ഒടിടിയിൽ ദീപാവലി ആ​ഘോഷത്തിന് 'ഹൈവാൻ' മുതൽ 'ഓട്ടം തുള്ളലും' 'ദിൽവാലി ദീവാലി'യും വരെ

ഒടിടിയിൽ ദീപാവലി ആ​ഘോഷത്തിന് 'ഹൈവാൻ' മുതൽ 'ഓട്ടം തുള്ളലും' 'ദിൽവാലി ദീവാലി'യും വരെ
Published on: 

ഒടിടിയിൽ ദീപാവലി ആഘോഷത്തിന് വിവിധഭാഷകളിലെ ഹിറ്റ് ചിത്രങ്ങൾ. ദുൽഖർ സൽമാന്റെ 'ഐ ആം ​ഗെയിമി'ന് പുറമേ മോഹൻലാൽ ചിത്രം ഒപ്പത്തിന്റെ റീമേക്കായ 'ഹൈവാൻ', കോമഡി ചിത്രം 'ഓട്ടംതുള്ളൽ' ഉൾപ്പെടെയുള്ളവയും സ്ട്രീമിങ് തുടങ്ങി. ആറ് പുതിയ സിനിമകളാണ് ഈയാഴ്ച ഒടിടിയിലെത്തിയത്.

Must Read
ഇനി ​'ഗെയിം' ഒടിടിയിൽ; ദുൽഖർ ചിത്രം സ്ട്രീമിങ് തുടങ്ങി
ഒടിടിയിൽ ദീപാവലി ആ​ഘോഷത്തിന് 'ഹൈവാൻ' മുതൽ 'ഓട്ടം തുള്ളലും' 'ദിൽവാലി ദീവാലി'യും വരെ

'ഹൈവാൻ'

മോഹൻലാലിലെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത മലയാളത്തിലെ എവര്‍ഗ്രീന്‍ ഹിറ്റുകളിലൊന്നായ 'ഒപ്പം' എന്ന സിനിമയുടെ ഹിന്ദി റീമേക്കാണ് 'ഹൈവാൻ'. സോണി ലിവിൽ കാണാം. പ്രിയദർശൻ തന്നെയാണ് ഈ ചിത്രവും സംവിധാനം ചെയ്തത്. അക്ഷയ് കുമാറും സെയ്ഫ് അലി ഖാനുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.

'ഹൈവാന്‍'പോസ്റ്റർ
'ഹൈവാന്‍'പോസ്റ്റർകടപ്പാട്-ഫേസ്ബുക്ക്

മോഹന്‍ലാല്‍ ചെയ്ത ജയരാമന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സെയ്ഫ് അലി ഖാന്‍ ആണ്. അക്ഷയ്കുമാറാണ് സമുദ്രക്കനി അവതരിപ്പിച്ച വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മോഹൻലാലും ചിത്രത്തിൽ അതിഥി വേഷത്തിലെത്തുന്നു. കെവിഎന്‍ പ്രൊഡക്ഷന്‍സും തെസ്പിയന്‍ ഫിലിംസിന്റെയും ബാനറിൽ വെങ്കട്ട് കെ. നാരായണയും ഷൈലജ ദേശായി ഫെന്നും സംയുക്തമായാണ് ചിത്രത്തിന്റെ നിര്‍മാണം.

'ഓട്ടം തുള്ളൽ'ഫസ്റ്റ് ലുക്ക് പോസ്റ്റർ
'ഓട്ടം തുള്ളൽ'ഫസ്റ്റ് ലുക്ക് പോസ്റ്റർഅറേഞ്ച്ഡ്

'ഓട്ടം തുള്ളൽ'

സംവിധായകൻ ജി.മാർത്താണ്ഡൻ ഒരുക്കിയ 'ഓട്ടം തുള്ളൽ' 'ഒരു തനി നാടൻ തുള്ളൽ' എന്ന ടാഗ് ലൈനുമായാണ് എത്തിയത്. മനോരമ മാക്സിലാണ് സ്ട്രീമിങ്. ജികെഎസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ മോഹനൻ നെല്ലിക്കാട്ട് നിർമിച്ച ചിത്രം അവതരിപ്പിക്കുന്നത് ആധ്യ സജിത്ത് ആണ്. ബിനു ശശിറാം രചന നിർവഹിച്ചിരിക്കുന്ന ചിത്രത്തിൽ വിജയരാഘവൻ, കലാഭവൻ ഷാജോൺ, വിഷ്ണു ഉണ്ണികൃഷ്ണൻ, ഹരിശ്രീ അശോകൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പോളി വത്സൻ, ടിനി ടോം, മനോജ് കെ.യു, കുട്ടി അഖിൽ, ബിനു ശശിറാം, ജിയോ ബേബി എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്.

