'ഖലീഫ'യും 'പ്രഥമദൃഷ്ട്യാ'യും 'മണ്ടാടി'യും എത്തി; ഒടിടിയിൽ ഹിറ്റുകളുടെ കാഴ്ചപ്പൂരം

'ഖലീഫ'യും 'പ്രഥമദൃഷ്ട്യാ'യും 'മണ്ടാടി'യും എത്തി; ഒടിടിയിൽ ഹിറ്റുകളുടെ കാഴ്ചപ്പൂരം
Published on: 

ഈ ആഴ്ച ഒടിടിയില്‍ വന്‍ ചിത്രങ്ങളാണ് സ്ട്രീമിങ്ങിനെത്തിയിട്ടുള്ളത്. മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ടിന്റെ ഖലീഫ, തമിഴ് ബോക്‌സ്ഓഫീസ് ഹിറ്റ് സൂരിയുടെ മണ്ടാടി, പാര്‍വതി തിരുവോത്തിന്റെ പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍ തുടങ്ങിയ ചിത്രങ്ങള്‍ സ്വീകരണമുറിയിലേക്കെത്തി.

Must Read
ഉർവശിയും ജോജുവും നേർക്കുനേർ...'ആശ' ഒടിടി റിലീസിന്
'ഖലീഫ'യും 'പ്രഥമദൃഷ്ട്യാ'യും 'മണ്ടാടി'യും എത്തി; ഒടിടിയിൽ ഹിറ്റുകളുടെ കാഴ്ചപ്പൂരം

ഖലീഫ

സ്വര്‍ണക്കടത്ത് സാമ്രാജ്യത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് 'ഖലീഫ'. ഇന്ത്യ മുതല്‍ മിഡില്‍ ഈസ്റ്റ് വരെയുള്ള പശ്ചാത്തലത്തില്‍ പടര്‍ന്നുപന്തലിച്ച അധോലോക പ്രവര്‍ത്തനങ്ങളാണ് സിനിമയുടെ കഥാതന്തു. മോഹന്‍ലാല്‍, പൃഥ്വിരാജ് സുകുമാരന്‍, നീല്‍ നിതിന്‍ മുകേഷ് എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. വൈശാഖ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പ്രൈം വീഡിയോയില്‍ ചിത്രം കാണാം.

'പ്രഥമദൃഷ്ട്യാ കുറ്റക്കാർ' ഫസ്റ്റ്ലുക്ക് പോസ്റ്റർ
'പ്രഥമദൃഷ്ട്യാ കുറ്റക്കാർ' ഫസ്റ്റ്ലുക്ക് പോസ്റ്റർഅറേഞ്ച്ഡ്

പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍

പോലീസുകാരനായ ഭര്‍ത്താവിനെ നഷ്ടപ്പെട്ട അലീന എന്ന യുവതി ആശ്രിത നിയമനം വഴി പോലീസില്‍ ചേരുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ശാന്തമായ തുടക്കത്തില്‍ നിന്ന് നീതിക്കും സത്യത്തിനും വേണ്ടിയുള്ള പോരാട്ടമായി മാറുന്ന അവളുടെ ജീവിതത്തിലെ ഉദ്വേഗജനകമായ നിമിഷങ്ങളാണ് ചിത്രത്തില്‍. പാര്‍വതി തിരുവോത്ത്, മാത്യു തോമസ്,സിദ്ധാർഥ് ഭരതൻ,ഉണ്ണിമായ,വിജയരാഘവൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷഹദ് ആണ് സംവിധാനം. നെറ്റ്ഫ്ലിക്സില്‍ ചിത്രം കാണാം.

‘ഐസ്’ഫസ്റ്റ് ലുക്ക് പോസ്റ്റർ
‘ഐസ്’ഫസ്റ്റ് ലുക്ക് പോസ്റ്റർഅറേഞ്ച്ഡ്

ഐസ്

സ്ത്രീകള്‍ക്ക് നേരെ തുടര്‍ച്ചയായി നടക്കുന്ന അക്രമങ്ങളെക്കുറിച്ചും കൊലപാതകങ്ങളെക്കുറിച്ചും അന്വേഷിക്കാനിറങ്ങുന്ന മാനസികാരോഗ്യ വിദഗ്ധരുടെയും പോലീസിന്റെയും കഥയാണ് 'ഐസ്' എന്ന വെബ് സീരീസ് പറയുന്നത്. കനി കുസൃതി, നിഖില വിമല്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. മനു അശോകനാണ് സംവിധായകന്‍. സോണി ലിവില്‍ കാണാം.

