ജീത്തു ജോസഫ് ചിത്രം മിറാഷിന്റ പോസ്റ്ററിൽ ആസിഫ് അലിയും അപർണ ബാലമുരളിയും
'മിറാഷ്' പോസ്റ്റർ കടപ്പാട് വിക്കിപ്പീഡിയ

'മിറാഷ്' ഒടിടിയിലേക്ക്; ഒക്‌ടോബര്‍ 23 മുതല്‍ സോണി ലിവില്‍

Published on

ജീത്തു ജോസഫ് ഒരുക്കിയ ഏറ്റവും പുതിയ ചിത്രം 'മിറാഷ്' ഒടിടി സ്ട്രീമിങ്ങിന് ഒരുങ്ങുന്നു. ഒക്‌ടോബര്‍ 23 മുതല്‍ സോണി ലിവില്‍ കാണാം. അപ്രതീക്ഷിത ട്വിസ്റ്റുകളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച 'മിറാഷ്'തിയറ്ററുകളില്‍ ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ്. പതിവു ജീത്തു ജോസഫ് ത്രില്ലറിന് തിയറ്ററുകളില്‍ സമ്മിശ്ര പ്രതികരണമാണു ലഭിക്കുന്നത്.

ആസിഫ് അലി, അപര്‍ണാ ബാലമുരളി എന്നിവരാണ് 'മിറാഷി'ലെ കേന്ദ്രകഥാപാത്രങ്ങള്‍. 'കിഷ്‌കിന്ധാകാണ്ഡ'ത്തിനുശേഷം ഇവർ ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഹക്കിം ഷാജഹാന്‍, ദീപക് പറമ്പോല്‍, ഹന്നാ റെജി കോശി, സമ്പത്ത് രാജ്, അര്‍ജുന്‍ ശ്യാം ഗോപന്‍ എന്നിവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളാകുന്നു.

Must Read
'കൂമനു'ശേഷം ആ​സി​ഫും ജീത്തുവും; ദുരൂഹതയും ആകാംക്ഷയും നിറച്ച് 'മിറാഷ്' ടീസർ
ജീത്തു ജോസഫ് ചിത്രം മിറാഷിന്റ പോസ്റ്ററിൽ ആസിഫ് അലിയും അപർണ ബാലമുരളിയും

ഇ ഫോര്‍ എക്സ്പിരിമെന്റ്സ്, നാഥ് സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ സെവന്‍ വണ്‍ സെവന്‍ പ്രൊഡക്ഷന്‍സ്, ബെഡ് ടൈം സ്റ്റോറീസ് എന്നീ ബാനറുകളുടെ സഹകരണത്തോടെ മുകേഷ് ആര്‍. മേത്ത, ജതിന്‍ എം. സേഥി, സി.വി. സാരഥി എന്നിവരാണു 'മിറാഷി'ന്റെ നിര്‍മാണം.

ഛായാഗ്രഹണം- സതീഷ് കുറുപ്പ്, കഥ- അപര്‍ണ ആര്‍. തറക്കാട്, തിരക്കഥ,സംഭാഷണം- ശ്രീനിവാസ് അബ്രോള്‍, ജീത്തു ജോസഫ്, എഡിറ്റര്‍- വി.എസ്. വിനായക്, സംഗീതം- വിഷ്ണു ശ്യാം.

Pappappa
pappappa.com