ഇനി വിനീത് മാധവനെ വിരുന്നുമുറിയിൽ കാണാം;'മോളിവുഡ് ടൈംസ്' ഒടിടിയിലേക്ക്

'മോളിവുഡ് ടൈംസ്' പോസ്റ്റർ
'മോളിവുഡ് ടൈംസ്' പോസ്റ്റർകടപ്പാട്-ഫേസ്ബുക്ക്
Published on

മലയാളത്തിലെ ഏറ്റവും വലിയ ഹൊറർ സംവിധായകനാകാൻ കൊതിച്ചു നടന്ന വിനീത് മാധവൻ എന്ന ചെറുപ്പക്കാരന് സംഭവിച്ചത് എന്താണ്? ആ കഥയായിരുന്നു 'മോളിവുഡ് ടൈംസ്'. 'മുകുന്ദനുണ്ണി അസോസിയേറ്റ്സി'ലൂടെ കറുത്തഫലിതത്തിന്റെ പുതിയ ലോകം സൃഷ്ടിച്ച അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്ത ഈ സിനിമയിൽ നസ്‌​ലിൻ ആണ് വിനീത് മാധവൻ ആയി അഭിനയിച്ചത്.

സിനിമയ്ക്കുള്ളിൽ സിനിമയുടെ കഥ പറഞ്ഞവയുടെ പട്ടികയിൽ പെടുന്ന 'മോളിവുഡ് ടൈംസ്' തിയേറ്ററുകളിൽ മികച്ച അഭിപ്രായം നേടിയിരുന്നു. വിജയകരമായ പ്രദർശനത്തിനുശേഷം ചിത്രം ഒടിടിയിലേക്ക് വരികയാണ്.

Must Read
'ഇത് പറയേണ്ടിയിരുന്ന കഥ, ഇല്ലായിരുന്നെങ്കില്‍ എനിക്ക് ശ്വാസം മുട്ടുമായിരുന്നു...'
'മോളിവുഡ് ടൈംസ്' പോസ്റ്റർ

ജിയോ ഹോട്സ്റ്റാറിൽ ജൂലായ് മൂന്നുമുതൽ ആണ് 'മോളിവുഡ് ടൈംസ്' സ്ട്രീം ചെയ്യുക. ഹോട്സ്റ്റാർ തന്നെ ഇക്കാര്യം ഔദ്യോ​ഗികമായി പ്രഖ്യാപിച്ചു. 'എ ഹേറ്റ് ലെറ്റർ ടു സിനിമ' എന്ന ടാ​ഗ് ലൈനോടെ പ്രഖ്യാപിക്കപ്പെട്ട സിനിമ പക്ഷേ ഒടിടിയിലെത്തുമ്പോൾ 'എ ലവ്-ഹേറ്റ് ലെറ്റർ ടു മലയാളം സിനിമ' ആയി മാറിയിട്ടുണ്ട്. നസ്‌​ലി​നൊ​പ്പം വ​ലി​യൊ​രു താ​ര​നി​ര ത​ന്നെ ചി​ത്ര​ത്തി​ലു​ണ്ട്. ഷറ​ഫു​ദീ​ൻ, റോ​ഷ​ൻ, സം​ഗീ​ത് പ്ര​താ​പ്, ജ​ഗ​ദീ​ഷ് എ​ന്നി​വ​രു​ടെ പ്ര​ക​ട​ന​ങ്ങ​ൾ പ്രേക്ഷകപ്രശംസ നേടിയിരുന്നു. ആഷിഖ് ഉസ്മാൻ നിർമിച്ച സിനിമയ്ക്ക് തിരക്കഥയൊരുക്കിയത് രാമു സുനിലാണ്. പശ്ചാത്തലസം​ഗീതം-ജേക്സ് ബിജോയ്.

'മോളിവുഡ് ടൈംസ്' ഒടിടി അനൗൺസ്മെന്റ് പോസ്റ്റർ
'മോളിവുഡ് ടൈംസ്' ഒടിടി അനൗൺസ്മെന്റ് പോസ്റ്റർകടപ്പാട്-ജിയോ ഹോട്സ്റ്റാർ

സെൻസർ ബോർഡിനെ കബളിച്ചു എന്നതിന്റെ പേരിൽ സിനിമയുടെ സംവിധായകനും നിർമാതാവിനുമെതിരേ കേസെടുത്തിരുന്നു. ചി​ത്ര​ത്തി​ൽ ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന ചി​ല അ​സ​ഭ്യ​വാ​ക്കു​ക​ൾ മ്യൂ​ട്ട് ചെ​യ്താണ് സെ​ൻ​സ​ർ ബോ​ർഡിന് സമർപ്പിച്ചത്. അതുകൊണ്ട് സെൻസർ അനുമതി കിട്ടുകയും ചെയ്തു. എ​ന്നാ​ൽ തി​യേ​റ്റ​റു​ക​ളി​ൽ ചി​ത്രം പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​യ​പ്പോ​ൾ ഈ ​ഭാ​ഗ​ങ്ങ​ൾ മ്യൂ​ട്ട് ചെ​യ്യാ​തെ, അ​സ​ഭ്യ​വാ​ക്കു​ക​ളോ​ടെ ത​ന്നെ​യാ​ണ് പ്രേ​ക്ഷ​ക​രി​ലേ​ക്ക് എ​ത്തി​യ​ത് എ​ന്നാ​യിരുന്നു ​പരാ​തി. തുടർന്നാണ് കേസെടുത്തത്. ഒടിടിയിൽ വരുമ്പോൾ ഈ വാക്കുകൾ മ്യൂട്ട് ആയിരിക്കുമോ എന്നത് വ്യക്തമല്ല.

Pappappa
pappappa.com