'ടോണി സേവ്യർ' പോസ്റ്റർ
'ടോണി സേവ്യർ' പോസ്റ്റർഅറേഞ്ച്ഡ്

'ടോണി സേവ്യർ'

ഡോൺ ജോസ് സംവിധാനം ചെയ്ത മലയാള ചിത്രം 'ടോണി സേവ്യർ' മനോരമ മാക്‌സിലൂടെയാണ് എത്തിയത്. വിജേഷ് വിജയൻ, പാർവതി രാജൻ ശങ്കരാടി, ശ്രീപാർവതി ശ്രീകുമാർ, രമ്യ കൃഷ്ണൻ, ശ്രീകുമാർ പൊടിയൻ, രഞ്ജീവ് കുമാർ കെ.സി, കലാമണ്ഡലം ശ്രീകല ശ്യാം തുടങ്ങിയവരാണ് പ്രധാന താരങ്ങൾ. ബ്ലാക്ക് കോഫി സിനിമാസിന്റെ ബാനറിൽ അവതരിപ്പിക്കുന്ന ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കിയത് അഭി വാസുദേവനാണ്. സാജൻ ആന്റണി ഛായാഗ്രഹണവും നിഖിൽ പ്രഭ സംഗീതവും നിർവഹിക്കുന്നു.

'ദിൽവാലി ദീവാലി'പോസ്റ്റർ
'ദിൽവാലി ദീവാലി'പോസ്റ്റർഅറേഞ്ച്ഡ്

'ദിൽവാലി ദീവാലി'

കുടുംബബന്ധങ്ങളുടെയും തലമുറകൾ തമ്മിലുള്ള കാഴ്ചപ്പാടുകളുടെയും കഥ പറയുന്ന ഹിന്ദി ചിത്രം 'ദിൽവാലി ദീവാലി' നെറ്റ്ഫ്ലിക്സിലെത്തി. റിതേഷ് മേനോൻ സംവിധാനം ചെയ്ത ചിത്രത്തിൽ മിഹിർ അഹൂജ, മനോജ് പഹ്‌വ, നീലു കോഹ്‌ലി, ഔറ ഭട്‌നാഗർ ബദോനി, നിമിഷ സിറോഹി എന്നിവർ അഭിനയിക്കുന്നു. വിദേശത്തുനിന്ന് ദീപാവലിക്ക് നാട്ടിലെത്തുന്ന അംശ്, കുടുംബത്തിനായി വാങ്ങിയ പുതിയ വീടിന് പകരം കുടുംബത്തിന്റെ സന്തോഷമാണ് പ്രധാനമെന്ന് തിരിച്ചറിയുന്നതാണ് കഥയുടെ കേന്ദ്രം. റിതു മാഗോയാണ് തിരക്കഥ.

'ദ് ഗ്രാൻഡ് മാസ്റ്റർ' പോസ്റ്റർ
'ദ് ഗ്രാൻഡ് മാസ്റ്റർ' പോസ്റ്റർഅറേഞ്ച്ഡ്

'ദ് ഗ്രാൻഡ് മാസ്റ്റർ'

ചെസിനെ പ്രമേയമാക്കി വെട്രി ചെലിയൻ രചനയും സംവിധാനവും നിർവഹിച്ച തമിഴ് ചിത്രം 'ദ് ഗ്രാൻഡ് മാസ്റ്റർ' സൺ നെക്സ്റ്റിൽ സ്ട്രീമിങ് ആരംഭിച്ചു. അബർനതി, ലിംഗേഷ്, സുരേഷ് ചന്ദ്ര മേനോൻ, മാസ്റ്റർ അശ്വിൻ,അൻപ് എന്നിവർക്കും സംവിധായകൻ വെട്രി ചെലിയനും അഭിനയിക്കുന്നു. പിന്നാക്ക സാമൂഹിക പശ്ചാത്തലത്തിൽനിന്നുള്ള പത്തുവയസ്സുകാരൻ നന്ധൻ ചെസ് ചാമ്പ്യനാകാൻ നടത്തുന്ന പോരാട്ടവും മകന്റെ സ്വപ്നത്തിനായി പിന്തുണയുമായി നിൽക്കുന്ന അമ്മയുടെ ചെറുത്തുനിൽപ്പുമാണ് ചിത്രത്തിന്റെ പ്രമേയം.

'ഐസിയു' ട്രെയിലർ റിലീസ് പോസ്റ്റർ
'ഐസിയു' ട്രെയിലർ റിലീസ് പോസ്റ്റർഅറേഞ്ച്ഡ്

'ഐസിയു'

'താന്തോന്നി' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ബിബിൻ ജോർജ്,ബാബുരാജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോർജ് വർഗീസ് സംവിധാനം ചെയ്യുന്ന മെഡിക്കൽ സസ്പെൻസ് ത്രില്ലർ 'ഐസിയു – അൺടിൽ ദ് ലാസ്റ്റ് ബ്രീത്ത്' സൺ നെക്സ്റ്റിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. തമിഴിൽ സൂര്യ നിർമ്മിച്ച 'ഉറിയടി' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ വിസ്മയ നായികയാവുന്നു. മുരളി ഗോപി, മീര വാസുദേവൻ, ശ്രീകാന്ത് മുരളി, നവാസ് എന്നിവരും അഭിനയിക്കുന്ന ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയത് സന്തോഷ് കുമാറാണ്. ലോകനാഥൻ ശ്രീനിവാസൻ ഛായാഗ്രഹണം നിർവഹിക്കുന്നു.

