

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സയൻസ് ഫിക്ഷൻ കോമഡി 'പ്ലൂട്ടോ'യിലെ ആദ്യ വീഡിയോ ഗാനം റിലീസായി. 'യുഎഫ്ഒ മോഡ്' എന്ന് പേരിട്ടിരിക്കുന്ന ഈ ഗാനം റിലീസ് ചെയ്ത നിമിഷം മുതൽ സോഷ്യൽ മീഡിയയിൽ വലിയ തരംഗമാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. തിയേറ്ററുകളിൽ വൻ തരംഗമായി മാറിയ 'വാഴ 2' എന്ന ചിത്രത്തിലെ പ്രേക്ഷകർ നെഞ്ചിലേറ്റിയ 'തൂക്കി ചുവന്ന കരങ്ങളോടെ...' എന്ന സൂപ്പർഹിറ്റ് ഗാനത്തിന് ശേഷം പ്രശസ്ത മ്യൂസിക് പ്രൊഡ്യൂസറായ അർക്കാഡോ സംഗീത സംവിധാനം നിർവ്വഹിക്കുന്ന ഏറ്റവും പുതിയ ഗാനമാണിത്.
വ്യത്യസ്തമായ പ്രമേയവും അവതരണ ശൈലിയും കൊണ്ട് ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞ ഈ ചിത്രത്തിൽ യുവതലമുറയെ ഹരം കൊള്ളിക്കുന്ന തരത്തിൽ വെസ്റ്റേൺ ബീറ്റുകളും വേറിട്ട വരികളും കോർത്തിണക്കിയാണ് 'യുഎഫ്ഒ മോഡ്' അവതരിപ്പിച്ചിട്ടുള്ളത്. പ്രശസ്ത സംഗീത സംവിധായകനായ വിഷ്ണു വിജയ് ഈ ഗാനം ആലപിക്കുന്നു എന്നത് മറ്റൊരു പ്രധാന ആകർഷണമാണ്. ഈ ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് 'തൂക്കി ചുവന്ന കരങ്ങളോടെ' യുടെ രചയിതാവ് ശബരീഷ് വർമയാണ്.
അൽത്താഫ് സലീം അന്യഗ്രഹജീവിയായി എത്തുന്ന 'പ്ലൂട്ടോ'യിൽ നീരജ് മാധവിനൊപ്പം അജു വർഗീസ്,ആർഷ ബൈജു തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. അജു വർഗീസിന്റെ വ്യത്യസ്തമായ മേക്കോവർ ഏറെ കൗതുകമുണർത്തുന്നതാണ്. ആദിത്യൻ ചന്ദ്രശേഖരനാണ് സംവിധാനം. ഓർക്കിഡ് ഫിലിംസ്ഇ ന്റർനാഷണലിന്റെ ബാനറിൽ രജുകമാർ രശ്മി രജു എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ സുബിൻ ടാർസൻ, ദിനേശ് പ്രഭാകർ, വിനീത് തട്ടിൽ, നിഹാൽ നിസാം, സഹീർ മുഹമ്മദ്, നിംന ഫാത്തിമി, സച്ചിൻ, തുഷാര പിള്ള, വിപിൻ അറ്റ്‌ലി തുടങ്ങിവരാണ് മറ്റ് അഭിനേതാക്കൾ.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ജയകൃഷ്ണൻ ആർ കെ, ഛായാഗ്രാഹണം -വിഷ്ണു ശർമ, കഥ,തിരക്കഥ-നിയാസ് മുഹമ്മദ്, എഡിറ്റർ-സനത് ശിവരാജ്, ക്രിയേറ്റീവ് പ്രൊഡ്യൂസർമാർ- അനന്തു സുരേഷ്, കിഷോർ ആർ. കൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- അർജ്ജുനൻ, അസോസിയേറ്റ് ഡയറക്ടർ-നൗഫൽ സലിം, പ്രൊഡക്ഷൻ കൺട്രോളർ-ജാവേദ് ചെമ്പ്, പ്രൊഡക്ഷൻ മാനേജർ-പക്കു, പ്രൊഡക്ഷൻ ഡിസൈനർ-രാഖിൽ, മേക്കപ്പ്-റോണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ-സ്റ്റെഫി സേവ്യർ, സൗണ്ട് ഡിസൈൻ-ശങ്കരൻ എ.എസ്, കെ.സി സിദ്ധാർത്ഥൻ, സൗണ്ട് മിക്സിങ്-വിഷ്ണു സുജാതൻ, വിഎഫ്എക്സ്- ഫ്ലയിങ് പ്ലൂട്ടോ, സ്റ്റണ്ട്- എപിയൻസ്, ഫിനാൻസ് കൺട്രോളർ-സണ്ണി താഴുതല, സ്റ്റിൽസ്-അമൽ സി. സദർ, ഡിസൈൻ-ടെൻ പോയ്ന്റ്സ്, പ്രോജക്ട് ഡിസൈൻ ആന്റ് മാർക്കറ്റിങ് സ്ട്രാറ്റെജി-ലൂപ്പ് സ്റ്റോറീസ്,വിഷ്വൽ പ്രൊമോഷൻസ്- സ്‌നേക് പ്ലാന്റ്, പിആർഒ-എ.എസ് ദിനേശ്.