'മണ്ടാടി' പോസ്റ്റർ
'മണ്ടാടി' പോസ്റ്റർഅറേഞ്ച്ഡ്

മണ്ടാടി

തമിഴ്നാട്ടിലെ പരമ്പരാഗത വള്ളംകളി മത്സരത്തിന്റെ പശ്ചാത്തലത്തില്‍ കാളിയും സട്ടപ്പുലി എന്നുപേരുള്ളവർ തമ്മിലുള്ള കടുത്ത ശത്രുതയും പോരാട്ടവുമാണ് ചിത്രത്തിന്റെ പ്രമേയം. സൂരി, സുഹാസ് എന്നിവര്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്ന ചിത്രം സംവിധാനം ചെയ്തത് മതിമാരന്‍ പുകഴേന്തിയാണ്. തമിഴകത്തെ ബോക്‌സ്ഓഫീസ് ഹിറ്റ് നെറ്റ്ഫ്ലിക്സില്‍ കാണാം.

'എപിക്' പോസ്റ്റർ
'എപിക്' പോസ്റ്റർഅറേഞ്ച്ഡ്

എപിക്

ഉന്നതപഠനത്തിനായി ലണ്ടനിലേക്ക് പോകുന്ന യുവാവ് പ്രണയത്തിനും കുടുംബത്തിന്റെ പ്രതീക്ഷകള്‍ക്കും ഇടയില്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളാണ് ഈ സിനിമ പങ്കുവെക്കുന്നത്. ആനന്ദ് ദേവരകൊണ്ട, വൈഷ്ണവി ചൈതന്യ എന്നിവര്‍ അഭിനയിച്ച ചിത്രം ആദിത്യ ഹാസനാണ് സംവിധാനം ചെയ്തിരിക്കുന്നത്. തെലുങ്ക് പ്രണയചിത്രം നെറ്റ്ഫ്ലിക്സില്‍ കാണാം.

'വീഡിയോ' പോസ്റ്റർ
'വീഡിയോ' പോസ്റ്റർകടപ്പാട്-ഐഎംഡിബി

വീഡിയോ

ബംഗളൂരുവില്‍ നിന്നുള്ള ചില വ്ലോഗര്‍മാരെ കാണാതായതിനുശേഷം അവരുടെ ക്യാമറകള്‍ ലഭിക്കുന്ന ദമ്പതികളിലൂടെ നിഗൂഢമായ സത്യങ്ങള്‍ പുറത്തുവരുന്നതാണ് പ്രമേയം. ദീക്ഷിത് ഷെട്ടി നിർമിച്ച ചിത്രം ശ്രീനിധി ബെം​ഗളൂരുവാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഭരത് കെ.തുംകൂർ,ജീവൻ ശിവകുമാർ തുടങ്ങിയവർ അഭിനയിച്ച കന്നഡ ചിത്രം പ്രൈം വീഡിയോയില്‍ കാണാം.

കൂടാതെ തെലുങ്കില്‍ നിന്നുള്ള 'മാരമ്മ' (പ്രൈം വീഡിയോ/അഹ), 'ലീസ്റ്റ് എലിജിബിള്‍ ബാച്ചിലര്‍' (നെറ്റ്ഫ്ലിക്സ്), തമിഴില്‍ നിന്നുള്ള 'പാരീസ് കഫേ' (പ്രൈം വീഡിയോ), കന്നഡയില്‍ നിന്നുള്ള 'ലൈഫ് ടുഡേ' (സണ്‍ നെക്സ്റ്റ്) തുടങ്ങിയ ചിത്രങ്ങളും ഈ ആഴ്ച ഒടിടി പ്ലാറ്റ്ഫോമുകളിലായി പ്രേക്ഷകരിലേക്ക് എത്തുന്നുണ്ട്.

Pappappa
pappappa.com