'കൂമനു'ശേഷം ആ​സി​ഫും ജീത്തുവും; ദുരൂഹതയും ആകാംക്ഷയും നിറച്ച് 'മിറാഷ്' ടീസർ

'മിറാഷ്' ടീസറിൽ നിന്ന്
'മിറാഷ്' ടീസറിൽ നിന്ന്സ്ക്രീൻ​ഗ്രാബ്
Published on

ആ​സി​ഫ് അ​ലി-​ജീ​ത്തു ജോ​സ​ഫ് കൂ​ട്ടു​കെ​ട്ടി​ലൊ​രു​ങ്ങു​ന്ന 'മി​റാ​ഷ്' എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഒ​ഫീ​ഷ്യ​ൽ ടീ​സ​ർ റി​ലീ​സ് ആ​യി. അ​പ​ർ​ണ ബാ​ല​മു​ര​ളി, ഹ​ക്കിം ഷാ​, ഹ​ന്ന റെ​ജി കോ​ശി, സ​മ്പ​ത്ത് എ​ന്നി​വ​രാ​ണു മ​റ്റു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ൾ. 'കൂമനു'ശേഷം ആസിഫും ജീത്തുവും ഒരുമിക്കുന്ന സിനിമയാണ് 'മിറാഷ്'.

സെ​വ​ൻ വ​ൺ സെ​വ​ൻ പ്രൊ​ഡ​ക്ഷ​ൻ​സ് ഓ​ഫ് എ ​ബെ​ഡ് ടൈം ​സ്റ്റോ​റീ​സു​മാ​യി സ​ഹ​ക​രി​ച്ച് നാ​ഥ് സ്റ്റു​ഡി​യോ​സ്, ഇ ​ഫോ​ർ എ​ന്‍റ​ർ​ടെ​യ്ന്‍റ്മെന്‍റ്സ് അ​വ​ത​രി​പ്പി​ക്കു​ന്ന 'മി​റാ​ഷി'ന്‍റെ ഛായാ​ഗ്ര​ഹ​ണം സ​തീ​ഷ് കു​റു​പ്പ് നി​ർവ​ഹി​ക്കു​ന്നു. മു​കേ​ഷ് ആ​ർ മേ​ത്ത, ജ​തി​ൻ എം സേ​ഥി, സി​.വി സാ​ര​ഥി എ​ന്നി​വ​രാ​ണ് ചി​ത്രം നി​ർമി​ക്കു​ന്ന​ത്.

'മിറാഷ്' ടീസറിൽ നിന്ന്
87വർഷത്തിനുശേഷം വീണ്ടുമൊരു 'ബാലൻ' സംവിധാനം: ചിദംബരം,തിരക്കഥ: ജിത്തുമാധവൻ

അ​പ​ർ​ണ ആ​ർ. ത​ര​ക്കാ​ട് എ​ഴു​തി​യ ക​ഥ​യ്ക്ക് ശ്രീ​നി​വാ​സ് അ​ബ്രോ​ൾ, ജീ​ത്തു ജോ​സ​ഫ് എ​ന്നി​വ​ർ ചേ​ർ​ന്ന് തി​ര​ക്ക​ഥ സം​ഭാ​ഷ​ണ​മെ​ഴു​തു​ന്നു. സം​ഗീ​തം- ​വി​ഷ്ണു ശ്യാം,​ എ​ഡി​റ്റ​ർ- ​വി.​എ​സ്. വി​നാ​യ​ക്, എ​ക്‌​സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ- ​ക​റ്റി​ന ജീ​ത്തു, ക​ൺ​ട്രോ​ള​ർ-​പ്ര​ണ​വ് മോ​ഹ​ൻ, ഗാ​ന​ര​ച​ന- ​വി​നാ​യ​ക് ശ​ശി​കു​മാ​ർ, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ-​പ്ര​ശാ​ന്ത് മാ​ധ​വ്, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ- സു​ധീ​ഷ് രാ​മ​ച​ന്ദ്ര​ൻ.

Related Stories

No stories found.
Pappappa
pappappa.com