ഏലിയൻ കോമഡി 'പ്ലൂട്ടോ'യുടെ കേരളത്തിലെ വിതരാണവകാശം സെഞ്ച്വറി ഫിലിംസിന്

'പ്ലൂട്ടോ' പോസ്റ്റർ
'പ്ലൂട്ടോ' പോസ്റ്ററിൽ നിന്ന്അറേഞ്ച്ഡ്
Published on

റെജു കുമാർ,രഷ്മി റെജു എന്നിവർ ചേർന്ന് ഓർക്കിഡ് ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ നിർമ്മിച്ച്, ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്ത ചിത്രമാണ് 'പ്ലൂട്ടോ'. പ്രഖ്യാപനം മുതൽക്കേ സിനിമാപ്രേമികൾക്കിടയിൽ വലിയ ചർച്ചയായ ഈ ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം പ്രമുഖ സിനിമാ വിതരണ കമ്പനിയായ സെഞ്ച്വറി ഫിലിംസ് സ്വന്തമാക്കി.

മലയാള സിനിമയിൽ ഒട്ടനവധി സൂപ്പർഹിറ്റുകൾ സമ്മാനിച്ചിട്ടുള്ള സെഞ്ച്വറി ഫിലിംസ് 'പ്ലൂട്ടോ' വമ്പൻ റിലീസായി തിയേറ്ററുകളിൽ എത്തിക്കാനാണ് തയ്യാറെടുക്കുന്നത്. ചിത്രത്തിന്റെ റിലീസ് തീയതിയും മറ്റു വിവരങ്ങളും ഉടൻ തന്നെ ഔദ്യോഗികമായി പുറത്തുവിടുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു.

Must Read
'അപ്പോ ഏലിയാാ...വെൽകം ടു കേരള...' 'പ്ലൂട്ടോ' ​ഗ്ലിംപ്സ് വീഡിയോ എത്തി
'പ്ലൂട്ടോ' പോസ്റ്റർ

നീരജ് മാധവ്, അൽത്താഫ് സലീം, ആർഷ ബൈജു, അജു വർഗീസ്, ദിനേശ് പ്രഭാകർ, വിനീത് തട്ടിൽ സുബിൻ ടാർസൻ, നിഹാൽ, സഹീർ മുഹമ്മദ്,തുഷാര പിള്ള,സച്ചിൻ ജോസഫ്,നിമ്ന ഫത്തൂമി തുടങ്ങിയവരാണ് ഈ ചിത്രത്തിലെ പ്രമുഖ താരങ്ങൾ. ​സിംഗപ്പൂരിൽ നടന്ന ചിത്രത്തിന്റെ ടീസർ ലോഞ്ചിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്.

'പ്ലൂട്ടോ' പോസ്റ്റർ
'പ്ലൂട്ടോ' പോസ്റ്റർഅറേഞ്ച്ഡ്

മനുഷ്യ ലോകത്തേക്ക് എത്തുന്ന ഒരു അന്യ​ഗ്രഹജീവിയും അതിനെ ചുറ്റിപ്പറ്റിയുള്ള അബദ്ധങ്ങളും തമാശകളും ആണ് ചിത്രത്തിന്റെ മുഖ്യ വിഷയം. മലയാളത്തിൽ അപൂർവമായി കൈകാര്യം ചെയ്തിട്ടുള്ള ഏലിയന്‍ കോമഡി ഴോണറിൽ പുതിയൊരു വഴിത്തിരിവാകും ഈ ചിത്രമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ.

'പ്ലൂട്ടോ' സെക്കൻഡ് ലുക്ക് പോസ്റ്റർ
'പ്ലൂട്ടോ' സെക്കൻഡ് ലുക്ക് പോസ്റ്റർഅറേഞ്ച്ഡ്

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ജയകൃഷ്ണൻ ആർ കെ, ഛായാഗ്രാഹണം -വിഷ്ണു ശർമ, കഥ,തിരക്കഥ-നിയാസ് മുഹമ്മദ്, സംഗീതം- അർക്കാഡോ, എഡിറ്റർ-സനത് ശിവരാജ്, ക്രിയേറ്റീവ് പ്രൊഡ്യൂസർമാർ- അനന്തു സുരേഷ്, കിഷോർ ആർ. കൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- അർജ്ജുനൻ, അസോസിയേറ്റ് ഡയറക്ടർ-നൗഫൽ സലിം, പ്രൊഡക്ഷൻ കൺട്രോളർ-ജാവേദ് ചെമ്പ്, പ്രൊഡക്ഷൻ മാനേജർ-പക്കു, പ്രൊഡക്ഷൻ ഡിസൈനർ-രാഖിൽ, മേക്കപ്പ്-റോണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ-സ്റ്റെഫി സേവ്യർ, സൗണ്ട് ഡിസൈൻ-ശങ്കരൻ എ.എസ്, കെ.സി സിദ്ധാർത്ഥൻ, സൗണ്ട് മിക്സിങ്-വിഷ്ണു സുജാതൻ, വിഎഫ്എക്സ്- ഫ്ലയിങ് പ്ലൂട്ടോ, സ്റ്റണ്ട്- എപിയൻസ്, ഫിനാൻസ് കൺട്രോളർ-സണ്ണി താഴുതല, സ്റ്റിൽസ്-അമൽ സി. സദർ, ഡിസൈൻ-ടെൻ പോയ്ന്റ്സ്, പ്രോജക്ട് ഡിസൈൻ ആന്റ് മാർക്കറ്റിങ് സ്ട്രാറ്റെജി-ലൂപ്പ് സ്റ്റോറീസ്,വിഷ്വൽ പ്രൊമോഷൻസ്- സ്‌നേക് പ്ലാന്റ്, പിആർഒ-എ.എസ് ദിനേശ്.

Pappappa
pappappa.com