

ദുല്‍ഖര്‍ സല്മാന് ചിത്രം 'ഐ ആം ഗെയിം' ഒടിടിയിലെത്തി. സൂപ്പര്‍ ഹിറ്റ് 'ആര്‍ഡിഎക്സി'നു ശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ചിത്രം ജിയോ ഹോട്ട്സ്റ്റാറിലാണ് സ്ട്രീമിങ് ആരംഭിച്ചത്.
സെപ്റ്റംബര്‍ മൂന്നിനാണ് ഈ ആക്ഷന്‍ ചിത്രം തിയറ്ററുകളില്‍ എത്തിയത്. തിയറ്ററുകളില്‍ പ്രതീക്ഷിച്ചത്ര പ്രതികരണം ലഭിക്കാതെ പോയ ചിത്രത്തിന്റെ ഡിജിറ്റല്‍ റിലീസിനായി കാത്തിരിക്കുകയായിരുന്നു സിനിമാപ്രേമികള്‍. ദുല്‍ഖറിന്റെ വേഫെയറര്‍ ഫിലിംസാണ് ചിത്രം നിര്‍മിച്ചത്.
കയാദു ലോഹര്‍ നായികയായി എത്തുന്ന ചിത്രത്തില്‍ മിസ്കിന്, ആന്റണി വര്‍ഗീസ്, വിനയ് ഫോര്‍ട്ട്, കതിര്, സംയുക്ത വിശ്വനാഥന് തുടങ്ങി വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്.
നഹാസ് ഹിദായത്തിന്റെ കഥയ്ക്ക് സജീര്‍ ബാബ, ബിലാല്‍ മൊയ്തു, ഇസ്മയില്‍ അബൂബക്കര്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ജിംഷി ഖാലിദ് ക്യാമറയും ജേക്സ് ബിജോയ് സംഗീതവും നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് ചമന്‍ ചാക്കോ ആണ്.
വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ജോം വർഗീസും ചേർന്ന് നിർമിച്ച ചിത്രം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലും ഒരേസമയം തിയറ്ററുകളിൽ റിലീസ് ചെയ്തിരുന്നു. 2023-ൽ പുറത്തിറങ്ങിയ 'കിങ് ഓഫ് കൊത്ത'യ്ക്ക് ശേഷം ദുൽഖർ സൽമാൻ കേന്ദ്രകഥാപാത്രമായി തിരിച്ചെത്തുന്ന മലയാളചിത്രം കൂടിയാണിത്.