

നീരജ് മാധവിനെയും അല്‍ത്താഫ് സലീമിനെയും പ്രധാന കഥാപാത്രങ്ങളാക്കി ആദിത്യന്‍ ചന്ദ്രശേഖരന്‍ സംവിധാനം ചെയ്ത 'പ്ലൂട്ടോ' ഒടിടി റിലീസിന് ഒരുങ്ങുന്നു. ഓഗസ്റ്റ് 24 ന് പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ സൈന പ്ലേയിലൂടെ ചിത്രം ഡിജിറ്റല്‍ സ്ട്രീമിങ് ആരംഭിക്കും.
ജൂലായ് 30-ന് തിയേറ്ററുകളിലെത്തിയ ചിത്രം മനുഷ്യരും അന്യഗ്രഹജീവികളും തമ്മിലുള്ള ബന്ധത്തിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങിയ ഒരു സയന്‍സ് ഫിക്ഷന്‍ കോമഡി എന്റര്‍ടെയ്‌നറാണ്. ചിത്രത്തില്‍ അന്യഗ്രഹജീവിയുടെ വേഷത്തിലാണ് അല്‍ത്താഫ് സലീം എത്തുന്നത്. 'എങ്കിലും ചന്ദ്രികേ' എന്ന ചിത്രത്തിന് ശേഷം ആദിത്യന്‍ ചന്ദ്രശേഖർ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് നിയാസ് മുഹമ്മദാണ്.
ആർഷ ബൈജു, അജു വർഗീസ്, ദിനേശ് പ്രഭാകർ, വിനീത് തട്ടിൽ സുബിൻ ടാർസൻ, നിഹാൽ, സഹീർ മുഹമ്മദ്,തുഷാര പിള്ള,സച്ചിൻ ജോസഫ്,നിമ്ന ഫത്തൂമി തുടങ്ങിയവരാണ് ഈ ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ഓര്‍ക്കിഡ് ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ റെജു കുമാറും രശ്മി റെജുവും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. വിഷ്ണു ശര്‍മ ഛായാഗ്രഹണവും സനാത് ശിവരാജ് എഡിറ്റിങ്ങും അര്‍ക്കാഡോ സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ജയകൃഷ്ണൻ ആർ കെ, ക്രിയേറ്റീവ് പ്രൊഡ്യൂസർമാർ- അനന്തു സുരേഷ്, കിഷോർ ആർ. കൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- അർജ്ജുനൻ, അസോസിയേറ്റ് ഡയറക്ടർ-നൗഫൽ സലിം, പ്രൊഡക്ഷൻ കൺട്രോളർ-ജാവേദ് ചെമ്പ്, പ്രൊഡക്ഷൻ മാനേജർ-പക്കു, പ്രൊഡക്ഷൻ ഡിസൈനർ-രാഖിൽ, മേക്കപ്പ്-റോണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ-സ്റ്റെഫി സേവ്യർ, സൗണ്ട് ഡിസൈൻ-ശങ്കരൻ എ.എസ്, കെ.സി സിദ്ധാർത്ഥൻ, സൗണ്ട് മിക്സിങ്-വിഷ്ണു സുജാതൻ, വിഎഫ്എക്സ്- ഫ്ലയിങ് പ്ലൂട്ടോ, സ്റ്റണ്ട്- എപിയൻസ്, ഫിനാൻസ് കൺട്രോളർ-സണ്ണി താഴുതല, സ്റ്റിൽസ്-അമൽ സി. സദർ, ഡിസൈൻ-ടെൻ പോയ്ന്റ്സ്