

ഈ ആഴ്ച ഒടിടിയിലെത്തുന്നത് ഹിറ്റ് ഹിന്ദി ചിത്രങ്ങളും സീരീസുകളും. മനോജ് ബാജ്പേയ് ചിത്രം മുതൽ ശ്രദ്ധേയമായ സ്പോർട്സ് ബയോപിക് വരെ ഒടിടി പ്ലാറ്റ്ഫോമുകളിൽ സ്ട്രീമിങ് ആരംഭിക്കും.
സുമോ ദീദി
ഇന്ത്യയിലെ ആദ്യത്തെ പ്രൊഫഷണൽ വനിതാ സുമോ ഗുസ്തി താരമായ ഹെതൽ ദാവെയുടെ ജീവിതം പറയുന്ന സ്പോർട്സ് ബയോപിക് ചിത്രമാണിത്. ഒക്ടോബർ 23-ന് സീ5-ൽ റിലീസ് ചെയ്യുന്ന ചിത്രത്തിൽ ശ്രിയം ഭഗ്നാനിയാണ് പ്രധാന വേഷത്തിൽ എത്തുന്നത്. ബോഡി ഷെയ്മിങ് നേരിട്ടുകൊണ്ട് ലോക സുമോ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ ആഗ്രഹിക്കുന്ന ഒരു പെൺകുട്ടിയുടെ അതിജീവന യാത്രയാണ് ചിത്രം പറയുന്നത്. ജയന്ത് രോഹ്തഗിയാണ് സംവിധാനം.
ഗജബ് രാത്
ഒക്ടോബർ 23-ന് നെറ്റ്ഫ്ളിക്സിൽ സ്ട്രീമിങ് ആരംഭിക്കുന്ന ത്രില്ലറിന്റെ സംവിധാനം റിതേഷ് ഷാ ആണ്. ഒരു രാത്രിയിൽ നടക്കുന്ന സംഭവങ്ങളും, വ്യക്തിപരമായ നേട്ടങ്ങളും സ്വന്തം നീതിബോധവും തമ്മിൽ പൊരുതുന്ന പോലീസുകാരൻറെ കഥയുമാണ് ചിത്രം പറയുന്നത്. മനോജ് ബാജ്പേയ്ക്കൊപ്പം ദിവ്യാ ദത്ത, അക്ഷയ് ഒബ്റോയ്, നുഷ്രത്ത് ഭരുച്ച തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.
ചാർ യാർ
ഒക്ടോബർ 23-ന് ആമസോൺ പ്രൈം വീഡിയോയിലൂടെയെത്തുന്ന എട്ട് എപ്പിസോഡുകളുള്ള ക്രൈം ഡ്രാമ. 2000-ത്തിലെ മുംബൈ പശ്ചാത്തലമായാണ് കഥ പറയുന്നത്. അബദ്ധത്തിൽ അധോലോകവുമായി ബന്ധപ്പെട്ടുപോകുന്ന നാല് ഇടത്തരം കുടുംബത്തിലെ ആൺകുട്ടികളുടെയും, അവരുടെ സൗഹൃദത്തിൻറെയും കഥയാണ് ഈ വെബ് സീരീസ് പറയുന്നത്. വിനയ് വൈകുൽ ആണ് സംവിധാനം.