ആ​വേ​ശം വി​ത​റാ​ൻ ചിരഞ്ജീവിയുടെ 'മ​ന ശ​ങ്ക​ര വ​ര​പ്ര​സാ​ദ് ഗാ​രു' ഒടിടിയിൽ

'മ​ന ശ​ങ്ക​ര വ​ര​പ്ര​സാ​ദ് ഗാ​രു'പോസ്റ്റർ
'മ​ന ശ​ങ്ക​ര വ​ര​പ്ര​സാ​ദ് ഗാ​രു'പോസ്റ്റർകടപ്പാട്-ഐഎംഡിബി
Published on

ഈ ​വ​ർ​ഷ​ത്തെ സം​ക്രാ​ന്തി ബോ​ക്സ് ഓ​ഫീ​സി​ൽ ഇ​ടി​മു​ഴ​ക്കം സൃ​ഷ്ടി​ച്ച ചി​ര​ഞ്ജീ​വി ചി​ത്രം 'മ​ന ശ​ങ്ക​ര വ​ര​പ്ര​സാ​ദ് ഗാ​രു' ഫെ​ബ്രു​വ​രി 11 മു​ത​ൽ ഒ​ടി​ടി​യി​ൽ. കു​ടും​ബ​ബ​ന്ധ​ങ്ങ​ളു​ടെ തീ​ക്ഷ്ണ​ത​യും ആ​വേ​ശ​ക​ര​മാ​യ ആ​ക്ഷ​നും കോ​ർ​ത്തി​ണ​ക്കി​യ ​അ​നി​ൽ രാ​വി​പു​ടി ചി​ത്രം സീ 5-ൽ കാണാം.

Must Read
'സിനിമയിൽ കാസ്റ്റിങ് കൗച്ചില്ല'; വിവാദപരാമർശവുമായി ചിരഞ്ജീവി
'മ​ന ശ​ങ്ക​ര വ​ര​പ്ര​സാ​ദ് ഗാ​രു'പോസ്റ്റർ

മി​ഡി​ൽ ക്ലാ​സ് ഫാമിലിയിൽനിന്ന് ഇ​ന്ത്യ​യു​ടെ ദേ​ശീ​യ സു​ര​ക്ഷാ ഏ​ജ​ൻ​സി​യി​ലെ ക​രു​ത്ത​നാ​യ ഉ​ദ്യോ​ഗ​സ്ഥ​നാ​യി മാ​റി​യ ശ​ങ്ക​ര വ​ര​പ്ര​സാ​ദിന്‍റെ ജീ​വി​ത​മാ​ണ് ​ചി​ത്രം പ​റ​യു​ന്ന​ത്. കോ​ടീ​ശ്വ​ര​ന്‍റെ മ​ക​ളാ​യ ശ​ശി​രേ​ഖ​യു​മാ​യു​ള്ള പ്ര​ണ​യ​വും തു​ട​ർ​ന്നു​ണ്ടാ​കു​ന്ന വി​വാ​ഹ​വു​മാ​ണ് ക​ഥ​യു​ടെ തു​ട​ക്കം. കു​ടും​ബ​ത്തെ ര​ക്ഷി​ക്കാ​ൻ ഒ​രു സൈ​നി​ക​നും പി​താ​വു​മെ​ന്ന നി​ല​യി​ൽ വ​ര​പ്ര​സാ​ദ് ന​ട​ത്തു​ന്ന പോ​രാ​ട്ട​മാ​ണ് ചി​ത്ര​ത്തിന്‍റെ ആ​ത്മാ​വ്. ന​യ​ൻ​താ​ര​യും കാ​ത​റി​ൻ ട്രീ​സ​യും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെത്തുന്നു. വെങ്കിടേഷിന്‍റെ സ​ർ​പ്രൈ​സ് കാ​മി​യോ തി​യ​റ്റ​റു​ക​ളി​ൽ വ​ൻ ഓ​ള​മാ​ണ് സൃ​ഷ്ടി​ച്ച​ത്. സ​ച്ചി​ൻ ഖേ​ദേ​ക്ക​ർ, ശ​ര​ത് സ​ക്സേ​ന, സ​റീ​ന വ​ഹാ​ബ്, അ​ഭി​ന​വ് ഗോ​മ​തം, സു​ദേ​വ് നാ​യ​ർ തു​ട​ങ്ങി​യ​വ​രും ക​രു​ത്തു​റ്റ ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

'മ​ന ശ​ങ്ക​ര വ​ര​പ്ര​സാ​ദ് ഗാ​രു'പോസ്റ്റർ
'മ​ന ശ​ങ്ക​ര വ​ര​പ്ര​സാ​ദ് ഗാ​രു'പോസ്റ്റർകടപ്പാട്-ഐഎംഡിബി

ഹി​റ്റ് മേ​ക്ക​ർ അ​നി​ൽ രാ​വി​പു​ടി ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച ഈ ​ചി​ത്രം നി​ർ​മിച്ചത് സ​ഹു ഗാ​ര​പ​തി​യും സു​സ്മി​ത കൊനി​ഡേ​ല​യും ചേ​ർ​ന്നാ​ണ്. ഭീം​സ് സി​സി​റോ​ലി​യോ​യു​ടെ സം​ഗീ​ത​വും പ​ശ്ചാ​ത്ത​ല സം​ഗീ​ത​വു​മാ​ണ് ചി​ത്ര​ത്തി​ന്‍റെ മറ്റൊരു ഹൈലൈറ്റ്.

Related Stories

No stories found.
Pappappa
pappappa.com