'കുറ്റപ്പെടുത്തണമെന്നുണ്ടെങ്കില്‍ എന്നെ കുറ്റപ്പെടുത്തൂ': ​'ഗെയിം' തോറ്റതിൽ ദുൽഖർ

'ഐ ​ആം ഗെ​യിം' പോസ്റ്റർ
'ഐ ​ആം ഗെ​യിം' പോസ്റ്റർകടപ്പാട്-ഫേസ്ബുക്ക്
Published on: 

നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത് ദുല്‍ഖര്‍ സല്‍മാന്‍ പ്രധാന വേഷത്തിലെത്തിയ 'ഐ ആം ഗെയിം' എന്ന ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് പരാജയത്തിലും വിമര്‍ശനങ്ങളിലും പ്രതികരിച്ച് താരം. സിനിമ വിജയം കൈവരിക്കാത്തതില്‍ നിര്‍മാണക്കമ്പനിയായ വേഫറര്‍ ഫിലിംസിനെ കുറ്റപ്പെടുത്തുന്ന പ്രേക്ഷകരോടായിരുന്നു ദുല്‍ഖറിന്റെ പ്രതികരണം.

Must Read
'ഹേറ്റേഴ്സ്,ഹേ ട്രെയിറ്റേഴ്സ്..നൗ യൂ കാൻ സേ മൈ നെയിം'; ലൂസറുകളുടെ ആന്തവുമായി ഡിക്യു
'ഐ ​ആം ഗെ​യിം' പോസ്റ്റർ

'ആരെയെങ്കിലും കുറ്റപ്പെടുത്തണമെന്നുണ്ടെങ്കില്‍ എന്നെ കുറ്റപ്പെടുത്തൂ' എന്ന് ദുല്‍ഖര്‍ എക്‌സില്‍ കുറിച്ചു. ഏറെ പ്രതീക്ഷകളോടെ എത്തിയ ചിത്രം ആഗോളതലത്തില്‍ 48 കോടിയോളം രൂപ മാത്രമാണ് തിയേറ്ററുകളില്‍ നിന്ന് നേടിയത്. ചിത്രത്തിന്റെ ഗുണനിലവാരത്തില്‍ നിരാശ പ്രകടിപ്പിച്ച പ്രേക്ഷകന്റെ കമന്റിന് മറുപടിയായാണ് ദുല്‍ഖര്‍ മനസു തുറന്നത്.

'ഐ ആം​ ​ഗെയിം' പോസ്റ്റർ
'ഐ ആം​ ​ഗെയിം' പോസ്റ്റർകടപ്പാട്-ഫേസ്ബുക്ക്

പുറത്തുനിന്ന് കാണുന്നതുപോലെയല്ല സിനിമയുടെ നിര്‍മാണമെന്നും, ഏറ്റവും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ ശ്രമിച്ചാലും ചില കാര്യങ്ങള്‍ ഒരു പ്രൊഡക്ഷന്‍ ഹൗസിന്റെ നിയന്ത്രണത്തിന് അപ്പുറത്തായിപ്പോകാറുണ്ടെന്നും ദുല്‍ഖര്‍ വ്യക്തമാക്കി. ഏതൊരു സിനിമയും പുറത്തുവന്നതിനുശേഷം അതിനെ വിശകലനം ചെയ്യുക എന്നത് എളുപ്പമുള്ള കാര്യമാണെന്നും എന്നാല്‍ 200 മുതല്‍ 300 വരെ ആളുകള്‍ ചേര്‍ന്നാണ് ഒരു ചിത്രം പൂര്‍ത്തിയാക്കുന്നതെന്നും യുവതാരം ഓര്‍മിപ്പിച്ചു.

Pappappa
pappappa.com