെല്ലോ ടൂത്ത്സ്,

Related Stories

No stories found.
Pappappa
pappappa.com