ഉർവശിയും ജോജുവും നേർക്കുനേർ...'ആശ' ഒടിടി റിലീസിന്

'ആശ' പോസ്റ്റർ
'ആശ' പോസ്റ്റർഅറേഞ്ച്ഡ്
Published on: 

ഉര്‍വശി, ജോജു ജോര്‍ജ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ സഫര്‍ സനല്‍ സംവിധാനം ചെയ്ത സൈക്കോളജിക്കല്‍ ഡ്രാമ ചിത്രം 'ആശ' ഒടിടി റിലീസിന് ഒരുങ്ങുന്നു. ഒക്ടോബര്‍ 16 ന് പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ സീ5ലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.

Must Read
'ഖലീഫ' ഒടിടിയിലേക്ക്; സ്ട്രീമിങ് ഒന്നിലധികം പ്ലാറ്റ്ഫോമുകളിൽ
'ആശ' പോസ്റ്റർ

സെപ്റ്റംബര്‍ 11-ന് തിയേറ്ററുകളിലെത്തിയ ചിത്രം മികച്ച പ്രേക്ഷക-നിരൂപക ശ്രദ്ധ നേടിയിരുന്നു. ടൈറ്റില്‍ കഥാപാത്രമായ 'ആശ'യെ അവതരിപ്പിച്ച ഉര്‍വശിയുടെ മികച്ച പ്രകടനമായിരുന്നു സിനിമയുടെ പ്രധാന ആകര്‍ഷണം. സംവിധായകന്‍ സഫര്‍ സനല്‍, ജോജു ജോര്‍ജ്, രമേഷ് ഗിരിജ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചത്.

'ആശ' പോസ്റ്റർ
'ആശ' പോസ്റ്റർകടപ്പാട്-ഫേസ്ബുക്ക്

കോപവും, കുട്ടികളോടുള്ള അമിത സംരക്ഷണ മനോഭാവവും, വാശിയുമുള്ള രണ്ടു മക്കളുടെ അമ്മയായ ആശ എന്ന കഥാപാത്രത്തെയും, തുടര്‍ന്നുണ്ടാകുന്ന സങ്കീര്‍ണമായ സംഭവവികാസങ്ങളെയുമാണ് ചിത്രം ദൃശ്യവത്കരിക്കുന്നത്. ജീമോന്‍ എന്ന കഥാപാത്രമായി ജോജു ജോര്‍ജ് എത്തുമ്പോള്‍, ആശയുടെ മകള്‍ അനഘയായി ഐശ്വര്യ ലക്ഷ്മി എത്തുന്നു.

വിജയരാഘവന്‍, അജയന്‍ അടാട്ട്, ജോയ് മാത്യു എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് ആണ് ചിത്രത്തിന്റെ നിര്‍മാണം.

Pappappa
pappappa.com