'പാതിരാത്രി' മുതല്‍ 'ബേബി ഗേള്‍' വരെ; ഒടിടിയില്‍ ഈയാഴ്ച അഞ്ച് മലയാള ചിത്രങ്ങള്‍

'പാതിരാത്രി' എന്ന സിനിമയിൽ സൗബിനും നവ്യനായരും
'പാതിരാത്രി' എന്ന സിനിമയിൽ സൗബിനും നവ്യനായരുംഫോട്ടോ കടപ്പാട്-ഐഎംഡിബി
Published on

ചലച്ചിത്രാസ്വാദകര്‍ക്ക് ആവേശമായി ഈ ആഴ്ച അഞ്ച് പുതിയ മലയാള ചിത്രങ്ങളാണ് വിവിധ ഒടിടി പ്ലാറ്റ്ഫോമുകളിലായി സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്. സൂപ്പര്‍ താരങ്ങള്‍ അണിനിരക്കുന്ന ത്രില്ലറുകള്‍ മുതല്‍ കുടുംബചിത്രങ്ങള്‍ വരെ നിങ്ങളുടെ സ്വീകരണമുറിയിലിരുന്നു കാണാം.

Must Read
ആ​വേ​ശം വി​ത​റാ​ൻ ചിരഞ്ജീവിയുടെ 'മ​ന ശ​ങ്ക​ര വ​ര​പ്ര​സാ​ദ് ഗാ​രു' ഒടിടിയിൽ
'പാതിരാത്രി' എന്ന സിനിമയിൽ സൗബിനും നവ്യനായരും

പാതിരാത്രി- സീ 5

നവ്യാ നായരും സൗബിന്‍ ഷാഹിറും ഒന്നിക്കുന്ന ഇന്‍വെസ്റ്റിഗേഷന്‍ ക്രൈം ത്രില്ലര്‍ 'പാതിരാത്രി' സീ ഫൈവില്‍ സ്ട്രീമിങ് തുടങ്ങി. റത്തീന സംവിധാനം ചെയ്ത ചിത്രത്തില്‍ സണ്ണി വെയ്ന്‍, ആന്‍ അഗസ്റ്റിന്‍, ഇന്ദ്രന്‍സ് തുടങ്ങിയ വന്‍ താരനിര തന്നെയുണ്ട്. ഉദ്വേഗഭരിതമായ നിമിഷങ്ങളാണ് ചിത്രത്തിന്റെ പ്രത്യേകത.

'ബേബി ​ഗേൾ' പോസ്റ്റർ
'ബേബി ​ഗേൾ' പോസ്റ്റർഅറേഞ്ച്ഡ്

ബേബി ഗേള്‍- സോണി ലിവ്

നിവിന്‍ പോളി, ലിജോമോള്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ 'ബേബി ഗേള്‍' ആണ് ഈ ആഴ്ചയിലെ മറ്റൊരു പ്രധാന സിനിമ. ക്രിസ്മസ് തലേന്ന് തിരുവനന്തപുരത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍നിന്ന് ഒരു നവജാതശിശുവിനെ കാണാതാകുന്നതിനെ ചുറ്റിപ്പറ്റിയാണ് ചിത്രം വികസിക്കുന്നത്. സംഗീത് പ്രതാപ്, അഭിമന്യു തിലകന്‍ എന്നിവരും ചിത്രത്തില്‍ ശ്രദ്ധേയ വേഷങ്ങളില്‍ എത്തുന്നു. സോണി ലിവില്‍ കാണാം.

'മിണ്ടിയും പറഞ്ഞും' പോസ്റ്റർ
'മിണ്ടിയും പറഞ്ഞും' പോസ്റ്റർകടപ്പാട്-വിക്കിപ്പീഡിയ

മിണ്ടിയും പറഞ്ഞും- സൺ നെക്സ്റ്റ്

ഉണ്ണി മുകുന്ദനും അപര്‍ണ ബാലമുരളിയും ആദ്യമായി ഒന്നിച്ച ചിത്രമാണ് 'മിണ്ടിയും പറഞ്ഞും'. ഒ.ഹെന്റിയുടെ വിശ്വവിഖ്യാത കഥ 'ദ ഗിഫ്റ്റ് ഓഫ് ദ മാഗി'യില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് അരുണ്‍ ബോസ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സണ്‍ നെസ്റ്റില്‍ ചിത്രം കണാം.

'ദ് പ്രൊട്ടക്ടര്‍' പോസ്റ്റർ
'ദ് പ്രൊട്ടക്ടര്‍' പോസ്റ്റർകടപ്പാട്-ഐഎംഡിബി

ദ് പ്രൊട്ടക്ടര്‍- മനോരമ മാക്സ്

ഷൈന്‍ ടോം ചാക്കോയും മണിക്കുട്ടനും പ്രധാന വേഷങ്ങളിലെത്തുന്ന സസ്‌പെന്‍സ് ചിത്രം 'ദ് പ്രൊട്ടക്ടര്‍' മനോരമ മാക്‌സില്‍ എത്തി. ജി.എം. മനു സംവിധാനം ചെയ്ത ചിത്രം അമ്പാട്ട് ഫിലിംസിന്റെ ബാനറിലാണ് നിര്‍മിച്ചിരിക്കുന്നത്.

'റാസ' പോസ്റ്റർ
'റാസ' പോസ്റ്റർകടപ്പാട്-ഐഎംഡിബി

റാസ -മനോരമ മാക്സ്

ജെസന്‍ ജോസഫ് രചനയും സംവിധാനവും നിര്‍വഹിച്ച 'റാസ' മനോരമ മാക്‌സിലൂടെ പ്രേക്ഷകരിലേക്ക് എത്തി. കൈലാഷ്, ജാനകി ജീത്തു, മിഥുന്‍ നളിനി എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. നാടന്‍ പശ്ചാത്തലത്തിലൊരുക്കിയ ചിത്രമാണിത്.

Related Stories

No stories found.
Pappappa
pappappa.com