'പോസിബിൾ ലവ്' പോസ്റ്റർ
'പോസിബിൾ ലവ്' പോസ്റ്റർഅറേഞ്ച്ഡ്

'പോസിബിൾ ലവ്'

കൊറിയൻ സംവിധായകൻ ലീ ചാങ്-ഡോങിന്റെ 'പോസിബിൾ ലവ്' നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീമിങ് ആരംഭിച്ചു. ജിയോൺ ഡോ-യോൺ, സുൽ ക്യുങ്-ഗു, സോ ഇൻ-സങ്, ചോ യോ-ജിയോങ് എന്നിവരാണ് പ്രധാന താരങ്ങൾ. ജോലി നഷ്ടപ്പെട്ട ഭർത്താവും ഭാര്യയും ഡോക്യുമെന്ററി സംവിധായികയും അവരുടെ ഭർത്താവും തമ്മിൽ കണ്ടുമുട്ടുന്നതും തുടർന്ന് അവരുടെ ജീവിതങ്ങളിലുണ്ടാകുന്ന വൈകാരിക മാറ്റങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ലീ ചാങ്-ഡോങും ഓ ജങ്-മിയും ചേർന്നാണ് തിരക്കഥ ഒരുക്കിയത്.

'7 സ്റ്റാർ ബോയ്സ്' പോസ്റ്റർ
'7 സ്റ്റാർ ബോയ്സ്' പോസ്റ്റർഅറേഞ്ച്ഡ്

'7 സ്റ്റാർ ബോയ്സ്'

മലയാള ചിത്രം 'ആനപ്പറമ്പിലെ വേൾഡ് കപ്പ്' തമിഴ് ഡബ്ബിങ് പതിപ്പായ '7 സ്റ്റാർ ബോയ്സ്' എന്ന പേരിൽ ആഹാ തമിഴിലും എത്തി. നിഖിൽ പ്രേംരാജ് രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ ആന്റണി വർഗീസ്, ബാലു വർഗീസ്, സൈജു കുറുപ്പ്, ലുക്മാൻ, ഐ.എം. വിജയൻ, ജുമാന ഖാൻ, ടി.ജി. രവി, നിഷാന്ത് സാഗർ, ഷൈജു ദാമോദരൻ എന്നിവർ അഭിനയിക്കുന്നു. ഫുട്ബോളിനെ സ്നേഹിക്കുന്ന ഏഴ് കുട്ടികളുടെ സ്വപ്നങ്ങളും അവർ നേരിടുന്ന വെല്ലുവിളികളും ഒരു ടൂർണമെന്റിനായുള്ള ഒരുക്കങ്ങളുമാണ് ചിത്രത്തിന്റെ കഥ.

'മീ​സ​യ മു​റു​ക്കു 2' പോസ്റ്റർ
'മീ​സ​യ മു​റു​ക്കു 2' പോസ്റ്റർഅറേഞ്ച്ഡ്

'മീ​സ​യ മു​റു​ക്കു2'

'മീ​സ​യ മു​റു​ക്കു' (2017) എ​ന്ന സെ​മി-​ബ​യോ​ഗ്ര​ഫി​ക്ക​ൽ ചി​ത്ര​ത്തി​ന്‍റെ ര​ണ്ടാം ഭാ​ഗ​മാ​ണി​ത്. സോണി ലിവിൽ ചിത്രം കാണാം. ഹി​പ്ഹോ​പ് ത​മി​ഴ ആ​ദി​യു​ടെ ര​ച​ന​യി​ലും സം​വി​ധാ​ന​ത്തി​ലും ഒ​രു​ങ്ങി​യ മ്യൂ​സി​ക്ക​ൽ ഡ്രാ​മ. സ്വ​ന്ത​മാ​യി ഒ​രു മ്യൂ​സി​ക് ബാ​ൻ​ഡ് സ്ഥാ​പി​ക്കാ​ൻ യുവാവ് ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളും തു​ട​ർ​ന്നു​ള്ള സം​ഭ​വ​ങ്ങ​ളു​മാ​ണ് ഇ​തി​ൽ ദൃ​ശ്യ​വ​ത്ക​രി​ക്കു​ന്ന​ത്. സംവിധായകനു പുറമേ ചൈ​ത്ര ആ​ചാ​ർ, ര​മ്യ രം​ഗ​നാ​ഥ​ൻ, കേ​തി​ക ശ​ർമ,ക​രു​ണാ​സ്, നാ​സ​ർ എ​ന്നി​വ​ർ ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്നു. ത​മി​ഴ് കൂ​ടാ​തെ തെ​ലു​ങ്ക്, ക​ന്ന​ഡ, മ​ല​യാ​ളം, ഹി​ന്ദി എ​ന്നീ ഭാ​ഷ​ക​ളി​ലും ചി​ത്രം ല​ഭ്യ​മാ​ണ്.