അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിലെ നേട്ടങ്ങളുമായി 'പൂവ്' ഒടിടിയിൽ

'പൂവ്' പോസ്റ്ററിൽ നിന്ന്
'പൂവ്' പോസ്റ്ററിൽ നിന്ന്അറേഞ്ച്ഡ്
Published on

ഒരു പൂവ് പോലെ വിടർന്ന് സൗരഭ്യം നൽകി സംഘർഷങ്ങളില്ലാതെ ജീവിച്ച് മരിച്ച ഒരു സാധാരണ മനുഷ്യന്‍റെ കഥ. അത് ഒരു ധ്യാനം പോലെ ദൃശ്യവത്കരിച്ച സിനിമ. അതാണ് 'പൂവ്'. ജീവൻ എന്ന കേന്ദ്ര കഥാപാത്രത്തിന്റെ ജീവിതത്തിനും മരണത്തിനുമിടയ്ക്കുള്ള അവസാന നിമിഷത്തിലെ ചിന്തകളുടെ യാത്രയാണ് ഈ ചിത്രം. 'പൂവി'ന്റെ സൗരഭ്യവും സൗന്ദര്യവും ഒടിടിയിൽ ആസ്വദിക്കാം. മനോരമ മാക്സിലാണ് സ്ട്രീം ചെയ്യുന്നത്.

Must Read
'എല്ലാ പൂക്കീസിനും ഒരു ബി​ഗ് സ്മൂച്ച്..' ഡെലൂലു ഇനി ഒടിടി സൊലൂലു
'പൂവ്' പോസ്റ്ററിൽ നിന്ന്

'പൂവ്' ഒരു യാത്രയുടെ ആവിഷ്കാരമാണ്. പൂര്‍ത്തിയാകാത്ത മോഹങ്ങളും ആലിംഗനത്തിലമരാതെപോയ പ്രണയങ്ങളും ചുമന്ന് വന്യമായ വിജനതകളിലൂടെ ദൂരദൂരം പോയിട്ടും എത്തിയതെവിടെയെന്ന ചോദ്യത്തിനുമുമ്പില്‍ മുഖംകുനിച്ചു നില്ക്കുന്ന യാത്രകള്‍. പൂര്‍ത്തിയാകാത്ത അത്തരം പരശ്ശതം യാത്രകളിലൊന്നിന്റെ സഞ്ചാരപഥമാണ് ഈ സിനിമയില്‍. അസാധാരണമായ ഒരു റോ‍‍ഡ്മൂവി എന്ന് ഇതിനെ വിളിക്കാം.

'പൂവ്' പോസ്റ്റർ
'പൂവ്' പോസ്റ്റർഅറേഞ്ച്ഡ്

പതിനഞ്ചോളം അന്താരാഷ്ട്ര ചലചിത്രോത്സവങ്ങളിൽ മികച്ച ചിത്രത്തിനും ഛായാഗ്രഹണത്തിനും നടനുമടക്കമുള്ള പുരസ്കാരങ്ങൾ നേടിയ സിനിമയാണ് പൂവ്. അനീഷ് ബാബു അബ്ബാസും ബിനോയ് ജോർജും ചേർന്നാണ് സംവിധാനം. കെപിഎസി ലീല, മീനാക്ഷി അനൂപ്, മഞ്ജുളൻ, ശ്രുതി വിപിൻ, കന്നഡ നടി ശാന്തി റാവു എന്നിവർ മാത്രമാണ് അഭിനേതാക്കൾ. പിങ്ക്സ് വിഷ്വൽ സ്പേസ് നിർമ്മിച്ചിരിക്കുന്ന 'പൂവി'ന്‍റെ തിരക്കഥ രചിച്ചത് ജോൺസൺ വി.ദേവസി. പ്രൊഡ്യൂസർ - ഇ.സന്തോഷ്കുമാർ.

'പൂവ്' പോസ്റ്റർ
'പൂവ്' പോസ്റ്റർഅറേഞ്ച്ഡ്

സംവിധായകരിലൊരാളായ അനീഷ് ബാബു അബ്ബാസ് ആണ് ഛായാ​ഗ്രഹണം. പശ്ചാത്തല സംഗീതം - നിനോയ് വർഗീസ്, എഡിറ്റിങ്ങ് - റഷിൻ അഹമ്മദ്, സൗണ്ട് ഡിസൈൻ - ഷെഫിൻ മായൻ, മേക്കപ്പ് - മീര മാക്സ്, മേക്കപ്പ് - മൃദുല മുരളി, കല - സോണി ആൻ്റണി, ക്രിയേറ്റീവ് കോൺട്രിബ്യൂട്ടർ - മനോജ് അരവിന്ദാക്ഷൻ, വിഎഫ്എക്സ്. ക്രിയേറ്റീവ് ഡയറക്ടർ - സാജൻ ജോണി, പ്രൊഡക്ഷൻ കൺട്രോളർ - സഞ്ജയ് പാൽ, പ്രൊഡക്ഷൻ കോ ഓർഡിനേറ്റർ - അഷറഫ് തലശ്ശേരി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ദിലീപ് ചാമക്കാല, കാസ്റ്റിങ്ങ് - കാസ്റ്റ്മിപെർഫെക്ട്, ഫ്രാങ്ക് ഇൻഫിലിംസ്, പരസ്യകല - ആൻ്റണി സ്റ്റീഫൻ, കളറിസ്റ്റ് - ഭരണാധിർ, ഫിലിം ഫെസ്റ്റിവൽ കോർഡിനേറ്റർ - ശാലിനി പണിക്കർ, ഡിജിറ്റൽ കണ്ടൻ്റ് മാനേജർ - ബാലു പരമേശ്വർ, അസ്സോസിയേറ്റ് ഡയറക്ടർമാർ- ബിജുലാൽ വി.വി, ഫസീൽ സിദ്ദിഖ്, ഏണെസ്റ്റ് ഫെർണാണ്ടസ്, അസോസിയേറ്റ് ക്യാമറ - മെൽബിൻ കുരിശിങ്കൽ, മഹേഷ് പട്ടണം, ആർട്ട് അസിസ്റ്റന്റ്സ് - ജോബി ലാൽ, ജോണ്ടി പ്രദീപ്.

Related Stories

No stories found.
Pappappa
pappappa.com