

മമ്മൂട്ടി- മോഹൻലാൽ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ബിഗ് ബഡ്ജറ്റ് മൾട്ടിസ്റ്റാർ ചിത്രം പേട്രിയറ്റിന് ഒടിടി റിലീസിന് ശേഷവും വലിയ പ്രേക്ഷക പ്രതികരണം. ജൂൺ അഞ്ചിനാണ് ചിത്രം സീ 5 പ്ലാറ്റ്‌ഫോമിലൂടെ ഒടിടി സ്ട്രീമിങ് ആരംഭിച്ചത്. ഒടിടിയിൽ എത്തിയതിനു ശേഷം ചിത്രം വലിയ ചർച്ചകളാണ് സമൂഹ മാധ്യമങ്ങളിൽ സൃഷ്ടിക്കുന്നത്.
മമ്മൂട്ടി, മോഹൻലാൽ എന്നിവരുടെ ഗംഭീര പ്രകടനവും, അന്താരാഷ്ട്ര സ്പൈ ത്രില്ലറുകളെ അനുസ്മരിപ്പിക്കുന്ന ചിത്രത്തിന്റെ മേക്കിങ്ങും പാൻ ഇന്ത്യൻ തലത്തിൽ പ്രേക്ഷക- നിരൂപക പ്രശംസ നേടുന്നുണ്ട്. ഒടിടിയിൽ ഏറ്ററ്വും കൂടുതൽ പ്രേക്ഷകരെ ലഭിച്ച മലയാള ചിത്രങ്ങളുടെ ലിസ്റ്റിലേക്കാണ് ചിത്രം നീങ്ങുന്നത്.
നേരത്തെ തിയേറ്ററുകളിൽ റിലീസ് ചെയ്തപ്പോഴും ചിത്രത്തിന്റെ കാലികപ്രസക്തിയുള്ള പ്രമേയം സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി മാറിയിരുന്നു. 'ഇത് നടന്ന കഥയോ, നടക്കുന്ന കഥയോ അല്ല, ഒരിക്കലും നടക്കരുതാത്ത കഥയാണ്' എന്ന് മമ്മൂട്ടി പറഞ്ഞത് ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ കഥയുടെ ഗൗരവ സ്വഭാവം ഒട്ടും നഷ്ടപ്പെടാതെ തന്നെയാണ്, അതിനെ ഏറ്റവും മനോഹരമായി മഹേഷ് നാരായണൻ വെള്ളിത്തിരയിൽ എത്തിച്ചത്.
മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും തങ്ങളുടെ പ്രകടന മികവ് കൊണ്ട് കയ്യടി നേടിയ ചിത്രം, ഒരേ സമയം മാസ് ആയും ക്ലാസ് ആയും ആണ് ഒരുക്കിയിരിക്കുന്നത്. ഹോളിവുഡ് ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന സാങ്കേതിക നിലവാരവും തിയേറ്റർ അനുഭവവും സമ്മാനിച്ച ചിത്രം, ഒടിടി സ്ട്രീമിങ്ങിലും കൂടുതൽ കയ്യടി നേടിയെടുക്കുകയാണ്. ഡോ. ഡാനിയൽ ജെയിംസ്, കേണൽ റഹിം നായിക് എന്നീ കഥാപാത്രങ്ങളായി ബിഗ് എം'സ് ഒന്നിച്ച ചിത്രത്തിൽ, നയൻതാര, രാജീവ് മേനോൻ, രേവതി, ജിനു ജോസഫ്, ഡാനിഷ് ഹുസൈൻ, ഷഹീൻ സിദ്ദിഖ്, സനൽ അമൻ, ദർശന രാജേന്ദ്രൻ, സരിൻ ഷിഹാബ്, പ്രകാശ് ബെലവാടി എന്നിവരും ശ്രദ്ധേയകഥാപാത്രങ്ങളായി വേഷമിട്ടിട്ടുണ്ട്.
125 കോടിയോളം ബഡ്ജറ്റിൽ ഒരുക്കിയ ചിത്രം, ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ് നിർമ്മിച്ചത്. സി ആർ സലിം പ്രൊഡക്ഷൻസ്, ബ്ലൂ ടൈഗേഴ്സ് ലണ്ടൻ എന്നീ ബാനറുകളിൽ സി.ആര്‍.സലിം, സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവരാണ് ചിത്രത്തിൻ്റെ സഹ നിർമാണം. സി.വി.സാരഥിയും രാജേഷ് കൃഷ്ണയുമാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍.
ഛായാഗ്രഹണം - മാനുഷ് നന്ദൻ, സംഗീതം - സുഷിൻ ശ്യാം, എഡിറ്റിംഗ് - മഹേഷ് നാരായണൻ, രാഹുൽ രാധാകൃഷ്ണൻ, പ്രൊഡക്ഷന്‍ ഡിസൈനര്സ്: ഷാജി നടുവിൽ, ജിബിൻ ജേക്കബ്, ഓഡിയോഗ്രാഫി - വിഷ്ണു ഗോവിന്ദ്, പ്രൊഡക്ഷന്‍ കൺട്രോളർ -ഡിക്‌സണ്‍ പൊടുത്താസ്, ലൈൻ പ്രൊഡ്യൂസേഴ്സ് - സുനിൽ സിങ്, നിരൂപ് പിൻ്റോ, ജസ്റ്റിൻ ബോബൻ, ജെസ്‌വിൻ ബോബൻ, സിങ്ക് സൗണ്ട് - വൈശാഖ് പി വി, മേക്കപ്പ് - രഞ്ജിത് അമ്പാടി, ലിറിക്സ് - അൻവർ അലി, സംഘട്ടനം - ദിലീപ് സുബ്ബരായൻ, സ്റ്റണ്ട് സിൽവ, മാഫിയ ശശി, റിയാസ് ഹബീബ്, കോസ്റ്റ്യൂം ഡിസൈൻ - ധന്യ ബാലകൃഷ്ണന്‍, നൃത്ത സംവിധാനം - ഷോബി പോൾരാജ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ - ലിനു ആന്റണി, അസോസിയേറ്റ് ഡയറക്ടര്‍: ഫാന്റം പ്രവീണ്‍, സ്റ്റിൽസ് - നവീൻ മുരളി, വിഎഫ്എക്സ് - ഫയർ ഫ്ലൈ, എഗ്ഗ് വൈറ്റ്, ഐഡൻ്റ് വിഎഫ്എക്സ്, ഫാൻ്റം വിഎഫ്എക്സ്, പിക്ടോറിയൽ വിഎഫ്എക്സ്, ബൈനറി സർക്കസ്, ഡി ഐ കളറിസ്റ്റ് - ആശീർവാദ് ഹദ്കർ, പബ്ലിസിറ്റി ഡിസൈൻ - എയ്സ്തെറ്റിക്ക് കുഞ്ഞമ്മ, ഡിജിറ്റൽ പിആർ: വിഷ്ണു സുഗതൻ, പിആർഒ: വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ. ചിത്രം ആന്‍ മെഗാ മീഡിയ ആണ് പ്രദർശനത്തിന് എത്തിച്ചത്.